• HOME
  • »
  • NEWS
  • »
  • life
  • »
  • Chocolate | ചോക്ലേറ്റ് കഴിക്കുന്നത് കുറയ്ക്കൂ.. ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അറിയാം

Chocolate | ചോക്ലേറ്റ് കഴിക്കുന്നത് കുറയ്ക്കൂ.. ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അറിയാം

വെറും ഒരു മാസത്തേക്ക്  ഭക്ഷണത്തിൽ നിന്ന് ചോക്ലേറ്റ് ഇല്ലാതാക്കിയാൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം

  • Share this:
    വായിലിട്ടാൽ അലിഞ്ഞു പോകുന്ന ചോക്ലേറ്റ് (Chocolate) ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ദേഷ്യം മാറ്റാനും മൂഡ് ശരിയാക്കാനുമൊക്കെ ചോക്ലേറ്റ് കഴിക്കുന്നവരുണ്ട്. ചില നല്ല വശങ്ങൾ ചോക്ലേറ്റിന് ഉണ്ടെങ്കിലും അത് കൃത്യമായ അളവിലല്ല ശരീരത്തിൽ എത്തുന്നതെങ്കിൽ ചില ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. വെറും ഒരു മാസത്തേക്ക്  ഭക്ഷണത്തിൽ നിന്ന് ചോക്ലേറ്റ് ഇല്ലാതാക്കിയാൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം

    ഭാരം കുറയും (Lose Weight)

    ശരീരഭാരം കുറയ്ക്കുക എന്നത് പലരെ സംബന്ധിച്ചും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്ന സമയത്ത് ശരീരഭാരം കുറഞ്ഞില്ലെങ്കിൽ ആത്മവിശ്വാസം ഇല്ലാതാവുകയും പെട്ടന്ന് തന്നെ ഭാരം കുറയ്ക്കാനുള്ള ശ്രമം നിർത്തുകയും ചെയ്തേക്കാം. എന്നാൽ നിങ്ങൾ കഴിക്കുന്ന ചോക്ലേറ്റിന്റെ മാത്രം അളവ് കുറച്ച് നോക്കൂ. ഒരു മാസത്തിനുള്ളിൽ നിങ്ങൾക്ക് വ്യത്യാസം അനുഭവപ്പെടും.

    ആരോഗ്യകരമായ ഹൃദയത്തിന്

    ചില സമയങ്ങളിൽ നിങ്ങളുടെ മൂഡ് ശരിയല്ലെങ്കിൽ ചോക്ലേറ്റ് കഴിച്ച് ചെറിയൊരു ആശ്വാസം തേടാറുണ്ട് പലരും. എന്നാൽ ഇത് നിങ്ങളുടെ ഹൃദയത്തിന് ഹാനികരമാണ്. ചോക്ലേറ്റുകൾ കഴിക്കുന്നത് ഹൃദയ രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. മധുരമുള്ള പഴങ്ങളും പച്ചക്കറികളും ഡ്രൈ ഫ്രൂട്സ്മൊക്കെ ചോക്ലേറ്റിന് പകരം കഴിച്ച് നോക്കൂ. ചോക്ലേറ്റിനെക്കാൾ ഗുണം ചെയ്യും.

    Also Read-Meditation Benefits | ധ്യാനം ശരീരത്തെയും മനസിനെയും ശാന്തമാക്കും; മെഡിറ്റേഷൻ കൊണ്ടുള്ള ആറ് ഗുണങ്ങൾ

    നെഞ്ചെരിച്ചിൽ കുറയ്ക്കാം

    ചോക്ലേറ്റുകൾ വയറിൽ ആസിഡ് രൂപപ്പെടുത്തുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ കൂടുതൽ അളവിൽ ഇത് പതിവായി കഴിച്ചാൽ നെഞ്ചെരിച്ചിൽ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും. ചോക്ലേറ്റ് അസിഡിക് ആയതിനാലും അത് വയറിലെ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിനാലും ഒരു മാസത്തേക്ക് നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ചോക്ലേറ്റ് ഒഴിവാക്കിയാൽ ഇത്തരം പ്രശ്നങ്ങൾ കുറയുന്നതായി കാണാം.

    നല്ല ഉറക്കം ലഭിക്കും

    ചോക്ലേറ്റ് കഴിക്കുന്നത് ഉറക്കത്തെ തടയുന്നതിന് കാരണമാകുന്നു. കാരണം അതിൽ അടങ്ങിയിരിക്കുന്ന കഫീൻ ഉറക്കം കുറയ്ക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് ഒരു ബാർ ചോക്ലേറ്റ് കഴിച്ചാൽ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. ചോക്ലേറ്റ് ഉപേക്ഷിക്കുന്നത് വഴി നിങ്ങൾക്ക് രാത്രിയിൽ നല്ല ഉറക്കം കിട്ടുകയും ചെയ്യും.

    Also Read-Muscle Growth | പേശികളുടെ വളര്‍ച്ചയ്ക്കായി കഴിക്കേണ്ട, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍

    മാനസിക പിരിമുറുക്കം കുറയ്ക്കാം

    ചോക്ലേറ്റ് ഉപയോഗം കുറയ്ക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥ നിങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന് സഹായിക്കും. ചോക്ലേറ്റ് കുറയ്ക്കുമ്പോൾ പഞ്ചസാര കുറയ്ക്കുന്നതിനാൽ അവ ഉപേക്ഷിക്കുന്നതിന്റെ സ്വാധീനം നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് ഗുണകരമാകുകയേ ഉള്ളു.

    മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റുകൾ പോലുള്ളവ കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. എന്നാൽ ചോക്ലേറ്റുകളിൽ പൊതുവെ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അമിതമായി കഴിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ചോക്ലേറ്റ് ഉപേക്ഷിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ ഗുണകരമാകുകയും ചെയ്യും. ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവർക്ക് അത് പെട്ടന്ന് ഒഴിവാക്കാൻ കഴിയില്ലെങ്കിലും പതിയെ അളവ് കുറച്ചുകൊണ്ട് വരിക. കുറച്ച് നാൾ കഴിക്കാതിരിക്കുമ്പോൾ ചിലപ്പോൾ ചോക്ലേറ്റിനോടുള്ള താല്പര്യം താനേ നഷ്ടപ്പെടും.
    Published by:Naseeba TC
    First published: