• HOME
  • »
  • NEWS
  • »
  • life
  • »
  • Heart Health | ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാം; കഴിക്കേണ്ടത് ഈ അഞ്ച് പഴങ്ങള്‍

Heart Health | ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാം; കഴിക്കേണ്ടത് ഈ അഞ്ച് പഴങ്ങള്‍

ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സുപ്രധാന പോഷകങ്ങള്‍ പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

fruits can help the heart

fruits can help the heart

  • Last Updated :
  • Share this:
    മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ശരീരത്തിലെ ബാക്കിയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനം നിലനിര്‍ത്താനും ഹൃദയം പ്രവര്‍ത്തിക്കുന്നു. സ്വാഭാവികമായും, ഹൃദയത്തെ പരിപാലിക്കുമ്പോള്‍ നാം പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. നമ്മുടെ ജീവിതശൈലിയും ഹൃദയാരോഗ്യത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കൂടാതെ, നമ്മുടെ ഭക്ഷണക്രമവും ശ്രദ്ധിക്കേണ്ടതുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മറ്റ് അസുഖങ്ങളെ നിന്ന് ചെറുത്തുനില്‍ക്കാനും നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യമാണ് ശരിയായ ഭക്ഷണം കഴിക്കുക എന്നത്. പഴങ്ങള്‍ക്ക് ഇതില്‍ ഒരു പ്രധാന പങ്കുണ്ട്.

    ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സുപ്രധാന പോഷകങ്ങള്‍ പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് പഴങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

    മുന്തിരി (Grapefruit)

    മുന്തിരിയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ, ആന്റിഓക്സിഡന്റുകളുടെയും ഫ്‌ലേവനോയ്ഡുകളുടെയും മികച്ച ഉറവിടമാണ് മുന്തിരി. ഇത് ഓക്സിഡേഷനും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇവ രണ്ടും ഹൃദ്രോഗങ്ങളുടെ അടിസ്ഥാന കാരണങ്ങളാണ്.

    ബെറികള്‍ (Berries)

    പോഷക സമ്പന്നമായ മറ്റൊരു ഉറവിടമാണ് ബെറികള്‍. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും നീർവീക്കം കുറയ്ക്കുന്നതിനും ബെറികള്‍ സഹായിക്കുന്നു. ബെറികളില്‍ ആന്തോസയാനിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഒരു തരം ആന്റിഓക്സിഡന്റാണ്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.

    അവോക്കാഡോ (Avocados)

    അവോക്കാഡോകളില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. കൂടാതെ, അവോക്കാഡോകളില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഹെല്‍ത്ത് ലൈൻ റിപ്പോർട്ട് അനുസരിച്ച്, ഒരു അവോക്കാഡോയില്‍ 974 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

    തണ്ണിമത്തന്‍ (Watermelon)

    തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ, ഇതില്‍ ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

    മാതളനാരങ്ങ (Pomegranate)

    ധമനികളുടെ ഭിത്തികളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ നീക്കാനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും മാതളനാരങ്ങ മികച്ചതാണ്.

    രക്തസമ്മര്‍ദ്ദവും ഹൃദയാരോഗ്യവും നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന നാരുകളുടെയും മറ്റ് പോഷകങ്ങളുടെയും മികച്ച സ്രോതസ്സുകളാണ് ധാന്യങ്ങള്‍. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി, റിഫൈന്‍ഡ് ധാന്യ ഉല്‍പ്പന്നങ്ങള്‍ക്ക് പകരമായി മുഴുധാന്യങ്ങള്‍ ധാരാളമായി ഉപയോഗിക്കുക. റാഗി, ചോളം, തിന പോലുള്ള ധാന്യങ്ങള്‍ പരമാവധി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

    നിലക്കടല എണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇത് മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളാല്‍ സമ്പന്നമാണ്. അപൂരിത കൊഴുപ്പുകള്‍ കഴിക്കുന്നത് ഹൃദ്രോഗവുമായി ബന്ധപ്പെട്ട ചില അപകട സാധ്യത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

    ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പുള്ള മത്സ്യങ്ങളും ആഴ്ചയില്‍ രണ്ടു തവണയെങ്കിലും കഴിക്കുക. നട്ട്സ്, പയറുവര്‍ഗ്ഗങ്ങള്‍, സീഡുകള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പച്ചക്കറികളും പഴങ്ങളും വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച സ്രോതസ്സുകളാണ്. മാത്രമല്ല കലോറി കുറവുള്ളതും നാരുകളാല്‍ സമ്പുഷ്ടവുമാണ്. ഇത് ഹൃദ്രോഗം തടയാന്‍ സഹായിക്കും.
    Published by:Amal Surendran
    First published: