നമ്മുടെ വീട്ടിലെ അടുക്കളയിലെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വളരെ അധികം പോഷകസമൃദ്ധമാണ്. ഇവ ആരോഗ്യത്തിന് വളരെ അധികം ഗുണം ചെയ്യും. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ എതെല്ലാം എന്ന് പരിശോധിക്കാം.
ശര്‍ക്കര
ശര്‍ക്കരയില്‍ ഉയര്‍ന്ന തരത്തില്‍ പോഷകമൂല്യം അടങ്ങിയിട്ടുണ്ട്. ഇവയില്‍ വളരെ അധികം ആന്റിഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ശര്‍ക്കര പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഒപ്പം കരളിനെയും രക്തത്തെയും ശുദ്ധീകരിക്കുന്നതിനും ഇവയ്ക്ക് സാധിക്കും.
പരിപ്പ്
അണ്ടിപ്പരിപ്പ് ശരീരത്തിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്.ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇവ സഹായിക്കും. രാവിലെ കഴിക്കുന്ന ഭക്ഷണത്തിന് ഒപ്പം പരിപ്പ് ചേര്‍ത്ത് കഴിക്കാം. മികച്ച ലഘു ഭക്ഷണം കൂടിയാണ് അണ്ടിപ്പരിപ്പ്
റാഗി
ദക്ഷിണേന്ത്യയിലെ വീടുകളിലാണ് റാഗി സാധാരണയായി കാണപ്പെടുന്നത്. ഇതില്‍ ഉയര്‍ന്ന പ്രോട്ടീന്‍ മാത്രമല്ല, വിറ്റാമിനുകള്‍ സി, ബി-കോംപ്ലക്സ്, ഇ, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ മുടിക്കും അതു പോലെ ചര്‍മ്മത്തിനും നല്ലതാണ്. സ്വാഭാവികമായി ഉറക്കം ലഭിക്കാന്‍ ഇവ സഹായിക്കുന്നു. ഇവ നിരവധി രീതികളില്‍ തയ്യാറാക്കി കഴിക്കാവുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നല്ലതാണ് റാഗി
Also Read-
Meditation Benefits | ധ്യാനം ശരീരത്തെയും മനസിനെയും ശാന്തമാക്കും; മെഡിറ്റേഷൻ കൊണ്ടുള്ള ആറ് ഗുണങ്ങൾ
നാളികേരം
നിരവധി ഗുണങ്ങളാണ് നാളികേരത്തിൽ അടങ്ങിയിരിക്കുന്നത്. മാംഗനീസ് മുതല്‍ മഗ്നീഷ്യം ചെമ്പ് പൊട്ടാസ്യം എന്നിവയുടെ അംശം നാളികേരത്തിൽ അടങ്ങിയിരിക്കുന്ന്. മൈക്രോ ന്യൂട്രിയന്റുകളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കുന്നു. തേങ്ങയുടെ വള്ളം കുടിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാന്‍ സാഹായിക്കും. ആന്റീഡിപ്രസന്റ് ഗുണങ്ങള്‍ ഉള്ളതായി ഗവേഷണങ്ങള്‍ പറയുന്നു.
Also Read-
Muscle Growth | പേശികളുടെ വളര്‍ച്ചയ്ക്കായി കഴിക്കേണ്ട, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍
ഈന്തപ്പഴം.
ഈന്തപ്പഴത്തില്‍ പൊട്ടാസ്യം, ഫ്ലേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍, ഫിനോളിക് ആസിഡ് തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ഉള്‍പ്പെടെയുള്ള പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തില്‍ നാരുകള്‍ കൂടുതലായതിനാല്‍ ഇവ എളുപ്പത്തില്‍ മറ്റ് വിഭവങ്ങളില്‍ ചേര്‍ത്ത് ഉപയോഗിക്കാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.