ദീര്‍ഘനേരം ഒരേ ഇരിപ്പിൽ ജോലി ചെയ്യുന്നതും ശരിയായ രീതിയിലല്ലാത്ത കിടപ്പും കഴുത്ത് വേദനയ്ക്ക് കാരണമാകാറുണ്ട്. ശരിയായ രീതിയിൽ ഇരിയ്ക്കാത്തതും ഉറക്കവും മാത്രമല്ല, അമിതമായ സമ്മര്‍ദ്ദവും കഴുത്ത് വേദനയ്ക്ക് കാരണമാണ്.
ചില സമയങ്ങളില്‍ അമിത ഭാരം ചുമക്കുന്നതും ഇത്തരം അവസ്ഥയിലേക്ക് നയിച്ചേക്കാം. നട്ടെല്ലിന്റെ അസ്ഥികളെയും സന്ധികളെയും ബാധിക്കുന്ന ഒരു തരം രോഗമായ സ്പോണ്ടിലൈറ്റിസ് ബാധിച്ച ആളുകള്‍ക്ക് പലപ്പോഴും കഴുത്ത് വേദന അനുഭവപ്പെടാറുണ്ട്. യോഗ, ആയുര്‍വേദ ലൈഫ്സ്റ്റൈല്‍ സ്പെഷ്യലിസ്റ്റും യോഗനാമയുടെ സ്ഥാപകയുമായ നമിത പിപാരയ്യ ഹിന്ദുസ്ഥാന്‍ ടൈംസിന് നൽകിയ അഭിമുഖത്തിൽ നിങ്ങളുടെ കഠിനമായ കഴുത്ത് വേദന കുറയ്ക്കുന്നതിനുള്ള ചില യോഗ ടിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുക (do stretching exercises)
സ്ട്രെച്ച് (stretching) ചെയ്യുന്നത് കഴുത്തിന് മാത്രമല്ല, ശരീരത്തിനാകമാനം നല്ലതാണ്. എന്നാൽ, നിങ്ങളുടെ കഴുത്തിന് ചുറ്റുമുള്ള പേശികൾ പതിവായി സ്ട്രെച്ച് ചെയ്യാനും ശക്തിപ്പെടുത്താനും മറക്കരുത്.
ജോയിന്റ് മൂവ്മെന്റ് (joint movement)
യോഗയില്‍ നിരവധി ചലന വ്യായാമങ്ങളുണ്ട്. തോളിന്റെ ചലനാത്മകതയും വഴക്കവും മെച്ചപ്പെടുത്തുന്നതിന് ഘടികാരദിശയിലും എതിര് ഘടികാരദിശയിലും ഷോള്‍ഡര്‍ സര്‍ക്കിളുകള്‍ പതിവായി ചലിപ്പിക്കണം. ഇത് രാവിലെ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.
ബാക്ക്ബെന്ഡുകള് (backbends)
നിങ്ങളുടെ തോളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ബാക്ക്ബെന്ഡുകള് വളരെ സഹായകരമാണ്. ഇടുപ്പില്‍ കൈകള്‍ വച്ച് നില്ക്കുക, ശരീരത്തിന്റെ മുകൾ ഭാഗം വളരെ പതുക്കെ പിന്നിലേക്ക് വളയ്ക്കുക. നിങ്ങള്‍ക്ക് ഒരു യോഗാ മാറ്റിൽ നിന്നു കൊണ്ട് ഇത് ചെയ്യാം. നിങ്ങളുടെ കൈപ്പത്തികള്‍ നിങ്ങളുടെ തോളിനോട് ചേര്‍ന്ന് വയ്ക്കുക, ശരീരത്തിന്റെ മുകള്ഭാഗം ഉയര്‍ത്താന്‍ താഴേക്ക് തള്ളുക. എന്നാൽ കഴുത്തിലെ വേദന ഒഴിവാക്കാന്‍ ഏറ്റവും ഉപയോഗപ്രദമായ ബാക്ക്ബെന്ഡുകളിലൊന്നാണ് കോബ്ര സ്ട്രെച്ച്. യോഗ മാറ്റില്‍ കിടന്ന്, നിങ്ങളുടെ കൈപ്പത്തി തോളിന് കീഴില്‍ വയ്ക്കുക, നിങ്ങളുടെ കൈപ്പത്തി നിലത്ത് അമർത്തി ശരീരത്തിന്റെ മുകള്ഭാഗം ഉയര്‍ത്തുക. കുറച്ച് നിമിഷങ്ങള്‍ അങ്ങനെ പിടിക്കുക, തുടര്‍ന്ന് ശരീരത്തിന്റെ താഴ് ഭാഗം നിലത്ത് കാല് അമർത്തി ഉയര്‍ത്തുക. നിങ്ങളുടെ ശരീരം ഇതേ സ്ഥിതിയിൽ നിർത്തുക. സാവധാനം പൂർവ്വസ്ഥിതിയിലേയ്ക്ക് മടങ്ങുക
നെക്ക് സ്ട്രെച്ച് (neck stretches)
നിങ്ങളുടെ കഴുത്ത് ഒരു വശത്തേക്ക് ചെരിച്ച് ശ്വാസം പലതവണ എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുക. തുടര്‍ന്ന് പഴയപടിയാക്കുക. രണ്ട് വശവും മാറി മാറി ഇത് ചെയ്യുക. കഴുത്ത് ഒരു വശത്തേക്ക് ചെരിച്ച് എതിർ വശത്തെ കൈ പുറകില്‍ വെയ്ക്കുക. കഴുത്ത് വേദനയുള്ള മിക്ക ആളുകള്‍ക്കും ഇത് ഉപയോഗപ്രദമാണ്.
കഴുത്ത് ബലപ്പെടുത്തുക (strengthen your neck)
കഴുത്തിന് ദിവസവും സ്ട്രെച്ചിംഗ് വളരെ പ്രധാനമാണ്. കഴുത്തിനെ ശക്തിപ്പെടുത്തുന്നതിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നെക്ക് ഐസോമെട്രിക് വ്യായാമം ഒരു നല്ല മാര്‍ഗമാണ്. നിങ്ങളുടെ കൈപ്പത്തി നിങ്ങളുടെ തലയ്ക്ക് പിന്നില്‍ വയ്ക്കുക, മുന്നോട്ട് തള്ളുക. അതേ ശക്തിയില്‍ തല പിന്നിലേക്ക് തള്ളുകയും ചെയ്യുക.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.