• HOME
  • »
  • NEWS
  • »
  • life
  • »
  • Spinach | ചീര കഴിച്ചാൽ ശരീരഭാരം കുറയുമോ? ദിവസവും ചീര കഴിക്കുന്നത് കൊണ്ടുള്ള 7 ഗുണങ്ങൾ

Spinach | ചീര കഴിച്ചാൽ ശരീരഭാരം കുറയുമോ? ദിവസവും ചീര കഴിക്കുന്നത് കൊണ്ടുള്ള 7 ഗുണങ്ങൾ

ചീരയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു

  • Share this:
    ഭക്ഷണ പ്രിയരുടെ പ്രാധന ഇനമാണ് ചീര (Spinach). ആരോഗ്യകരമായ ജീവിതശൈലിയിൽ പച്ച നിറമുള്ള പച്ചക്കറികൾ (green vegetables) അനിവാര്യമാണ്. ഇലക്കറികളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ചീര ഉപയോഗിച്ച് ജൂസ് ഉണ്ടാക്കി കുടിക്കുന്നതും വളരെ നല്ലതാണ്. ചീരയുടെ ഗുണങ്ങള്‍ എന്തൊല്ലാമെന്ന് പരിശോധിക്കാം.

    ശരീരഭാരം കുറയ്ക്കാന്‍: ചീരയില്‍ കലോറിയുടെ അളവ് കുറവാണ് അതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ഉയര്‍ന്ന പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പും ചീര നല്‍കുന്നു.

    പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു: ചീരയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ മികച്ച ആരോഗ്യം നിലനിർത്താം.

    അസ്ഥികളുടെ ബലം: ചീരയില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ ബലത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു.

    കണ്ണിന്റെ ആരോഗ്യം: ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ചീര കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

    ചര്‍മ്മത്തിന്റെ ആരോഗ്യം: ചീരയിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഫ്രീ റാഡിക്കലുകളെ ചെറുക്കാനുള്ള കഴിവും ഇതിനുണ്ട്. അങ്ങനെ യുവത്വമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ ചീര സഹായിക്കുന്നു.

    ആമാശയ ശുദ്ധീകരണം: വയറ്റിലെ അള്‍സറിനുള്ള ഉത്തമ പ്രതിവിധിയാണ് ചീര. ഇത് ആമാശയത്തെ ശുദ്ധീകരിക്കുകയും ദഹന പ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു.

    ആന്റി-ഇന്‍ഫ്‌ലമേറ്ററി: ശരീരത്തിലുണ്ടാകുന്ന ഏത് തരത്തിലുള്ള വീക്കവും കുറയ്ക്കാന്‍ ചീരയ്ക്ക് ശക്തിയുണ്ട്.

    കരളിന്റെ ആരോഗ്യം സംരക്ഷിക്കാം; ഈ ഏഴു സൂപ്പർ ഫുഡുകൾ ശീലമാക്കൂ 

    1. ചായ

    ചായയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് കരളിന്റെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും. അതിനാൽ തന്നെ ദിവസേന ഒരു കപ്പ് ചായയിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം. ബ്ലാക്ക് ടീ, ഗ്രീൻ ടീ എന്നിവ കരളിലെ എൻസൈമുകളുടെയും കൊഴുപ്പിന്റെയും അളവ് മെച്ചപ്പെടുത്തും. ഇവ പതിവായി കഴിക്കുന്നത് കരളിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഗ്രീൻ ടീ കരളിലെ കൊഴുപ്പ് കുറയ്ക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു.

    2. കാപ്പി

    കരൾ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ കാപ്പിക്ക് കഴിയും. പതിവായി കാപ്പി കുടിക്കുന്നത് കരളിനുണ്ടാകുന്ന രോഗമായ സിറോസിസിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

    3. ഓട്സ്

    വളരെ മികച്ച ഒരു പ്രഭാത ഭക്ഷണമാണ് ഓട്സ്. നാരുകളാൽ സമ്പുഷ്ടമാണ് ഇവ. ഓട്‌സ് കരളിന് നല്ലതാണെന്ന് പലർക്കും അറിയില്ല. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഓട്സ് അതിനാൽ തന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാം ഓട്സിനു കഴിയുന്നു. കരളിന്റെ പ്രവർത്തനങ്ങൾ ഇവ വേഗത്തിലാക്കുന്നു മാത്രമല്ല കരൾ കോശങ്ങൾ പുനരുജ്ജീവിപ്പിക്കാനും സാധിക്കുന്നു.

    READ ALSO- Food Allergy | ചില ഭക്ഷണങ്ങൾ നിങ്ങൾക്ക് അലർജി ഉണ്ടാക്കാറുണ്ടോ? ജീവതത്തിൽ ഒരിയ്ക്കലും ഈ അലർജി വിട്ടുമാറില്ലേ? അറിയേണ്ട കാര്യങ്ങൾ

    4. ഫ്രൂട്സ്

    പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാം. സമീകൃത ആഹാരമായി പഴങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നതിലൂടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സാധിക്കും.

    READ ALSO- Immunity Boosting Foods | കോവിഡിനെ നേരിടാൻ ഈ ഭക്ഷണങ്ങൾ കഴിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കാം

    5. പച്ചക്കറികൾ

    പച്ചക്കറികൾ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. നിത്യേന പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുന്നത് നല്ലതാണ്. ബ്രോക്കോളി, കോളിഫ്ളവർ, ചീര മുതലായ പച്ചക്കറികൾ കഴിക്കുന്നതിലൂടെ വിട്ടുമാറാത്ത രോഗങ്ങൾ തടയാനും മാനസികാരോഗ്യം വർദ്ധിപ്പിക്കാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും

    6. ടോഫു

    സോയ കൊണ്ട് നിർമ്മിക്കുന്ന ടോഫു കരളിന് വളരെ അധികം ഗുണം ചെയ്യും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും. സമ്പുഷ്ട്ടമായ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ സോയയും ടോഫുവും കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

    7. അണ്ടിപ്പരിപ്പ്

    ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ് അണ്ടിപ്പരിപ്പ് .ഇവ കഴിക്കുന്നതിലൂടെ നിങ്ങളുടെ കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. അണ്ടി പരിപ്പിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കരൾ രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ ഇവ സഹായിക്കും.
    Published by:Jayashankar Av
    First published: