മാര്‍ച്ച് മാസം മുതൽ നമ്മുടെ നാട്ടില്‍ ചൂട് (Summer)കൂടിവരുകയാണ്. കാലവസ്ഥ മാറുന്നതിന് ഒപ്പം ഭക്ഷണകാര്യത്തിലും ശ്രദ്ധ നല്‍കിയില്ല എങ്കില്‍ അത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഈ ചൂടുകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ (food) എതെല്ലാമെന്ന് നോക്കാം.
ചായ, കാപ്പി: ചൂടുകാലത്ത് ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് ചായയോ കാപ്പിയോ കുടിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങള്‍ക്കും അതുപോലെ മലബന്ധ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇവ കൂടിക്കുന്നത് ഉറക്കകുറവ് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. സ്ഥിരമായി ചായയും കാപ്പിയും കുടിക്കുന്ന ശീലമുണ്ടെങ്കില്‍, മോര്, കരിമ്പ് ജ്യൂസ്, തുടങ്ങിയ ശീതളപാനീയങ്ങള്‍ വേനല്‍ക്കാലത്ത് നല്ലതാണ്
എണ്ണമയമുള്ള ഭക്ഷണങ്ങള്‍: ചൂടുകാലത്ത് എണ്ണമയമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം ഭക്ഷണം ദഹിക്കാന്‍ സമയം എടുക്കും. വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. വേവിച്ച പയറും ധാന്യങ്ങളും അടക്കമുള്ളവ കഴിക്കുന്നത് വളരെ നല്ലതാണ്.
ഇഞ്ചി: ചൂടുകാലത്ത് ഇഞ്ചി ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് ഇഞ്ചി കൂടുതലായി കഴിക്കുന്നത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.
വെളുത്തുള്ളി : വേനല്‍ക്കാലത്ത് നാം ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് വെളുത്തുള്ളി. അമിതമായി ഭക്ഷണം കഴിക്കുമ്പോഴാണ് വയറിളക്കം ഉണ്ടാകുന്നതിന് കാരണമാകുന്നതായി പറയപ്പെടുന്നു. അതിനാല്‍ വെളുത്തുള്ളിയുടെ അളവ് കുറയ്ക്കാന്‍ മറക്കരുത്.
Dementia | പ്രഭാതഭക്ഷണം മുടക്കുന്നത് മറവിരോഗത്തെ വിളിച്ചു വരുത്തുമെന്ന് പഠനം
പ്രഭാതഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. പ്രഭാതഭക്ഷണം (Breakfast) കഴിക്കുന്നവര്‍ക്ക് അമിതഭാരത്തിനുള്ള (Overweight) സാധ്യത കുറവാണെന്നാണ് പൊതുവിൽ നിരീക്ഷിക്കപ്പെടുന്നത്. എന്നാല്‍ അതിലും പ്രധാനപ്പെട്ട ഒരു കണ്ടെത്തൽ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പ്രഭാതഭക്ഷണം പതിവായി കഴിച്ചാൽ മറവിരോഗം (Dementia) ഉണ്ടാകാനുള്ള സാധ്യത കുറയുമെന്നാണ് പുതിയ പഠനം (Study) പറയുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട അവബോധവും ധാരണയും ആളുകള്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ പ്രായം 60കളില്‍ എത്തുമ്പോൾ മുതൽ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. എന്നാല്‍ കുറഞ്ഞ പ്രായത്തിൽ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും അതിനെ ഗുരുതരമായി സ്വാധീനിക്കുന്നുണ്ട്. മോശം ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണരീതി, കായിക പ്രവര്‍ത്തനങ്ങളുടെ അഭാവം, എന്നിവയെല്ലാം മറവിരോഗം ഉണ്ടാകുന്നതിനും അത് നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനും കാരണമാകുന്നുണ്ട്. ഒരാള്‍ 60കളിലേക്ക് പ്രവേശിക്കുമ്പോള്‍ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങൾ കൂടുതല്‍ പ്രകടമാകും.
Also Read-ഇഞ്ചിയും ചുക്കും കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
തലച്ചോറിന്റെ ആരോഗ്യം ക്രമാതീതമായി കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ സൂചിപ്പിക്കുന്ന പൊതുവായ പദമാണ് ഡിമെന്‍ഷ്യ. ഡിമെന്‍ഷ്യ എന്ന പദം പലപ്പോഴും മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉപയോഗിക്കുന്നത് ഓര്‍ത്തിരിക്കാനുള്ള കഴിവില്ലായ്മയെ സൂചിപ്പിക്കുന്ന പൊതുവായ ഒരു പദം എന്ന നിലയിലാണ്. ലളിതമായി പറഞ്ഞാല്‍ വ്യക്തമായി ചിന്തിക്കാനോ ദൈനംദിന തീരുമാനങ്ങള്‍ എടുക്കാനോ ഉള്ള കഴിവില്ലായ്മ എന്നതാണ് മറവി കൊണ്ട് അര്‍ത്ഥമാക്കുന്നത്.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Food, Lifestyle Tips, Summer