നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Pneumonia Day | ഇന്ന് ലോക ന്യുമോണിയ ദിനം; ഈ ശ്വാസകോശ രോഗത്തിൽ നിന്ന് രക്ഷപ്പെടാൻ ചെയ്യേണ്ട കാര്യങ്ങൾ

  World Pneumonia Day | ഇന്ന് ലോക ന്യുമോണിയ ദിനം; ഈ ശ്വാസകോശ രോഗത്തിൽ നിന്ന് രക്ഷപ്പെടാൻ ചെയ്യേണ്ട കാര്യങ്ങൾ

  മൂക്കിലും തൊണ്ടയിലുമുണ്ടാകുന്ന ശ്വാസകോശ അണുബാധയാണ് ന്യുമോണിയ ആയി മാറുന്നത്

  ലോക ന്യുമോണിയ ദിനം

  ലോക ന്യുമോണിയ ദിനം

  • Share this:
   ന്യുമോണിയ (Pneumonia) ഒരു ശ്വാസകോശ അണുബാധയാണ്. മൂക്കിലും തൊണ്ടയിലുമുണ്ടാകുന്ന ശ്വാസകോശ അണുബാധയാണ് ന്യുമോണിയ ആയി മാറുന്നത്. ഏത് പ്രായത്തിലുള്ളവർക്കും ന്യുമോണിയ ബാധിക്കാം. എന്നാൽ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ളവർക്കും രോഗം ബാധിക്കുന്നത് കൂടുതൽ അപകടകരമാണ്. തുടർച്ചയായ ആശുപത്രിവാസം, വെന്റിലേറ്റർ ഉപയോഗം, ആസ്മ, ഹൃദ്രോഗം, സിഗരറ്റ് ഉപയോഗം, ദുർബലമായ രോഗപ്രതിരോധ ശേഷി, സി‌ഒ‌പി‌ഡി പോലുള്ള ശ്വാസകോശ രോഗങ്ങൾ ഇവയൊക്കെ ന്യുമോണിയ പിടിപെടുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.

   അമിതമായി മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, മസ്തിഷ്ക ക്ഷതം, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിക്കുന്നവർ തുടങ്ങിയവർക്ക് ന്യുമോണിയയുടെ അപകട സാധ്യത വളരെ കൂടുതലാണ്. ന്യുമോണിയ വാക്സിൻ എടുക്കുന്നതിനു പുറമെ, നിങ്ങളുടെ പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കുന്ന ആരോഗ്യകരമായ ചില ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

   ലോക ന്യുമോണിയ ദിനമായ (World Pneumonia Day) നവംബർ 12ന്, ഈ മാരകമായ ശ്വാസകോശ രോഗം തടയുന്നതിനായുള്ള ചില പൊടിക്കൈകൾ ഇതാ..

   1. പുകവലി ഒഴിവാക്കുക.
   2. ചെറിയ ചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുക.
   3. കൈ കഴുകാൻ കഴിയാത്തപ്പോൾ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.
   4. അസുഖമുള്ളവരിൽ നിന്ന് അകലം പാലിക്കുക.
   5. പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
   6. ജലദോഷമോ പനിയോ ഉള്ളവരിൽ നിന്ന് കുട്ടികളെയും കുഞ്ഞുങ്ങളെയും അകറ്റി നിർത്തുന്നത് അവരുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.
   8. കൈയ്‌ക്ക് പകരം കൈമുട്ടിലേക്ക് തുമ്മാനും ചുമയ്ക്കാനും നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. അണുക്കൾ മറ്റുള്ളവരിലേക്ക് പടരുന്നത് കുറയ്ക്കാൻ ഇതുവഴി സാധിക്കും.

   നിങ്ങൾക്ക് ജലദോഷമുണ്ടെങ്കിൽ അത് ന്യുമോണിയയായി മാറുമെന്ന് ആശങ്കയുണ്ടെങ്കിൽ എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കുക.

   1. ജലദോഷം അല്ലെങ്കിൽ മറ്റ് അസുഖങ്ങളിൽ നിന്ന് സുഖം പ്രാപിക്കാൻ മതിയായ വിശ്രമം ഉറപ്പാക്കുക.
   2. ധാരാളം വെള്ളം കുടിക്കുക.
   3. ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കുക.
   4. നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നതിന് വൈറ്റമിൻ സി പോലുള്ള സപ്ലിമെന്റുകൾ കഴിക്കുക.

   പോസ്‌റ്റ് ഓപ്പറേറ്റീവ് ന്യുമോണിയ (ശസ്‌ത്രക്രിയയ്‌ക്ക് ശേഷമുള്ള ന്യൂമോണിയ) ഒഴിവാക്കുന്നതിനുള്ള ചില കാര്യങ്ങൾ:

   1. ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക
   2. കൈകൾ വൃത്തിയായി സൂക്ഷിക്കുക
   3. നിങ്ങളുടെ തല എല്ലായ്പ്പോഴും ഉയർത്തി വയ്ക്കാൻ ശ്രദ്ധിക്കുക
   4. വായുടെ ശുചിത്വം വളരെ പ്രധാനമാണ്
   5. കഴിയുന്നത്ര ഇരിക്കാൻ ശ്രമിക്കുക. ഒപ്പം എത്രയും വേഗം നടക്കാൻ ശ്രമിക്കുക.

   Summary: World Pneumonia Day 2021: Apart from getting the pneumonia vaccine, there are a couple of healthy habits which can help you to keep your immune system strong
   Published by:user_57
   First published:
   )}