• HOME
  • »
  • NEWS
  • »
  • life
  • »
  • pills | അനാവശ്യമായി ഗുളിക കഴിച്ചാൽ ശരീരത്തിനുണ്ടാകുന്ന 5 പ്രശ്നങ്ങൾ

pills | അനാവശ്യമായി ഗുളിക കഴിച്ചാൽ ശരീരത്തിനുണ്ടാകുന്ന 5 പ്രശ്നങ്ങൾ

നിങ്ങള്‍ പനി, ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങള്‍ വന്നാല്‍ ഡോക്ടറെ കാണാതെ സ്വയം മരുന്നുകള്‍ കഴിക്കാറുണ്ടോ എങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.

  • Share this:
    നിങ്ങള്‍ പനി, ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങള്‍ വന്നാല്‍ ഡോക്ടറെ കാണാതെ സ്വയം മരുന്നുകള്‍ കഴിക്കാറുണ്ടോ എങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.ഇത്തരത്തിലുള്ള സ്വയം ചികിത്സ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊല്ലാമെന്ന് പരിശോധിക്കാം

    കിഡ്നി ക്ഷതം: വലിയ രീതിയില്‍ മരുന്നുകള്‍ കഴിക്കുന്നത് കിഡ്നിക്ക് നല്ലതല്ല. ഇത്തരത്തില്‍ കഴിക്കുന്ന മരുന്നുകള്‍ വൃക്കകളെ നേരിട്ടു ബാധിക്കുന്നു.

    മരുന്നുകളുടെ ആശ്രിതത്വം: ഒരു ഡോക്ടറെ സമീപിക്കാതെ നിങ്ങള്‍ പലപ്പോഴും ഗുളികകള്‍ കഴിക്കുന്നത് വഴി നിങ്ങള്‍ അവയ്ക്ക് അടിമപ്പെട്ടേക്കാം. നിരന്തരമായി ഇത്തരത്തില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.

    രോഗപ്രതിരോധ ശേഷി: ആന്റി-ബയോട്ടിക് ഗുളികകളില്‍ വളരെയധികം ഉപയോഗിക്കുന്നത്   ഒരു വ്യക്തിയുടെ രോഗ പ്രതിരോധ ശേഷി വളരെ അധികം കുറവായിരിക്കും. രോഗപ്രതിരോധ ശേഷി കുറയുന്നത് പല തരത്തിലുള്ള അസുഖങ്ങള്‍ എളുപ്പത്തില്‍ ബാധിക്കാന്‍ കാരണമാകും.

    Also Read-Benefits of Ghee | വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ്?

    കഠിനമായ തലവേദന: സാധാരണയായി തലവേദന ഉണ്ടാകുമ്പോള്‍, അത് മാറാന്‍ നമ്മളില്‍ പലരും ഗുളികകളെ ആശ്രയിക്കാറുണ്ട് എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്നത്. തലവേദനയുണ്ടെങ്കില്‍ കാപ്പി കുടിക്കുക. അല്ലെങ്കില്‍ കുറച്ചു നേരം ഉറങ്ങുക. നേരെമറിച്ച് ഗുളികകള്‍ കഴിക്കുന്നത് തലവേദന വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

    Also Read-Yoga | കോവിഡ് മുക്തരായിട്ടും ക്ഷീണിതരാണോ? ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന യോഗാസനങ്ങള്‍

    ഹൃദയാഘാത സാധ്യത: അനാവശ്യമായി ഗുളികകള്‍ കഴിക്കുന്നത് വൃക്കകളെ മാത്രമല്ല ഹൃദയത്തെയും ബാധിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണ്. അതുകൊണ്ട് സാധാരണ ശരീരവേദനയ്ക്കും തലവേദനയ്ക്കും ജലദോഷത്തിനും ഡോക്ടറുടെ ഉപദേശമില്ലാതെ നിങ്ങള്‍ കഴിക്കുന്ന എല്ലാ ഗുളികകളും നിങ്ങളുടെ ശരീരാവയവങ്ങളെ നേരിട്ട് ബാധിക്കും.

    Belly Fat | ദിവസവും വ്യായാമം ചെയ്തിട്ടും വയറു കുറയ്ക്കാന്‍ കഴിയുന്നില്ലേ? കാരണം ഇതായിരിക്കും

    ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ദിവസവും വ്യായാമം (Exercise) പ്രധാനമാണ്. എന്നാല്‍ വ്യായമത്തിന് ഒപ്പം തന്നെ മറ്റ് ചിലകാര്യങ്ങളും നമ്മള്‍ പിന്‍തുടരോണ്ടതുണ്ട്. ക്രമരഹിതമായ ജീവിതശൈലിയാണ് ശരീതഭാരം വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് വിദഗ്ധര്‍ പറയുന്നത്. ദിവസവും വ്യായാമം ചെയ്തിട്ടും വയറു കുറയ്ക്കാന്‍( Belly Fat) കഴിയുന്നില്ലേ അതിനുള്ള കാരണം ഇതായിരിക്കും.

    മോശം ഭക്ഷണ ശീലങ്ങള്‍: നമ്മള്‍ കഴിക്കുന്ന ഭക്ഷണ ശീലങ്ങളും വയറു വീര്‍ക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങളില്‍ കഴിക്കുന്നത് ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുന്നതിന് കാരണമാകുന്നു. കൊഴുപ്പ് കുറഞ്ഞ ഭക്ഷണകഴിക്കുന്നത് വയറു കുറയ്ക്കാന്‍ സഹായിക്കും

    പുകവലി: വ്യായാമം ചെയ്തിട്ടും വയര്‍ കുറയാതിരിക്കാന്‍ പുകവലി ഒരു കാരണമാകാം. പുകവലി വയറ്റിലെ കൊഴുപ്പ് കൂട്ടുമെന്നും പഠനം പറയുന്നു. അതുകൊണ്ട് പുകവലി ഒഴിവാക്കുന്നതാണ് നല്ലത്.
    Published by:Jayashankar Av
    First published: