• HOME
  • »
  • NEWS
  • »
  • life
  • »
  • പ്രമേഹ സാധ്യത മുൻകൂട്ടി അറിയാം; ശരീരം നൽകുന്ന എട്ട് മുന്നറിയിപ്പുകൾ ഇതാ..

പ്രമേഹ സാധ്യത മുൻകൂട്ടി അറിയാം; ശരീരം നൽകുന്ന എട്ട് മുന്നറിയിപ്പുകൾ ഇതാ..

പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ ഇതാ:

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ജീവിതശൈലി രോഗങ്ങളിലെ ഏറ്റവും മോശമായ ഒന്നാണ് പ്രമേഹം. പ്രമേഹം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ തന്നെ ബാധിക്കും. വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. പ്രമേഹം ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. ടൈപ്പ് 1 പാരമ്പര്യമായി ലഭിക്കുന്ന പ്രമേഹ രോഗമാണ്. ടൈപ്പ് 2 തെറ്റായ ജീവിതശൈലിയിലൂടെ പിടിപെടുന്നതാണ്. പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ ഇതാ:

    1. ജങ്ക് ഫുഡ് കഴിക്കുന്നത്
    2. വ്യായാമം ചെയ്യാതിരിക്കുന്നത്
    3. പതിവ് പരിശോധനകൾ നടത്താത്തത്
    4. ഭക്ഷണ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താത്തത്
    5. ഭാരം നിയന്ത്രിക്കാത്തത്

    പ്രമേഹ സാധ്യത മുൻകൂട്ടി അറിയിക്കാനായി ശരീരം നിങ്ങൾക്ക് നൽകുന്ന എട്ട് മുന്നറിയിപ്പുകൾ താഴെ പറയുന്നവയാണ്. നിങ്ങൾ ശ്രദ്ധിക്കേണ്ട ശരീരത്തിലെ ചില മാറ്റങ്ങൾ ഇതാ..

    Also Read ഇന്ന് ലോക ഹോമിയോപ്പതി ദിനം: ഹോമിയോപ്പതിയെക്കുറിച്ച് അഞ്ച് കാര്യങ്ങൾ

    ദാഹം
    ആവശ്യത്തിന് വെള്ളം കുടിയ്ക്കുന്നുണ്ടെങ്കിലും നിങ്ങൾക്ക് വീണ്ടും ദാഹം തോന്നുന്നുണ്ടെങ്കിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ അധിക ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിന് വൃക്ക കൂടുതൽ പ്രവർത്തിക്കേണ്ടി വരും. ഈ ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറത്തുവിടും. അതോടൊപ്പം വളരെ അത്യാവശ്യമായ ചില ധാതുക്കളും ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടും. ഇത് നിർജ്ജലീകരണം അനുഭവപ്പെടാൻ കാരണമാകും.

    ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ
    നിർജ്ജലീകരണത്തിന് പിന്നിലെ പ്രധാന കാരണം ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കലാണ്. ശരീരത്തിൽ നിന്ന് അധിക ഗ്ലൂക്കോസ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രമേഹമുള്ളവർ കൂടുതൽ തവണ മൂത്രമൊഴിക്കുന്നത്.

    Also Read ഇന്ന് ലോക സഹോദര ദിനം: ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

    വിശപ്പ്
    നിങ്ങൾക്ക് പ്രമേഹം ഉണ്ടെങ്കിൽ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജ്ജത്തിന് ആവശ്യമായ ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ കഴിയില്ല. ഈ അധിക ഗ്ലൂക്കോസ് ആഗിരണം ചെയ്യാതെ വരുമ്പോൾ നിങ്ങൾക്ക് ആവശ്യമായ ഊർജ്ജം ലഭിക്കാതെ വരികയും വിശപ്പ് അനുഭവപ്പെടുകയും ചെയ്യും.

    വരണ്ട ചർമ്മം
    രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിങ്ങളുടെ ചർമ്മ കോശങ്ങളെ വരണ്ടതാക്കാൻ സാധ്യതയുണ്ട്. അതിനാൽ, നിങ്ങൾക്ക് ചൊറിച്ചിൽ അനുഭവപ്പെടാം, മാത്രമല്ല ചർമ്മത്തിൽ അണുബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്.

    കൈകാലുകളിലെ മരപ്പ്
    തലച്ചോറിൽ നിന്ന് കൈകാലുകളിലേക്ക് സിഗ്നലുകൾ അയയ്ക്കുന്ന ഞരമ്പുകളെ പ്രമേഹം നശിപ്പിക്കുന്നു. ഇക്കാരണത്താൽ, നിങ്ങൾക്ക് കൈകാലുകൾക്ക് മരവിപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

    മുറിവുകൾ ഉണങ്ങാതിരിക്കുക
    പ്രമേഹം കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. അതിനാൽ മുറിവുകളും മറ്റും ഉണങ്ങാൻ താമസമെടുക്കും.

    വൃണങ്ങൾ
    പ്രമേഹം മൂലമുണ്ടാകുന്ന രക്തക്കുഴലുകളുടെ തകരാറാണ് ശരീരത്തിൽ വൃണങ്ങൾ ഉണ്ടാകാൻ കാരണം.

    ഭാരം കുറയും
    ചില ആളുകൾക്ക് പ്രമേഹമുണ്ടെങ്കിൽ ശരീരഭാരം കുറയാറുണ്ട്. ശരീരത്തിലെ നിലവിലുള്ള കൊഴുപ്പ് ഊർജ ആവശ്യങ്ങൾക്ക് എടുക്കുന്നതിനാലാണ് ശരീരഭാരം കുറയാൻ ഇടയാകുന്നത്.

    പ്രമേഹം വരാനുള്ള സാധ്യതയുള്ള ചില ആളുകളുണ്ട്. നിങ്ങളുടെ അപകടസാധ്യത വിലയിരുത്തുന്നതിന് നിങ്ങൾ കണക്കിലെടുക്കേണ്ട ചില ഘടകങ്ങൾ ഇതാ:

    45 വയസ്സിന് മുകളിലുള്ളവർക്കും ചിട്ടയായ ഭക്ഷണക്രമമില്ലാത്തവർക്കും പ്രമേഹ സാധ്യത കൂടുതലാണ്. നിങ്ങൾ അമിതഭാരമുള്ളവരാണെങ്കിൽ
    വ്യായാമം ചെയ്യുന്നില്ലെങ്കിലും രക്തസമ്മർദ്ദവും കൊളസ്ട്രോളും ഉള്ളവരാണെങ്കിലും നിങ്ങൾക്ക് പ്രമേഹ രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
    Published by:Aneesh Anirudhan
    First published: