നാം ദിവസവും കഴിക്കുന്ന ഭക്ഷണം (Food) നമ്മുടെ ശരീരത്തെ ബലപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത് അത് നമ്മെ സന്തോഷമായി നിലര്‍ത്തുന്നതിനും സഹായിക്കുന്നു. ഭക്ഷണം കഴിക്കുന്നത് നമ്മള് വളരെ അധികം ഇഷ്ടപ്പെടുന്ന കാര്യമാണ്. എന്നാല്‍ നമ്മള് കഴിക്കുന്ന ഭക്ഷണം ചില ഘട്ടങ്ങളില്‍ നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. ഭക്ഷണത്തിലെ പോഷകഗുണങ്ങളുടെ ഫലം ലഭിക്കണമെങ്കില്‍ കഴിക്കുന്ന ഭക്ഷണം ദഹിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത്തരത്തില്‍ കഴിക്കുന്ന ഭക്ഷണം ദഹിച്ചില്ലെങ്കില്‍ അത് നമ്മുടെ വയറിനെ മോശമായി ബാധിക്കും. എങ്ങിനെ വയറിന്റെ നല്ല ആരോഗ്യം നിലനിര്‍ത്താം.
നാരുകള്‍ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എളുപ്പത്തില്‍ ദഹിക്കുകയും മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നാരുകളാല്‍ സമ്പന്നമായ ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. ദഹനം മാത്രമല്ല, നാരുകള്‍ അടങ്ങിയ ഭക്ഷണം ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ജങ്ക് ഫുഡ് ഒഴിവാക്കുക
ജങ്ക് ഫുഡ് അല്ലെങ്കില്‍ ഫാസ്റ്റ് ഫുഡുകള്‍ വെളുത്ത മാവ് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് അതില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും ഉപ്പും അടങ്ങിയിട്ടുണ്ട് ഇത്തരം ഭക്ഷണങ്ങള്‍ ദഹിപ്പിക്കാന്‍ സമയമെടുക്കും. രുചികള്‍ നിറഞ്ഞതാണെങ്കിലും അവ നമ്മുടെ ദഹനത്തെ ബാധിക്കുന്നു. ഇവ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കൂടുന്നതിനും അത് വഴി കൊളസ്ട്രോള്‍ കൂട്ടുന്നതിനും കാരണമാകുന്നു.
നന്നായി വെള്ളം കുടിക്കു
നമ്മുടെ വയറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഒരുപാട് വെള്ളം കുടിക്കുക എന്നതാണ്. ദിവസവും ഏഴോ എട്ടോ ഗ്ലാസ് വെള്ളം കുടിച്ചാല്‍ അത് ഭക്ഷണം ദഹിക്കാന്‍ സഹായിക്കും.
ഏത് തരം ഭക്ഷം കഴിക്കണമെന്നതിനെ കുറിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കുക. ക്രിത്യമായ ഇടവേള ക്രമികരിച്ച് കൊണ്ട് ഭക്ഷണം കഴിക്കുക. ഇത് എളുപ്പത്തില്‍ ദഹനം നടക്കുവാന്‍ സഹായിക്കും.
വ്യായാമം നിങ്ങളുടെ മുഴുവന്‍ ശരീരത്തിനും സഹായകരമാണ്. വ്യായാമം ശരീരത്തെ വേഗത്തിലും സുഗമമായും പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഇത് ദഹനവ്യവസ്ഥയില്‍ മികച്ച സ്വാധീനം ചെലുത്തുന്നു. ശരിരത്തിലെ കൊഴിപ്പിനെ കുറക്കാന്‍ വ്യായാമം വളരെ അധികം സഹായിക്കും.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.