നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Bitter Gourd Juice | പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും

  Bitter Gourd Juice | പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും

  വിട്ടുമാറാത്ത പ്രമേഹം, മലബന്ധം, ചുമ, ആസ്മ, അല്ലെങ്കിൽ നീർവീക്കം എന്നിവ പോലുള്ള ഒന്നിലധികം രോഗങ്ങളെ തടയാൻ പാവയ്ക്കയ്ക്ക് കഴിയും

  • Share this:
   പാവയ്ക്ക, കയ്പക്ക എന്നിങ്ങനെ പല നാടുകളിൽ പല പേരിൽ അറിയപ്പെടുന്ന ബിറ്റർ ഗാർഡിന് ഒരുപാട് ആരാധകരുണ്ട്. എന്നാൽ പാവയ്ക്ക രുചിച്ച് പോലും നോക്കാൻ ഇഷ്ടമില്ലാത്തവരും നിരവധിയാണ്. പക്ഷേ ഈ പച്ചക്കറിയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന വസ്തുത ആർക്കും നിഷേധിക്കാനാകില്ല.

   വൈറ്റമിൻ സി, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമാണ് പാവയ്ക്ക്. അലോപ്പതി മരുന്നുകളിൽ ആശ്രയം കണ്ടെത്താതെ തന്നെ വിവിധ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന പച്ചക്കറി കൂടിയാണിത്.

   കയ്പക്കയുടെ ആരോഗ്യ ഗുണങ്ങൾ

   വിട്ടുമാറാത്ത പ്രമേഹം, മലബന്ധം, ചുമ, ആസ്മ, അല്ലെങ്കിൽ നീർവീക്കം എന്നിവ പോലുള്ള ഒന്നിലധികം രോഗങ്ങളെ തടയാൻ പാവയ്ക്കയ്ക്ക് കഴിയും

   നിങ്ങൾ അറിഞ്ഞിരിക്കേണ്ട കയ്പക്ക ജ്യൂസിന്റെ ചില ഗുണങ്ങൾ ഇതാ:

   പ്രമേഹ ചികിത്സയ്ക്ക് ഫലപ്രദമായ മരുന്ന്

   രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനുള്ള കഴിവ് ഉള്ളതിനാൽ, പ്രമേഹ രോഗികളുടെ ഭക്ഷണക്രമത്തിൽ കയ്പക്ക നിർബന്ധമായും ഉൾപ്പെടുത്തണം. കാരണം ഇതിനാവശ്യമായ ആരോഗ്യ ഗുണങ്ങൾ കയ്പക്കയിലുണ്ട് എന്ന തെളിവുകൾക്ക് നിരവധി പഠനങ്ങളുടെ പിന്തുണയുണ്ട്.

   കയ്പക്കയിൽ രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കാൻ സഹായിക്കുന്ന ഇൻസുലിൻ പോലെയുള്ള സംയുക്തമായ പോളിപെപ്റ്റൈഡ്-പി അഥവാ പി-ഇൻസുലിൻ അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവികമായ രീതിയിൽ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

   ഹൈപ്പോഗ്ലൈസമിക് മരുന്നുകൾ കഴിക്കുന്ന പ്രമേഹരോഗികൾ ദിവസവും കയ്പുള്ള പാവയ്ക്ക ജ്യൂസ് ഒരു ഗ്ലാസ് കഴിക്കുകയാണെങ്കിൽ അവരുടെ മരുന്നുകളുടെ അളവ് ഒരു പരിധി വരെ കുറയ്ക്കാൻ കഴിഞ്ഞേക്കും.

   ക്യാൻസർ തടയാനുള്ള കഴിവ്

   കയ്പക്കയിൽ കാൻസറിനെ ചെറുക്കുന്ന ചില ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ഒരു നേരിട്ടുള്ള ഉത്തേജകമായി അല്ലെങ്കിൽ കാൻസർ ചികിത്സയിൽ സഹായകമാണ്. 2010 ലെ ഒരു ഫാർമസ്യൂട്ടിക്കൽ റിസർച്ച് ജേണൽ പഠനം പറയുന്നത് കയ്പേറിയ ഈ ജ്യൂസിന് ട്യൂമർ പ്രതിരോധ ഗുണങ്ങൾ ഉണ്ടെന്നാണ്. ഇത് പ്രോസ്റ്റേറ്റ്, സ്തനാർബുദം, ഗർഭാശയ കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

   ആൻറിവൈറൽ

   രോഗപ്രതിരോധ ശേഷി ഉത്തേജിപ്പിച്ച് നിങ്ങളുടെ ശരീരത്തിൽ നിന്ന് വിവിധ വൈറസുകളെ ചെറുക്കാൻ കഴിയുന്ന പ്രകൃതിദത്തമായ പ്രതിവിധിയാണ് കയ്പക്ക.

   കൂടാതെ, വൈറ്റ് സ്പോട്ട് സിൻഡ്രോം, ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് തുടങ്ങിയ വൈറൽ രോഗങ്ങളെ ചെറുക്കാൻ കഴിയുന്ന വളരെ ശക്തമായ ആൻറിവൈറൽ ഗുണങ്ങളും പാവയ്ക്കയ്ക്ക് ഉണ്ട്.

   "കയ്പക്ക ജ്യൂസിന്റെ ഗുണങ്ങളും ദോഷങ്ങളും അത് പ്രോസസ്സ് ചെയ്യുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നു. ജ്യൂസിന്റെ പല ഗുണങ്ങളും താപനിലയെ ആശ്രയിച്ചിരിക്കുന്നു. ഇത് തെറ്റായ രീതിയിൽ ഉണ്ടാക്കിയാൽ ഇത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ഛർദ്ദിയും വയറിളക്കം പോലുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യും."
   മുംബയിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ സമുറുദ് എം. പട്ടേൽ ആർ സി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
   Published by:Karthika M
   First published:
   )}