കോഴിക്കോട്: വ്യാജ വൈദ്യന്മാരെ കൊണ്ട് വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തിലെന്ന് നടന് സലിംകുമാര്‍. ഇന്ന് കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.
മാരക രോഗങ്ങള്‍ക്കു പോലും പച്ച വെള്ളവും മന്ത്രവാദവും നല്കി ചികിത്സ നടത്തുന്നവരുടെ പിടിയില്‍ നിന്നും സാക്ഷര കേരളം കരകയറുന്നില്ലെങ്കില്‍ നമ്മള് നടക്കുന്നത് മുന്നോട്ടല്ല, പിറകോട്ടാണെന്നും സലിംകുമാര്‍.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ ഇന്റഗ്രേറ്റഡ് ഗ്യാസ്ട്രോ ഓങ്കോളജി ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുഭവമാണ് തന്നെകൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. കരളിന് അസുഖം ബാധിച്ചപ്പോള്‍ ജീവിക്കാനുള്ള മോഹം കൊണ്ട് ഒരുപാട് അബദ്ധങ്ങളില്‍ ചെന്ന് ചാടിയിട്ടുണ്ട്.
ഒന്നും സ്വന്തം താല്പര്യങ്ങളായിരുന്നില്ല. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും നിര്‍ബന്ധങ്ങളായിരുന്നു. വെറുതേ വഴങ്ങി കൊടുത്തു. എന്നാല്‍ അതൊക്കെ എന്റെ അസുഖത്തെ മാരകമാക്കാനേ ഉപകരിച്ചുള്ളൂ.
കാന്‍സറടക്കം ഒരു രോഗവും മാരകമല്ല. അത് മാരകമാവുന്നത് തെറ്റായ ചികിത്സാ വിധികളിലേക്ക് ഗതികേടുകൊണ്ട് നാം കടന്നു ചെല്ലുമ്പോള്‍ മാത്രമാണ്. തുടക്കത്തില്‍തന്നെ പേടിയേതുമില്ലാതെ നേരിട്ടാല്‍ ഏത് മാരകരോഗവും പടിക്ക് പുറത്താണെന്നും സലിംകുമാര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cancer in Kerala, Fake degree, Salim kumar