നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Hair Transplantation | നിങ്ങള്‍ മുടി മാറ്റിവെയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഹെയർ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

  Hair Transplantation | നിങ്ങള്‍ മുടി മാറ്റിവെയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഹെയർ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

  ഈ മാര്‍ഗവുമായി മുന്നോട്ട് പോകുന്നതിനു മുമ്പ് ഒരാള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   മുടി കൊഴിച്ചില്‍ (Hair Fall) പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മുടി കൊഴിഞ്ഞു പോകുന്നതിന്റെ ഫലമായി കഷണ്ടി (Baldness) ഉണ്ടാകുന്നവരും നമുക്കിടയിലുണ്ട്. ഇത് അവരുടെ ആത്മാഭിമാനവും ആത്മവിശ്വാസവും കുറയാന്‍ ഇടയാക്കും. മുടി വളരുമെന്ന് അവകാശപ്പെടുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും അവ ഫലപ്രദമാകും എന്നതിന് ശക്തമായ തെളിവുകളൊന്നുമില്ല.

   മുടി മാറ്റിവയ്ക്കല്‍ (Hair Transplantation) എന്നത് ഒരു ശസ്ത്രക്രിയാ പ്രക്രിയയാണ് (Surgical Process). ഇത് മുടി തിരികെ ലഭിക്കുന്നതിനും കഷണ്ടി ചികിത്സിക്കുന്നതിനുമുള്ള ഏറ്റവും വിജയകരമായ മാര്‍ഗമാണ്. ഈ പ്രക്രിയ പരാജയപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. പരിശീലനം ലഭിച്ച ഒരു സ്‌പെഷ്യലിസ്റ്റോ ഡെര്‍മറ്റോളജിസ്റ്റോ ഇത് നടത്തുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല. ഈ മാര്‍ഗവുമായി മുന്നോട്ട് പോകുന്നതിനു മുമ്പ് ഒരാള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

   -ഇതൊരു ശസ്ത്രക്രിയാ പ്രക്രിയയാണ്: നിങ്ങളുടെ തലയുടെ ഒരു ഭാഗത്തെ ഫോളിക്കിളുകളും വേരുകളും നീക്കം ചെയ്ത് കഷണ്ടിയുള്ള ഭാഗത്തേക്ക് പറിച്ചുനടുന്ന ഒരു ശസ്ത്രക്രിയയാണ് മുടി മാറ്റിവെയ്ക്കല്‍. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കുറച്ച് മണിക്കൂറുകള്‍ മാത്രമേ എടുക്കുകയുള്ളൂ. നിങ്ങളുടെ പുരികം, കണ്‍പീലികള്‍, പ്യൂബിക് പ്രദേശം എന്നിവ പോലുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഈ രീതി പരീക്ഷിക്കാവുന്നതാണ്.

   - മാറ്റിവെച്ച മുടി സ്വാഭാവിക മുടിക്ക് സമാനമാണ്: മാറ്റിവെച്ച മുടി വളരാന്‍ തുടങ്ങിയാല്‍ അതിനെ സാധാരണ മുടിയെ പോലെ തന്നെ പരിചരിക്കാം. സ്വാഭാവിക മുടിക്ക് സമാനമായി ഇത് ഷാംപൂ ഉപയോഗിച്ച്കഴുകാം. മാറ്റിവെച്ച മുടിക്ക് പ്രത്യേക പരിചരണം ആവശ്യമില്ല.

   - മുടി മാറ്റിവെച്ചാൽ ഇടതൂര്‍ന്ന മുടി ഉണ്ടാകുമെന്ന് ഉറപ്പില്ല: മുടി വീണ്ടും വളരുന്നത് ഓരോ വ്യക്തിയിലും വ്യത്യസ്തമായിട്ടാരിക്കും. ലഭ്യമായ മുടിയുടെ അളവ് അനുസരിച്ചാണ് മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ഫലം നിര്‍ണ്ണയിക്കുന്നത്. കൂടാതെ, ഒരു മുടി മാറ്റിവെച്ചാൽ തല നിറയെ ഇടതൂര്‍ന്ന മുടി ഉണ്ടാകുമെന്ന് ഉറപ്പ് പറയാൻ കഴിയില്ല.

   - മാറ്റിവെച്ച മുടി സ്ഥിരമായിരിക്കും: മാറ്റിവെച്ച മുടി ഏറെക്കുറേ സ്ഥിരമാണ്. കാരണം അത് വളരെക്കാലം, ഒരുപക്ഷേ ജീവിതകാലം മുഴുവന്‍ വളരുന്നു. അത് കൊഴിയുകയോ കനം കുറയുകയോ ചെയ്യില്ല. എന്നിരുന്നാലും, ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ബയോ എന്‍ഹാന്‍സ്ഡ് ട്രാന്‍സ്പ്ലാന്റേഷന്‍ സാങ്കേതികതയാണ്.

   - മരുന്നും പിന്നീടുള്ള പരിചരണവും: മാറ്റിവെച്ച മുടി കൂടുതലായാലും കുറവായാലും അത് സ്ഥിരമായിരിക്കും. അതിനാല്‍ ഈ മുടി നിലനിര്‍ത്താന്‍ മരുന്നുകളുടെ ആവശ്യമില്ല.

   - മുടി മാറ്റിവെയ്ക്കലിനു ശേഷമുള്ള സംരക്ഷണം: ആന്റിബയോട്ടിക്കുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി മരുന്നുകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചതുപോലെ കൃത്യമായി കഴിക്കുക. തലമുടി കഴുകണം. ഹെയർ ട്രാൻസ്പ്ലാന്റേഷന് ശേഷം അടുത്ത മൂന്നാഴ്ചത്തേക്ക് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതും കഠിനമായ വ്യായാമം, നീന്തല്‍ എന്നിവയും ഒഴിവാക്കണം. കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും ജെല്‍ അല്ലെങ്കില്‍ മറ്റ് കെമിക്കല്‍ ട്രീറ്റ്മെന്റുകള്‍ പോലുള്ള ഏതെങ്കിലും രാസ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
   Published by:user_57
   First published:
   )}