നട്ടുച്ചയ്ക്ക് രണ്ടെണ്ണം അടിച്ചാല്‍ എന്തു സംഭവിക്കും?

കനത്തചൂടില്‍ തണുത്ത ബിയര്‍ കഴിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതാണ്.

news18
Updated: March 26, 2019, 9:54 AM IST
നട്ടുച്ചയ്ക്ക് രണ്ടെണ്ണം അടിച്ചാല്‍ എന്തു സംഭവിക്കും?
drinks
  • News18
  • Last Updated: March 26, 2019, 9:54 AM IST
  • Share this:
തിരുവനന്തപുരം: ചൂടേറിയ സമയത്ത് മദ്യപിക്കുന്നത് ശരീരത്തിന് ഇരട്ടി അപകടം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍. മദ്യപിക്കുന്നതുമൂലം ഉണ്ടാകുന്ന നിര്‍ജലീകരണം മരണത്തിനുപോലും കാരണമായേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മദ്യപിച്ചാല്‍ ശരീരം അമിതമായി ചൂടാവും. ജലാംശം കുറഞ്ഞ് രക്തം കട്ടപിടിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിന് ഇടയാക്കും. തുവഴി വൃക്കകളുടെ പ്രവര്‍ത്തനവും താളം തെറ്റും. അമിതമായി മദ്യപിച്ച് കൊടുംവെയിലത്ത് കുഴഞ്ഞുവീണാല്‍ മരണസാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Also Read: സൂര്യാഘാതം: 5 ജില്ലകളിൽ വെള്ളിയാഴ്ച വരെ ജാഗ്രതാ നിർദ്ദേശം

അമിതമായ ചൂടില് രക്തത്തിലെ സോഡിയം പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങള്‍ ഗണ്യമായി കുറയുന്നതാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ശരീരത്തിന്റെ താളത്തെയും ബാധിക്കുന്നത്.

കനത്തചൂടില്‍ തണുത്ത ബിയര്‍ കഴിക്കുന്നതും ഇതുപോല അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. ബിയര്‍ കഴിക്കുമ്പോള്‍ ആശ്വാസം തോന്നുമെങ്കിലും ഇതും നിര്‍ജലീകരണത്തിനു കാരണമാകും.

First published: March 26, 2019, 9:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading