നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • വവ്വാലുകളിലൂടെ പ്രതിവര്‍ഷം 400,000 പേര്‍ക്ക് ജന്തുജന്യരോഗങ്ങള്‍; നിർണായക പഠനം

  വവ്വാലുകളിലൂടെ പ്രതിവര്‍ഷം 400,000 പേര്‍ക്ക് ജന്തുജന്യരോഗങ്ങള്‍; നിർണായക പഠനം

  നേച്ചര്‍ ഫുഡ് ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ ചൈന, ജപ്പാന്‍, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് എന്നിവ കൊറോണ വൈറസുകള്‍ വഹിക്കുന്ന വവ്വാലുകള്‍ക്ക് അനുകൂലമായ 'ഹോട്ട്സ്പോട്ടുകളായി' മാറുമെന്ന് പറയുന്നു.

  • Share this:
   പ്രതിവര്‍ഷം ശരാശരി 400,000 ആളുകള്‍ക്ക് മാരകമായ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം സംബന്ധമായ കൊറോണ വൈറസ് (SARSr-CoVs) ബാധിക്കുന്നതായി പുതിയ പഠനങ്ങള്‍. സിംഗപ്പൂരിലെ ഡ്യൂക്ക്എന്‍യുഎസ് മെഡിക്കല്‍ സ്‌കൂളിലെയും യുഎസ് ആസ്ഥാനമായുള്ള നോണ്‍ പ്രോഫിറ്റ് ഇക്കോ ഹെല്‍ത്ത് അലയന്‍സിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

   കൊറോണ വൈറസുകള്‍ കാരണമുണ്ടാവുന്ന രോഗങ്ങള്‍ (ഉദാഹരണത്തിന് SARS, മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം, സൈ്വന്‍ അക്യൂട്ട് ഡയറിയ സിന്‍ഡ്രോം കൊറോണ വൈറസ്, കോവിഡ് 19) ) രണ്ട് പതിറ്റാണ്ടുകളായി മനുഷ്യരാശിയുടെ ആരോഗ്യത്തെയും സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് പഠനം നടത്തിയത്.ആസോം ബാറ്റ് പരത്തുന്ന കൊറോണ വൈറസുകള്‍ കൂടുതല്‍ അപകടകാരിയാണെന്ന് പ്രീപ്രിന്റ് സെര്‍വര്‍ മെഡ്രിക്സിവില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

   ഈ വൈറസുകള്‍ മനുഷ്യരിലേക്ക് നേരിട്ട് ബാധിക്കുമെന്നും വ്യാപന നിരക്ക് മുന്‍പത്തേക്കാള്‍ കൂടുതല്‍ ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. വൈറസുകളില്‍ സൂനോട്ടിക് സ്പില്ലോവറാണ് അതിന്റെ വ്യാപനത്തിനുമുള്ള ശേഷിയെ പ്രതിനിധീകരിക്കുന്നുത്. അതിനാല്‍, ഈ ഇത്തരം വൈറസുകളുടെ സ്പില്ലോവറിന്റെ വ്യാപ്തി കണക്കാക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിച്ചേക്കാം എന്നും ഗവേഷകര്‍ പറയുന്നു.കൊറോണ രോഗ വാഹകരായ വവ്വാലുകളുടെ അവാസവ്യവസ്ഥയും പ്രദേശത്തെ മനുഷ്യ ജനസംഖ്യ അനുപാതവും കണക്കാക്കിയാണ് പഠനം നടത്തിയത്. ഈ പ്രദേശങ്ങളിലെ വിവിധ ഘടകങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ പഠനത്തില്‍ ഏകദേശം 400,00 പേര്‍ സാര്‍സ് കൊറോണ വൈറസ് രോഗബാധിതരാവുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരം ജന്തുജന്യരോഗങ്ങളുടെ വ്യാപനം തടയാന്‍ ഈ പഠനം സഹായിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

   18 മാസങ്ങള്‍ക്കു ശേഷവും കോവിഡ് 19 ന് കാരണമായ രണ്ടാം തലമുറയില്‍പ്പെട്ട സാര്‍സ് വൈറസുകളുടെ കൃത്യമായ ഉറവിടം വ്യക്തമല്ലെങ്കിലും, ഹോഴ്സ്ഷൂ വവ്വാലുകളെ ബാധിക്കുന്ന ഒരു വൈറസ് മനുഷ്യരിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനം. നേരിട്ട് വന്യജീവികളും മനുഷ്യനുമായുള്ള സമ്പര്‍ക്കം കാരണമോ, അല്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങളിലൂടെ പരോക്ഷമായോ ആവാം കോവിഡ് വ്യാപിച്ചത് എന്നാണ് ഗവേഷകരുടെ നിഗമനം.ഹോഴ്സ്ഷൂ വവ്വാലുകളില്‍ നിന്ന് കോവിഡ് വൈറസുമായി ജനിതക സമാനതകളുള്ള കൊറോണ വൈറസുകള്‍ കണ്ടെത്തിയതായും പഠനത്തില്‍ വ്യക്തമാക്കുന്നു. ജൂണില്‍ ഓപ്പണ്‍ ആക്സസ് ജേണലായ പ്ലസ് വണ്‍ എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത് സ്വിറ്റ്സര്‍ലന്‍ഡിലെ വവ്വാലുകള്‍ 39 വ്യത്യസ്ത വൈറല്‍ കുടുംബങ്ങളില്‍ നിന്നുള്ള വൈറസുകളുടെ വാഹകരാണ്. ഇതില്‍ ചിലത് മനുഷ്യര്‍ ഉള്‍പ്പെടെയുള്ള മറ്റ് മൃഗങ്ങളിലേക്ക് പകര്‍ന്ന് രോഗത്തിന് കാരണമാകാന്‍ ഇടയുണ്ടെന്നും ഈ പഠനത്തില്‍ പറയുന്നു.

   നേച്ചര്‍ ഫുഡ് ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ ചൈന, ജപ്പാന്‍, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് എന്നിവ കൊറോണ വൈറസുകള്‍ വഹിക്കുന്ന വവ്വാലുകള്‍ക്ക് അനുകൂലമായ 'ഹോട്ട്സ്പോട്ടുകളായി' മാറുമെന്ന് പറയുന്നു. വനനശീകരണം, കാര്‍ഷിക വ്യാപനം, കേന്ദ്രീകൃത കന്നുകാലി ഉല്‍പാദനം എന്നിവയുള്‍പ്പെടെയുള്ള ആഗോള ഭൂവിനിയോഗ മാറ്റങ്ങളാണ് ഇതിന് കാരണമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
   Published by:Jayashankar AV
   First published:
   )}