ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തി കോവിഡ് 19 രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികളായ മൂന്നുപേരുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള മുഴുവന്‍ പേരെയും തിങ്കളാഴ്ച വൈകുന്നേരത്തോടെ തിരിച്ചറിയാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്.
നേരിട്ട് ബന്ധപ്പെട്ട 150 പേരെയും അല്ലാതെയുള്ള 164 പേരെയുമാണു തിരിച്ചറിഞ്ഞിട്ടുള്ളത്. ഈ ലിസ്റ്റ് അപൂര്‍ണമാണ്. മുഴുവന്‍ പേരെയും കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
കോവിഡ് 19: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാ കലക്ടർ
രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികൾ മൂന്നുപേരും സഞ്ചരിച്ചിട്ടുള്ള മുഴുവന്‍ സ്ഥലങ്ങളിലെയും ആളുകളെ കണ്ടെത്തുന്നതിനായി ആറു സംഘങ്ങളായി തിരിഞ്ഞാണ് മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നത്.
ഫെബ്രുവരി 29 മുതല്‍ ഇവര്‍ ജില്ലയില്‍ സഞ്ചരിച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളും മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് കൂടുതല്‍ ആളുകളെ കണ്ടെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Can cure corona, Corona, Corona death toll, Corona In India, Corona in Kerala, Corona India, Corona outbreak, Corona virus, Corona virus China, Corona virus Epicenter, Corona Virus in Middle East, Corona Virus in UAE