• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

35 വയസിനു ശേഷം അമ്മയാകാന്‍ ഒരുങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ അറിയുക

news18
Updated: February 28, 2018, 10:12 PM IST
35 വയസിനു ശേഷം അമ്മയാകാന്‍ ഒരുങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ അറിയുക
news18
Updated: February 28, 2018, 10:12 PM IST
മുപ്പത്തിയഞ്ചു വയസിനു ശേഷമുള്ള ഗര്‍ഭാധാരണത്തില്‍ സങ്കീര്‍ണ്ണതകളും അപകടസാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് ഈ പ്രായത്തില്‍ അമ്മയാകാന്‍ ഒരുങ്ങുന്ന സ്ത്രീകള്‍ സുരക്ഷിതമായ പ്രസവത്തിനും ആരോഗ്യമുള്ള കുഞ്ഞിനുമായി നിരവധി കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം. പ്രായം കൂടുന്തോറും ഗര്‍ഭധാരണത്തിനും പ്രസവത്തിനുമുള്ള സങ്കീര്‍ണ്ണതകള്‍ കൂടുതലാണ്. അതുകൊണ്ടു തന്നെ അപകട സാധ്യതകള്‍ കുറച്ച് ആരോഗ്യമുള്ള ഒരു കുഞ്ഞിനായി ഗര്‍ഭിണിയാണെന്നറിയുന്ന സമയം മുതല്‍ സ്ത്രീകള്‍ പ്രത്യേക കരുതലെടുക്കണം.

സാധാരണപ്രസവത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ :

പുകവലി, മദ്യപാനം മറ്റേതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗങ്ങള്‍ എന്നിവയുണ്ടെങ്കില്‍  പൂര്‍ണമായും ഒഴിവാക്കുക. നന്നായി ഉറങ്ങുക. നല്ല ഉറക്കം ഗര്‍ഭിണികളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ചിട്ടയായ ഭക്ഷണക്രമം പാലിക്കുക. ഭക്ഷണം ഒരുമിച്ച് കഴിക്കാതെ ഇടവേളകളില്‍ ലഘുവായി കഴിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഒരേസ്ഥലത്ത് ദീര്‍ഘനേരം ഇരിക്കരുത്. ഓരോ മണിക്കൂര്‍ ഇടവേളയിലും അല്‍പസമയം നടക്കുക. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന സമയങ്ങളില്‍ കൃത്യമായി ആരോഗ്യ പരിശോധന നടത്തി കുഞ്ഞിൻ്റെയും മാതാവിൻ്റെയും സുരക്ഷ ഉറപ്പാക്കണം.

 
First published: January 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍