നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Sexsomnia | എന്താണ് സെക്‌സോമ്നിയ? ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ അവസ്ഥ അപകടകരമാകുന്നത് എങ്ങനെ?

  Sexsomnia | എന്താണ് സെക്‌സോമ്നിയ? ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ അവസ്ഥ അപകടകരമാകുന്നത് എങ്ങനെ?

  മറ്റുള്ളവരുമായി വീടോ കിടക്കയോ പങ്കിടുമ്പോൾ ഇത്തരത്തിൽ ഒരു പെരുമാറ്റമുണ്ടായാൽ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഇന്നും ഇന്ത്യൻ കുടുംബങ്ങളിൽ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് അപമാനകരവും ലജ്ജാവഹവുമായാണ് കണക്കാക്കുന്നത്. ഇത് ചില സമയങ്ങളിൽ വളരെ മോശമായ ആരോഗ്യ സ്ഥിതികൾ സൃഷ്ടിക്കാറുണ്ട്. കാരണം ലൈംഗിക ആരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യേണ്ട അവസ്ഥകളിൽ അല്ലെങ്കിൽ ലൈംഗികതയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന മിക്ക അവസരങ്ങളിലും ശരിയായ വിവരങ്ങളാകില്ല ആവശ്യക്കാർക്ക് ലഭിക്കുക. മിക്കവാറും അവസരങ്ങളിലും ആളുകൾ ആശ്രയിക്കുക സ്ഥിരീകരണങ്ങളില്ലാത്ത ഓൺലൈൻ ഉറവിടങ്ങളെയോ അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന അശാസ്ത്രീയമായ വിവരങ്ങളെയോ ആയിരിക്കും.

   ലൈംഗികതയെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്ക് പരിഹാരമായി ന്യൂസ് 18 ഡോട്ട് കോം എല്ലാ വെള്ളിയാഴ്ചയും 'ലെറ്റ്സ് ടോക്ക് സെക്‌സ്' എന്ന പേരിൽ ഒരു പ്രതിവാര സെക്‌സ് കോളം അവതരിപ്പിക്കുന്നുണ്ട്. ഈ കോളത്തിലൂടെ ലൈംഗികതയെക്കുറിച്ചും ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾക്ക് ശാസ്ത്രീമായി എങ്ങനെ പരിഹാരം കണ്ടെത്താമെന്നുമാണ് വിശദീകരിക്കുന്നത്.

   സെക്സോളജിസ്റ്റ് പ്രൊഫസർ (ഡോ.) സരൻഷ് ജെയിൻ ആണ് കോളം എഴുതുന്നത്. ഇന്നത്തെ കോളത്തിൽ, ഡോക്ടർ സരൻഷ് ജെയിൻ, സെക്‌സോമ്നിയ എന്ന അസുഖത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഈ രോഗാവസ്ഥ ചികിത്സിക്കുന്നതിനുള്ള വഴികളും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

   ഉറക്കം മനുഷ്യരുടെ വിശ്രമാവസ്ഥയാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ഉറക്കത്തിൽ സജീവമാകുന്ന ചില വ്യക്തികളുമുണ്ട്. ഉറക്കത്തിൽ നടക്കുന്നതോ ഉറക്കത്തിൽ സംസാരിക്കുന്നതോ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കാണ് ഈ പ്രശ്നമുള്ളത്. എന്നാൽ ഇതുപോലെ ഉറക്കത്തിൽ ലൈംഗികത പ്രകടിപ്പിക്കുന്ന രോഗാവസ്ഥയും നിലവിലുണ്ട്. സെക്‌സോംനിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഒരു വ്യക്തി അവൻ അല്ലെങ്കിൽ അവൾ ഉറങ്ങുമ്പോൾ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുന്ന (സ്വന്തമായോ മറ്റുള്ളവരുമായോ) അവസ്ഥയാണിത്.

   "സ്ലീപ്പ് സെക്‌സ്" സെക്‌സോമ്നിയ എന്ന് വിളിക്കപ്പെടുന്ന ഒരു തരം പാരാസോമ്നിയയാണ് ഇത്. ഉറക്കത്തിനും ഉണർവിനും ഇടയിൽ സംഭവിക്കുന്ന അവസ്ഥയാണിത്. മറ്റുള്ളവരുമായി വീടോ കിടക്കയോ പങ്കിടുമ്പോൾ ഇത്തരത്തിൽ ഒരു പെരുമാറ്റമുണ്ടായാൽ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ബലാത്സംഗം, പീഡനം എന്നീ കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ആയുധമായും ഈ രോഗാവസ്ഥ ഉപയോഗിക്കപ്പെടാറുണ്ട്.

   സെക്‌സോമ്നിയ സംഭവിക്കുന്നത് എന്തുകൊണ്ടാണ്?
   ഇതുമായി ബന്ധപ്പെട്ട മിക്ക പഠനങ്ങളിലെയും കണ്ടെത്തൽ സെക്‌സോമ്നിയ കൂടുതലും സംഭവിക്കുന്നത് നോൺ-റാപ്പിഡ്-ഐ-മൂവ്‌മെന്റ് (NREM) സമയത്താണ് എന്നാണ്. അതായത് ഗാഢമായ ഉറക്ക സമയത്ത്. ഈ അവസ്ഥയിൽ മസ്തിഷ്കത്തിന്റെ എല്ലാ ഭാഗങ്ങളും ഒരേ സമയം ഉറങ്ങില്ല. തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ രാത്രിയിൽ ചില സമയങ്ങളിൽ ഭാഗികമായി ഉണരുകയും പ്രവർത്തിക്കുകയും ചെയ്യും. നോൺ-ആർഇഎം പാരാസോമ്നിയകളിൽ സംഭവിക്കുന്നത് ഇതാണ്.

   പാരാസോമ്നിയ ഉണ്ടാകണമെങ്കിൽ, മസ്തിഷ്കത്തിലെ സ്വയമേയുള്ള പ്രതികരണങ്ങളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കുന്ന ഭാഗങ്ങൾ സജീവമാകേണ്ടതുണ്ട്. അതേസമയം സെറിബ്രൽ കോർട്ടെക്സ് പോലെയുള്ള തലച്ചോറിന്റെ മറ്റ് ഭാഗങ്ങൾ പ്രവർത്തനരഹിതമായി തുടരും. ഇതിന്റെ ഫലമായി ഒരാൾക്ക് പേശികൾ ചലിപ്പിക്കാനും ലളിതമായ ചോദ്യങ്ങളോട് പ്രതികരിക്കാനും കഴിയും. അതിനാൽ അവർക്ക് ലളിതമായതോ അടിസ്ഥാനപരമോ യാന്ത്രികമോ ആയ പെരുമാറ്റങ്ങൾ നടത്താനാകും. എന്നാൽ ബോധത്തോടെ കാര്യങ്ങൾ ചെയ്യാനാകില്ല. കൂടാതെ എന്താണ് സംഭവിച്ചതെന്ന് ഓർമ്മിച്ചെടുക്കാനും സാധിക്കില്ല.

   സെക്‌സോമ്നിയയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
   സെക്‌സോമ്നിയ അവസ്ഥയിൽ രോഗി പലപ്പോഴും സ്വയം ലൈംഗികാവയവങ്ങളിൽ സ്പർശിക്കുകയോ ലൈംഗിക ചേഷ്ടകൾ കാണിക്കുകയോ ചെയ്യുന്നു. ഒരു വ്യക്തി അയാൾ അറിയാതെ തന്നെ മറ്റുള്ളവരുമായി ലൈംഗിക അടുപ്പം കാണിക്കുകയും ചെയ്യും. വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ് കൂടുക, മറ്റൊരാളുമായി ഫോർപ്ലേ നടത്തുക, രതിമൂർച്ഛയിലെത്തുക, ലൈംഗികതയെക്കുറിച്ച് പിന്നീട് ഓർമ്മിക്കാതിരിക്കുക, സംഭവം നടക്കുമ്പോൾ കണ്ണുകൾ അടഞ്ഞിരിക്കുക, ബാഹ്യ പരിതസ്ഥിതിയോട് പ്രതികരിക്കാതിരിക്കുക, ഉണർന്നിരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ സെക്‌സോമ്നിയയുടെ ലക്ഷണങ്ങളാണ്. കൂടാതെ രോഗികൾ ഉറക്കത്തിൽ നടക്കുകയും സംസാരിക്കുകയും ചെയ്തേക്കാം.

   സെക്‌സോമ്നിയ സാധ്യത വർദ്ധിപ്പിക്കുന്നത് എന്തെല്ലാം?
   സെക്‌സോമ്നിയ കൂടുതൽ വഷളാകുന്നത് സാധാരണയായി മൂന്ന് ഘടകങ്ങളാലാണ്. - കോർട്ടക്‌സിന്റെ മയക്കം വർദ്ധിപ്പിക്കുന്ന രണ്ട് ഘടകങ്ങൾ ഉറക്കമില്ലായ്മയും മദ്യവുവുമാണ്. മറ്റൊന്ന് മാനസിക സമ്മർദ്ദമാണ്. ആളുകൾ കൂടുതൽ ക്ഷീണിതരാണെങ്കിൽ പാരാസോമ്നിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജോലിത്തിരക്കിനിടയിലും പരീക്ഷകൾക്കിടയിലും ചിലരിൽ പാരാസോമ്നിയ ബാധിക്കാറുണ്ട്.

   ആൽക്കഹോളും മറ്റ് മരുന്നുകളും: ചില മരുന്നുകളും മരിജുവാന പോലുള്ള നിരോധിത വസ്തുക്കളും മദ്യവും പാരാസോമ്നിയ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. മദ്യത്തിന് സെറിബ്രൽ കോർട്ടക്‌സിനെ മയക്കുന്നതിനും മസ്തിഷ്കത്തിന്റെ മറ്റ് ഭാഗങ്ങളെ സജീവമാക്കാനും കഴിയും. ഇത് പാരാസോമ്നിയയ്ക്ക് കാരണമാകുന്നു.

   സമ്മർദ്ദം: സമ്മർദ്ദം പാരാസോമ്നിയ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. പലപ്പോഴും സമ്മർദ്ദവും ഉറക്കമില്ലായ്മയും ഒരുമിച്ച് സംഭവിക്കാറുണ്ട്. ജോലി അല്ലെങ്കിൽ പഠന സംബന്ധമായ സമ്മർദ്ദങ്ങൾ പാരാസോമ്നിയ ഉണ്ടാകാനിടയാകാറുണ്ട്.

   സെക്‌സോമ്നിയ പങ്കാളികളെ ശല്യപ്പെടുത്തുകയോ ബന്ധങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ ചെയ്താൽ അത് തുടർന്നും സംഭവിക്കാമെന്ന ചിന്ത രോഗികളെ കൂടുതൽ ഉത്കണ്ഠാകുലരാക്കാറുണ്ട്. ഇത് വീണ്ടും സെക്സോമ്നിയ സംഭവിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ഒരു സ്ലീപ്പ് സ്പെഷ്യലിസ്റ്റിന്റെ സഹായം തേടുന്നത് ഗുണം ചെയ്യും.

   സെക്‌സോമ്നിയ എങ്ങനെ ചികിത്സിക്കാം
   നിങ്ങൾക്ക് സെക്‌സോമ്നിയ ഉണ്ടെങ്കിൽ, സെക്‌സോമ്നിയ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇതാ.

   സാധ്യതാ ഘടകങ്ങൾ നിയന്ത്രിക്കുക: ഉറക്കക്കുറവ്, സമ്മർദ്ദം, മദ്യം, മരുന്നുകൾ അല്ലെങ്കിൽ മയക്കുമരുന്ന് പോലുള്ള ഘടകങ്ങളാൽ സെക്‌സോമ്നിയ ഉണ്ടാകാം. അതിനാൽ ഇവ പരമാവധി ഒഴിവാക്കുക. സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾക്കായി ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.

   ഉറക്ക പ്രശ്നങ്ങൾക്ക് ചികിത്സ തേടുക: മികച്ച ഉറക്കം സെക്‌സോമ്നിയ ഒഴിവാക്കാൻ വളരെ പ്രധാനപ്പെട്ട ഘടകമാണ്. അതിനാൽ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുക. സ്ലീപ്പ് സ്പെഷ്യലിസ്റ്റുമായുള്ള കൂടിക്കാഴ്ച്ചകളും ഉറക്ക പഠന (പോളിസോംനോഗ്രാഫി) നടത്തി ഉറക്കത്തിന്റെ അളവ് പരിശോധിക്കുന്നതും ഗുണം ചെയ്യും.

   മരുന്നുകൾ: സെക്‌സോമ്നിയ കുറയ്ക്കാൻ ആൻറി-ആങ്സൈറ്റി, ആന്റീഡിപ്രസന്റ് മരുന്നുകൾ എന്നിവ വളരെ ഫലപ്രദമാണ്. എന്നാൽ ഈ മരുന്നുകൾ കഴിക്കുമ്പോൾ മദ്യം ഉപയോഗിക്കാൻ പാടില്ല. ഇത് സെക്‌സോമ്നിയ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.

   സെക്‌സോമ്നിയയുടെ അപകടസാധ്യത കുറയ്ക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് കൂടുതൽ അറിയാൻ ഒരു സ്ലീപ്പ് ഫിസിഷ്യനെപ്പോലുള്ള ആരോഗ്യ വിദഗ്ധനെ കാണുന്നതാണ് ഏറ്റവും നല്ലത്.
   Published by:user_57
   First published:
   )}