ഒരു കുട്ടിയെ വളര്‍ത്തുക എന്നത് ലോകത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. എല്ലാറ്റിനുമുപരിയായി, നിങ്ങളുടെ കുട്ടിക്ക് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉറപ്പുവരുത്തുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനം അര്‍ഹിക്കുന്ന ഒന്നാണ്.
കോവിഡ് വ്യാപനം അടക്കം തുടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മികച്ച് പ്രതിരോധ ശേഷി ലഭിക്കുന്നതിന് മികച്ച ഭക്ഷണങ്ങൾ അത്യവശമാണ്. കുട്ടികളുടെ പ്രതിരോധ ശേഷി (Childs Immunity) വര്‍ദ്ധിപ്പിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എതെല്ലാമെന്ന് പരിശോധിക്കാം.
മുട്ടകള്‍: നിരവധി പോഷക ഗുണങ്ങള്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തെയും പേശികളെയും ഹൃദയത്തെയും ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഇവ സഹായിക്കുന്നു. മുട്ടയിലെ വിറ്റാമിന്‍ എ, ബി2 (റൈബോഫ്ലേവിന്‍) കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമാണ്.
പച്ചക്കറികള്‍: നിര്‍ബന്ധമായും കുട്ടികളുടെ ജീവിത ക്രമത്തില്‍ പച്ചക്കറികളും ഇലക്കറികളും ഉള്‍പ്പെടുത്തണം. മുരിങ്ങ, കറിവേപ്പില, മല്ലിയില, ചീര, ബീന്‍സ്, പയര്‍ മുതലായവ ഏറ്റവും മികച്ചതാണ്. ഇവയിൽ നാരുകള്‍, ഇരുമ്പ്, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
മഞ്ഞള്‍: ആന്റിസെപ്റ്റിക്, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആസ്ത്മ, അലര്‍ജി തുടങ്ങിയ വിവിധ രോഗങ്ങളെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു. നിര്‍ബന്ധമായും കുട്ടികളുടെ ഭക്ഷണത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുക. പാലില്‍ മഞ്ഞള്‍പ്പൊടി കലക്കി കുടിക്കാന്‍ കൊടുക്കുന്നുതും നല്ലതാണ്.
read also- Healthy Lifestyle | ഹൃദയാരോഗ്യം സംരക്ഷിക്കാൻ പുരുഷന്മാർ നിർബന്ധമായും പാലിക്കേണ്ട 5 കാര്യങ്ങൾ
പരിപ്പുകൾ: പരിപ്പുകളില്‍ ധാരളം നല്ല കൊഴുപ്പും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയിട്ടുണ്ട്. കശുവണ്ടി, ബദാം, ഉണങ്ങിയ അത്തിപ്പഴം, ഉണക്കമുന്തിരി, എന്നിവയിലെല്ലാം ഇഎഫ്എ എന്ന അവശ്യ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ നിങ്ങളുടെ കുഞ്ഞിന്റെ മസ്തിഷ്ക വളര്‍ച്ചയ്ക്കും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.
read also-Facial Hair | മുഖത്തെ അമിത രോമവളർച്ച തടയാൻ പ്രകൃതിദത്തമായ അഞ്ച് മാർഗങ്ങൾ
തൈര്: പ്രോബയോട്ടിക്സും വൈറ്റമിന്‍ ബി 12 ഉം അടങ്ങിയ തൈര് ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ശരീരത്തിന് ഗുണം ചെയ്യാത്ത ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഇത് പ്രതിരോധശേഷി സ്വയം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തൈര് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.