ആസ്മ രോഗികള്‍ക്ക് അസ്വസ്ഥത, ശ്വാസതടസ്സം, നെഞ്ചിലെ കെട്ടൽ എന്നിവ സാധാരണയാണ്. എന്നാല്‍ രോഗം മൂർച്ഛിക്കുമ്പോൾ രോഗികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഇതലുമപ്പുറമാണ്. ഓരോ ആസ്മ രോഗിക്കും അവരുടേതായ പ്രയാസങ്ങളുണ്ട്.
എന്താണ് ആസ്മ?
ശ്വാസകോശത്തിലേക്ക് വായു കൊണ്ടുപോകുന്ന ശ്വാസനാളികള്‍ അധിക കഫം ഉല്‍പ്പാദിപ്പിക്കുകയോ അല്ലെങ്കില്‍ ശ്വാസനാളി ചുരുങ്ങുകയോ വീര്‍ക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഇത്. പൊടി, പൂമ്പൊടി, വരണ്ട വായു, പുക, അല്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍ തുടങ്ങിയവ പലപ്പോഴും രോഗികള്‍കള്‍ക്ക് ആസ്മയുണ്ടാകാൻ കാരണമാകാറുണ്ട്.
ശ്വാസനാളങ്ങള്‍ കൂടുതല്‍ വീര്‍ക്കുകയും അവയെ ചുറ്റിപ്പറ്റിയുള്ള പേശികള്‍ മുറുകുകയും ചെയ്യുന്ന ഈ അവസ്ഥയില്‍, ശ്വസിക്കാന്‍ പ്രയാസമുണ്ടാകുകയും ആസ്മ രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.
ഡല്‍ഹി, സാകേതിലെ മാക്സ് ഹോസ്പിറ്റല്‍സ് ഡയറക്ടര്‍ ഡോ. റോമില്‍ ടിക്കോ 'ഇടൈംസ്'മായുള്ള ഒരു സംഭാഷണത്തില്‍ ആസ്മയുടെ ചില സാധാരണ ലക്ഷണങ്ങള്‍ പങ്കുവച്ചു. അവ എന്തൊക്കെയാണെന്ന് നോക്കാം.
ശ്വാസതടസ്സം
ടിക്കോയുടെ അഭിപ്രായത്തില്‍, ശ്വാസതടസ്സം ആസ്മയുടെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. ശ്വാസകോശത്തിലേക്ക് ആവശ്യമായ ഓക്സിജൻ എത്തുന്നത് തടസ്സപ്പെടുന്നതിനാല്‍, ശ്വാസനാളങ്ങള്‍ വീര്‍ക്കുകയും ചുരുങ്ങുന്നതുമായ അവസ്ഥയിലായി ആളുകള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടാറുണ്ട്. ശ്വാസതടസ്സം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വ്യക്തിയെ വേഗത്തില്‍ ശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. ഈ ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസ സമയത്താണ് ശ്വാസംമുട്ടലിനൊപ്പം വലിവ് ശബ്ദം കേള്‍ക്കുന്നത്.
വീസിംഗ്
ശ്വാസനാളിയിലെ വീക്കം ശ്വസനം ബുദ്ധിമുട്ടേറിയതാക്കുന്നു. ആ സമയത്ത് ആളുകള്‍ക്ക് ആവശ്യമായ അളവില്‍ ഓക്‌സിജന്‍ ശ്വസിക്കാന്‍ കഴിയില്ല. ഈ സമയത്ത് ആളുകള്‍ ശ്വസിക്കുമ്പോള്‍ ശ്വാസം മുട്ടിക്കുന്ന വലിവ് ശബ്ദം ഉണ്ടാകാറുണ്ട്.
ചുമ
അന്തരീക്ഷത്തിലും മറ്റുമുള്ള കണികകള്‍, പൊടികള്‍ ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്നത് ആസ്മ വഷളാകാൻ കാരണമാകുന്നു. ആസ്മയുള്ളപ്പോൾ ചുമയിലൂടെ ശ്വാസകോശത്തില്‍ നിന്ന് കഫം പുറന്തള്ളാന്‍ തലച്ചോറിന് ഉത്തേജനം ലഭിക്കാറുണ്ട്. എല്ലാ ആസ്മ രോഗികളിലും ചുമ സാധാരണമല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക് ആസ്മയുമായി ബന്ധപ്പെട്ട ചുമ എളുപ്പത്തില്‍ മാറില്ല. ശൈത്യകാലത്ത് സ്ഥിതി കൂടുതല്‍ വഷളാകുകയും ഫ്‌ലൂ വൈറസ് മൂലം ആസ്മ ആക്രമണങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നത് പതിവാണ്.
നെഞ്ചിലെ കെട്ടൽ
ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഒരു വ്യക്തിയെ അസ്വസ്ഥനാക്കുന്നു. ഇത് നെഞ്ചിൽ എന്തോ കെട്ടി നിൽക്കുന്ന അവസ്ഥ സൃഷ്ടിക്കാറുണ്ട്. ചില സമയങ്ങളില്‍, നെഞ്ച് വീര്‍ക്കുന്നതോ ഞെരിങ്ങിയിരിക്കുന്നതോ ആയി തോന്നിയേക്കാം. ശ്വാസകോശത്തില്‍ വായു കുടുങ്ങുമ്പോള്‍ മാത്രമേ നെഞ്ചുവേദന ഉണ്ടാകൂ. ആ സമയത്ത് നിങ്ങള്‍ക്ക് നന്നായി ശ്വസിക്കാനോ വായു പുറത്തുവിടാനോ കഴിയില്ല.
ഡോക്ടറുടെ അഭിപ്രായത്തില്‍, ആസ്മയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും ആസ്മ ആക്രമണം തടയാനും ഇന്‍ഹേലറുകളാണ് ഏറ്റവും നല്ല മാര്‍ഗം. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ ശൈത്യകാലത്ത് ജാഗ്രത പാലിക്കണം. കാരണം വൈറല്‍ അണുബാധകളാല്‍ ആസ്മ ആരംഭിക്കുകയും പനി പോലുള്ള ലക്ഷണങ്ങളിലേക്ക് നയിക്കുകയും അത് പിന്നീട് ഏറ്റവും മോശമായ അവസ്ഥയില്‍ ന്യുമോണിയയ്ക്ക് വരെ കാരണമാകുകയും ചെയ്യാറുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Health, Health and fitness