• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിക്‌സ് ആക്ഷന്‍ 500 നും നിരോധനം; 328 മരുന്നു സംയുക്തങ്ങള്‍ ഏറ്റവുമധികം വിറ്റിരുന്നത് കേരളത്തില്‍


Updated: September 14, 2018, 11:44 AM IST
വിക്‌സ് ആക്ഷന്‍ 500 നും നിരോധനം; 328 മരുന്നു സംയുക്തങ്ങള്‍ ഏറ്റവുമധികം വിറ്റിരുന്നത് കേരളത്തില്‍

Updated: September 14, 2018, 11:44 AM IST
തിരുവനന്തപുരം: 328 മരുന്നു സംയുക്തങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെ. ഈ മരുന്നുകളുടെ 350 കോടിയോളം രൂപയുടെ വില്‍പനയാണ് സംസ്ഥാനത്ത് നടന്നിരുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഇനിയും സ്റ്റോക്കുള്ള ഈ മരുന്നുകളെല്ലാം പിന്‍വലിക്കേണ്ടിവരും.

ജലദോഷത്തിന് ഉപയോഗിക്കുന്ന വിക്‌സ് ആക്ഷന്‍ 500, പ്രമേഹമരുന്നായ ജെമര്‍ പി, അണുബാധയ്ക്ക് നല്‍കിയിരുന്ന നൊവാക്‌ളോക്‌സ് എന്നിവയും നിരോധിക്കപ്പെട്ട മരുന്നുകളില്‍ ഉള്‍പ്പെടുന്നു.

നിരോധനം നിലവില്‍ വന്നതോടെ നാലായിരത്തോളം മരുന്ന് ബ്രാന്‍ഡുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിയും. കേന്ദ്ര ആരോഗ്യമന്ത്രോലയത്തിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ നിരോധിത മരുന്നുകള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടി ആരംഭിക്കുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.


ആരോഗ്യത്തിന് ഹാനികരമാണെന്ന കാരണത്താല്‍ 2016ല്‍ 349 മരുന്നു സംയുക്തങ്ങള്‍ കേന്ദ്രം നിരോധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ മരുന്നു നിര്‍മാണ കമ്പനികള്‍ വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ് ഈ വിഷയം പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 328 മരുന്നു സംയുക്തങ്ങള്‍ ഇപ്പോള്‍ നിരോധിച്ചത്.
Loading...

രണ്ടോ മൂന്നോ രോഗങ്ങള്‍ക്കുള്ള വ്യത്യസ്ത മരുന്ന് മൂലകങ്ങള്‍ പ്രത്യേക തോതില്‍ ചേര്‍ത്താണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ തയ്യാറാക്കുന്നത്. കൂട്ടുകള്‍ അശാസ്ത്രീയമായി ചേര്‍ത്ത് ഉല്‍പാദിപ്പിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.
First published: September 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...