നമ്മുടെ നാട്ടില്‍ പാചകം ചെയ്യുമ്പോള്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നാണ് സുഗന്ധവ്യഞ്ജനങ്ങള്‍ (Spices). ഭക്ഷണങ്ങളിലെ രുചി വര്‍ധിപ്പിക്കുന്നതിനും ഉത്തമാണ് ഇവ. നിത്യവും ഭക്ഷണത്തിന് ഒപ്പം സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ എതെല്ലാമെന്ന് നോക്കാം.
പെരുംജീരകം: ഇവ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പെരുംജീരകം ചായ കുടിക്കുന്നത് വിറ്റാമിന്‍ എ, സി, ഡി എന്നിവ ലഭിക്കാന്‍ സഹായിക്കും.മെച്ചപ്പെട്ട ദഹനത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും പെരുംജീരകം സഹായിക്കും.
മഞ്ഞള്‍: മഞ്ഞള്‍ ഒരു ആന്റിബയോട്ടിക് മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇന്‍സുലിന്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും മഞ്ഞള്‍ സഹായിക്കും.
ജീരകം: അമിതഭാരമുള്ള സ്ത്രീകളില്‍ നടത്തിയ പഠനമനുസരിച്ച്, ദിവസേനയുള്ള ഭക്ഷണത്തില്‍ ഒരു ടീസ്പൂണ്‍ ജീരകം ഉള്‍പ്പെടുത്തിയാല്‍, ശരീരത്തിലെ കൊഴുപ്പ് സാധാരണയേക്കാള്‍ മൂന്നിരട്ടി കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ജീരക ചായ വളരെ നല്ലതാണ്.
read also- Glowing Skin | തിളങ്ങുന്ന ചര്‍മ്മം വേണോ ഈ പഴങ്ങള്‍ പരീക്ഷിക്കു; തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ സഹായിക്കുന്ന 5 പഴങ്ങള്കറുവപ്പട്ട: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വിശപ്പ് തടയാനും കറുവപ്പട്ട സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. പാചകത്തില്‍ കറുവപ്പട്ട ചേര്‍ക്കുന്നതിനേക്കാള്‍ ചൂടുവെള്ളത്തില്‍ തിളപ്പിച്ച് ചായ ഉണ്ടാക്കി കുടിക്കാം. ഒരു കപ്പ് വെള്ളത്തില്‍ ഒരു ഇഞ്ച് കറുവപ്പട്ട ചേര്‍ത്ത് തിളപ്പിച്ച് കുടിക്കുക.
Also read-
Healthy Lifestyle | ഹൃദയാരോഗ്യം സംരക്ഷിക്കാൻ പുരുഷന്മാർ നിർബന്ധമായും പാലിക്കേണ്ട 5 കാര്യങ്ങൾഏലം: സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞിയായ ഏലം മൂവായിരം വര്‍ഷമായി ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഈ സുഗന്ധത്തിന് മികച്ച ഔഷധ ഗുണങ്ങളുണ്ടെങ്കിലും ഇതിലെ ഡൈയൂററ്റിക് ദഹനത്തെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.ഇവ ദിവസവും ചായയില്‍ കലര്‍ത്തുകയോ രണ്ടോ മൂന്നോ കഷണങ്ങള്‍ വായിലിട്ട് ചവയ്ക്കുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.