• HOME
  • »
  • NEWS
  • »
  • life
  • »
  • HEALTH ADDING CERTAIN FOOD ITEMS TO YOUR DAILY DIET MAY DO WONDERS FOR YOU JS

ശരീരത്തിലെ പേശികൾ മെച്ചപ്പെടുത്തണോ?; ഫലപ്രദമായി ശരീരം ഭാരം കൂട്ടൻ ഈ ഭക്ഷണവസ്തുക്കൾ സഹായിക്കും

ഉയര്‍ന്ന അളവില്‍ മാംസ്യം, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവ അടങ്ങിയ സ്മൂത്തികളില്‍ 600 കലോറി ഊര്‍ജമാണ് അടങ്ങിയിട്ടുള്ളത്.

ഉയര്‍ന്ന അളവില്‍ മാംസ്യം, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവ അടങ്ങിയ സ്മൂത്തികളില്‍ 600 കലോറി ഊര്‍ജമാണ് അടങ്ങിയിട്ടുള്ളത്.

ഉയര്‍ന്ന അളവില്‍ മാംസ്യം, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവ അടങ്ങിയ സ്മൂത്തികളില്‍ 600 കലോറി ഊര്‍ജമാണ് അടങ്ങിയിട്ടുള്ളത്.

  • Share this:
    ഭാരം കൂട്ടുക എന്നതും ശരീരത്തില്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതും തടി കുറയ്ക്കുന്നത് പോലെ തന്നെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. എന്നാല്‍, നിങ്ങളുടെ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ നിശ്ചിത ഭക്ഷണ ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വഴി ആരോഗ്യകരമായ രീതിയില്‍ നിങ്ങള്‍ക്ക് തടി വെയ്ക്കാന്‍ കഴിയും. ഭാരം കൂടാനും പേശികള്‍ വര്‍ദ്ധിക്കാനും സഹായിക്കുന്ന ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ നമുക്ക് പരിചയപ്പെടാം.

    വീട്ടില്‍ തന്നെ ഉണ്ടാക്കിയ പ്രോട്ടീന്‍ സ്മൂത്തികള്‍: ഫലപ്രദമായി ഭാരം കൂടാന്‍ സഹായിക്കുന്ന എളുപ്പവഴിയാണ് വീട്ടില്‍ തന്നെ ഉണ്ടാക്കിയ പ്രോട്ടീന്‍ സ്മൂത്തികള്‍ കുടിക്കുക എന്നത്. ഉയര്‍ന്ന അളവില്‍ മാംസ്യം, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവ അടങ്ങിയ സ്മൂത്തികളില്‍ 600 കലോറി ഊര്‍ജമാണ് അടങ്ങിയിട്ടുള്ളത്.

    ചോറ്: പാചകം ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള ഭക്ഷണമാണ് ചോറ്. എളുപ്പത്തില്‍ ദഹിക്കുന്ന ചോറ് ഭാരം കൂടാന്‍ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകളുടെ ഏറ്റവും ചെലവ് കുറഞ്ഞ സ്രോതസാണ്. 158 ഗ്രാം വെള്ള ചോറില്‍ 204 കലോറി ഊര്‍ജവും 44 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.

    ബദാം: കാല്‍ കപ്പ് ബദാമില്‍ 170 കലോറി ഊര്‍ജവും 6 ഗ്രാം മാംസ്യവും 4 ഗ്രാം ഫൈബറും 15 ഗ്രാം ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഭാരം കൂടാന്‍ ഇത് തീര്‍ച്ചയായും നിങ്ങളെ സഹായിക്കും. നിരവധി ഭക്ഷണ വിഭവങ്ങളില്‍ ചേര്‍ത്തും നിങ്ങള്‍ക്ക് ബദാം കഴിക്കാവുന്നതാണ്.

    ചുവന്ന മാംസം: പേശികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന മികച്ച ഭക്ഷണമാണ് ചുവന്ന മാംസം. ലൂസീന്‍ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചുവന്ന മാംസത്തില്‍ അടങ്ങിയിട്ടുള്ള അമിനോ അമ്ലം പേശികളിലെ മാംസ്യസംശ്ലേഷണത്തെ ഉത്തേജിപ്പിക്കുന്നു.

    ഉരുളക്കിഴങ്ങും ധാന്യകവും: ശരീരത്തിന് ഉയര്‍ന്ന അളവില്‍ ഊര്‍ജം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് ഉരുളക്കിഴങ്ങും ധാന്യകം അടങ്ങിയ മറ്റു ഭക്ഷണവസ്തുക്കളും. ദിവസേന ധാന്യകങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിന് ആവശ്യത്തിന് പോഷകങ്ങളും ഫൈബറും ലഭിക്കാന്‍ സഹായിക്കും.

    ചീസ്: മാംസ്യം അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പാണ് ചീസിലെ പ്രധാന ഘടകം. നിങ്ങളുടെ ഭക്ഷണത്തില്‍ ചീസ് ഉള്‍പ്പെടുത്തിയാല്‍ രുചി വര്‍ദ്ധിക്കുന്നതോടൊപ്പം ശരീരത്തിന് ആവശ്യത്തിന് കലോറിയും ലഭിക്കും.

    ഫുള്‍ ഫാറ്റ് യോഗര്‍ട്ട്, പാല്‍: ഫുള്‍ ഫാറ്റ് യോഗര്‍ട്ടും പാലും കഴിക്കുന്നതിനേക്കാള്‍ പ്രയോജനകരമായി മറ്റൊന്നുമില്ല. ആവശ്യത്തിന് മാംസ്യം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ സമീകൃതമായ അളവില്‍ അടങ്ങിയ ഭക്ഷണങ്ങളാണ് യോഗര്‍ട്ടും പാലും. പോരാത്തതിന് പോഷകസമ്പുഷ്ടവുമാണ് ഇവ.

    ദിവസേന ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ കത്തിച്ചു കളയുന്ന കലോറിയേക്കാള്‍ കൂടുതല്‍ കലോറി ഊര്‍ജം അടങ്ങിയ ഭക്ഷണങ്ങള്‍ തുടര്‍ച്ചയായി കഴിച്ചെങ്കില്‍ മാത്രമേ ഫലപ്രദമായ രീതിയില്‍ ഭാരം വര്‍ദ്ധിക്കുകയുള്ളൂ.
    First published:
    )}