കുട്ടികള്‍ക്ക് എല്ലാ ദിവസവും നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ നല്‍കുക എന്നത് വളരെ പ്രധാനമാണ്. ശാരീരിക വളര്‍ച്ചയ്ക്കും, പ്രതിരോധശേഷിക്കും, മാനസിക വളര്‍ച്ചയ്ക്കും പോഷകങ്ങള്‍ സഹായിക്കും. കുട്ടികള്‍ ദിവസേന ലഭിക്കേണ്ട പോഷകങ്ങള്‍ (Nutrients) എതൊല്ലാമെന്ന് നോക്കാം.
പ്രോട്ടീന്‍: ശരീരത്തില്‍ പുതിയ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ സഹായിക്കുന്നു. എല്ലുകളെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. അതുപോലെ ചര്‍മ്മ സംരക്ഷണത്തിനും അവയവങ്ങളുടെ ആരോഗ്യത്തിനും ഇവ വളരെ അധികം അത്യന്താപേക്ഷിതമാണ്. മാംസം, പാലുല്‍പ്പന്നങ്ങള്‍, മത്സ്യം, ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും കഴിക്കുന്നത് നല്ലതാണ്.
കാല്‍സ്യം: കാല്‍സ്യം ശരീരത്തില്‍ വളരെ അധികം അത്യന്താപേക്ഷിതമായ ഒന്നാണ്. പല്ലുകള്‍ക്കും, എല്ലുകള്‍ക്കും കാല്‍സ്യം ആവശ്യമാണ്. രക്തം കട്ടപിടിക്കുന്നത് തടയാന്‍ ഇവ സഹായിക്കുന്നു. പാലില്‍ നിന്നും പാലുല്‍പ്പന്നങ്ങളില്‍ നിന്നും ധാരളം കാല്‍സ്യം ലഭ്യമാകും.
ഇരുമ്പ്: ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്. ചുവന്ന രക്താണുക്കളാണ് ശരീരത്തിനാവശ്യമായ ഓക്സിജന്‍ വഹിക്കുന്നത്. മാംസം, കരള്‍, ബീന്‍സ്, പരിപ്പ്, ചീര എന്നിവയില്‍ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സി: ശരീരത്തിന് മികച്ച പ്രതിരോധ ശേഷി നല്‍കുന്നതിന് ഇവ സഹായിക്കുന്നു. ശരീരത്തില്‍ ഉണ്ടാകുന്ന വ്രണങ്ങള്‍ എളുപ്പത്തില്‍ സുഖപ്പെടുത്തുവാന്‍ ഇവ സഹായിക്കുന്നു.കോളിഫ്ലവര്‍, കാബേജ്, പേരക്ക, നെല്ലിക്ക എന്നിവയെല്ലാം വിറ്റാമിനുകള്‍ ധാരളം അടങ്ങിയിട്ടുണ്ട്.
കാര്‍ബോഹൈഡ്രേറ്റ്സ്: ശരീരത്തിന്റെ അടിസ്ഥാന ഊര്‍ജ്ജ സ്രോതസ്സാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. അരി, ഉരുളക്കിഴങ്ങ്, മറ്റ് പച്ചക്കറികള്‍ എന്നിവയില്‍ നിന്ന് ഇവ ധാരളമായി ലഭിക്കും.
Also Read-
മികച്ച ദാമ്പത്യജീവിതവും പങ്കാളിയുടെ സന്തോഷവും തമ്മിലുള്ള ബന്ധം; സ്ത്രീകൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
വിറ്റാമിന്‍ എ: കാഴ്ചയ്ക്കും ചര്‍മ്മ സംരക്ഷണത്തിനും ഇവ ആവശ്യമാണ്. കാരറ്റ്, ഉരുളക്കിഴങ്ങ്, കാബേജ്, ചീര എന്നിവയില്‍ ഇവ ധാരളം അടങ്ങിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.