• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജലദോഷം യുവതിക്ക് നഷ്ടമാക്കിയത് കൈകാലുകള്‍

കൈകാലുകള്‍ നഷ്ടമായിട്ടും തളരാതെ ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് ടിഫാനി

news18
Updated: April 2, 2018, 10:04 PM IST
ജലദോഷം യുവതിക്ക് നഷ്ടമാക്കിയത് കൈകാലുകള്‍
representative image
news18
Updated: April 2, 2018, 10:04 PM IST
ജലദോഷത്തെ നിസാരമായി കണ്ട് അവഗണിച്ച അമേരിക്കന്‍ യുവതിക്ക് കൊടുക്കേണ്ടി വന്നത് വന്‍വിലയാണ്. അമേരിക്കയിലെ ഉത്താ സ്വദേശിനി ടിഫാനി കിംഗ് എന്ന 38 കാരിക്കാണ് ജലദോഷത്തെ നിസാരമായി കണ്ടതിന്റെ വിലയായി തന്റെ കൈകാലുകള്‍ നല്‍കേണ്ടി വന്നത്. ഡെന്റല്‍ ടെക്‌നീഷ്യനായ ടിഫാനി തന്റെ കാമുകനും ആറ് മക്കള്‍ക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിച്ചു വരികയായിരുന്നു. ഇതിനിടെ ഇടയ്ക്കിടെ വന്നിരുന്ന ജലദോഷം കാര്യമാക്കിയിരുന്നില്ല. 20 വയസ്സുള്ളപ്പോള്‍ ടിഫാനിക്ക് ആര്‍ത്രൈറ്റിസ് പിടിപെട്ടിരുന്നു. അത് പരിഹരിക്കാന്‍ ഇമ്മ്യൂണോസപ്രസ്സെന്റ് എന്ന മരുന്നു ദീര്‍ഘകാലം കഴിച്ചിരുന്നു. അതുകൊണ്ടുതന്നെ അടിക്കടി ജലദോഷം വരുന്ന പതിവ് ഉള്ളതു കൊണ്ടായിരുന്നു ഇത്.

എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ജലദോഷം മൂലം ശ്വാസതടസ്സമുണ്ടായ ടിഫാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ബോധം നഷ്ടപ്പെട്ട ഇവര്‍ക്ക് ബാക്ടീരിയല്‍ ന്യുമോണിയ ആണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. കരള്‍, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനം നിലച്ച യുവതിയുടെ ജീവന്‍ തിരികെ ലഭിക്കാനുള്ള സാധ്യത തീരെ കുറവാണെന്നും മെഡിക്കല്‍ സംഘം അറിയിച്ചു. എന്നാല്‍ കഠിനമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ടിഫാനിയുടെ ജീവന്‍ രക്ഷിക്കാനായെങ്കിലും കൈകാലുകളിലെ രക്തയോട്ടം കുറഞ്ഞതിനാല്‍ മുറിച്ചു നീക്കേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

കൈകാലുകള്‍ നഷ്ടമായിട്ടും തളരാതെ ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് ടിഫാനി. പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് തുണയായി നിന്ന കാമുകന്‍ മോയിലിനെ വിവാഹം ചെയ്യണമെന്നതാണ് തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ മോഹമെന്നാണ് ഈ യുവതി പറയുന്നത്.

 

 

 

 
First published: March 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍