News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 5, 2021, 12:45 PM IST
News18 Malayalam
കോവിഡ് 19 മഹാമാരി ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസ് വ്യവസായത്തിന് ഒരുണർവ് നൽകിയിട്ടുണ്ട്. കോവിഡ് രോഗബാധമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യതയും ഉയർന്ന മെഡിക്കൽ ചെലവുകളും കൂടുതൽ ഇന്ത്യക്കാരെ സ്വകാര്യ ആരോഗ്യ ഇൻഷുറൻസുകൾ എടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. അതോടൊപ്പം മറ്റ് ഇൻഷുറൻസുകൾക്കുള്ള ആവശ്യക്കാരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
സൈബർ ഇൻഷുറൻസ്മിക്ക കമ്പനികളിലെയുംഉദ്യോഗസ്ഥർ അടുത്ത ഏതാനും മാസങ്ങൾ കൂടി വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യുന്ന സാഹചര്യം ഉള്ളതിനാൽ ഡാറ്റ ലംഘനവും അത് മൂലമുണ്ടാകുന്ന അപകടസാധ്യതയുംപരിഹരിക്കുന്നതിനായി അവരിൽ പലരും സൈബർ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നുണ്ട്.
സൈബർ ക്രിമിനലുകൾ പല കമ്പനികളെയും ലക്ഷ്യംവെച്ച് വിവരങ്ങൾ മോഷ്ടിക്കാനും സുപ്രധാനമായ വിവരങ്ങൾ ചോർത്താനും ശ്രമിക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ വിവരങ്ങൾ കമ്പനികളിൽ നിന്ന് പണം തട്ടിയെടുക്കാൻ അവർ ഉപയോഗിക്കും. അത്തരം കുറ്റകരമായ പ്രവൃത്തികൾക്ക് പല വലിയ കോർപ്പറേഷനുകളും ലോക്ക്ഡൗൺ കാലഘട്ടത്തിൽ വിധേയമായിരുന്നു.
ഭവന ഇൻഷുറൻസ്
പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന ഉപഭോക്താക്കൾക്ക് പെട്ടെന്നുണ്ടാകുന്ന നഷ്ടങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ ഒരു ഭവന ഇൻഷുറൻസ് പോളിസി വാങ്ങുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇന്ത്യയിൽ വർഷാവർഷം പ്രകൃതി ദുരന്തങ്ങളിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം നാശനഷ്ടങ്ങളുടെ വലിപ്പവും അടിക്കടി ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയും വർദ്ധിക്കുന്നുണ്ട്.
പേ-ആസ്-യൂ-യൂസ്ഇൻഷുറൻസ്
കൊറോണ വൈറസ് മഹാമാരിയ്ക്കിടയിൽ നിരവധി ഇൻഷുറൻസ് കമ്പനികൾ ഉപഭോക്താക്കൾക്കായി 'പേ ആസ്യൂ ഡ്രൈവ്' പോലുള്ള പോളിസികൾ അവതരിപ്പിച്ചിട്ടുണ്ട്. കാർ എത്ര കിലോമീറ്റർ സഞ്ചരിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തി പ്രീമിയം അടയ്ക്കാൻ കഴിയുന്ന തരത്തിലുള്ള യൂസേജ് ബെയ്സ്ഡ് മോട്ടോർ ഇൻഷുറൻസാണ് 'പേ ആസ്യൂ ഡ്രൈവ്'
ഒന്നിലധികം വാഹനങ്ങൾ ഉള്ളവരും ഓരോന്നും അധികം ഉപയോഗിക്കാത്തവരുമായ ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഇൻഷുറൻസ് പോളിസിആണിത്. അവർക്ക് വലിയ പ്രീമിയം തുക നൽകേണ്ടി വരില്ല. അതോടൊപ്പം, നിങ്ങൾ പൊതു ഗതാഗത സംവിധാനങ്ങളെകൂടുതലായി ആശ്രയിക്കുകയോ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് അപൂർവമായി മാത്രം വാഹനം ഓടിക്കുകയോ ചെയ്യുന്ന ആളാണെങ്കിൽ വാഹന ഇൻഷുറൻസിന് മേലുള്ള ചെലവ് കുറയ്ക്കാൻ ഈ പോളിസി നിങ്ങളെ സഹായിക്കും.
ബൈറ്റ്-സൈസ്ഇൻഷുറൻസ്
വിപണിയിലെ പ്രതിസന്ധികൾക്കിടയിൽ കുറഞ്ഞ പ്രീമിയമുള്ള പോളിസികൾ അവതരിപ്പിച്ചുകൊണ്ട് കൂടുതൽ ആളുകളെ ആകർഷിക്കാൻ ശ്രമിക്കുകയാണ് ഇൻഷുറൻസ് കമ്പനികൾ. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ മുതൽ ക്രെഡിറ്റ് കാർഡിന്റെ സംരക്ഷണം, ഫ്ലൈറ്റിന്റെ കാലതാമസം, കായിക മത്സരത്തിൽ പങ്കെടുക്കുന്നതുമൂലമോ ജിമ്മിൽ നിന്നോ പടക്കങ്ങൾ മൂലമോ ഉണ്ടാകുന്ന അപകടങ്ങൾ, അടിയന്തിര ഹോസ്പിറ്റൽ ചെലവ്, സൈബർ സുരക്ഷാ പ്ലാനുകൾ തുടങ്ങി നിരവധി വിഷയങ്ങളിൽ 200 രൂപയോളം കുറഞ്ഞ പ്രീമിയമുള്ള പോളിസികൾ അവർ അവതരിപ്പിക്കുന്നുണ്ട്.
Keywords: Insurance Policy, Health Insurance, Cyber Insurance, Home Insurance, Covid 19, ഇൻഷുറൻസ് പോളിസി, ആരോഗ്യ ഇൻഷുറൻസ്, സൈബർ ഇൻഷുറൻസ്, ഭവന ഇൻഷുറൻസ്, കോവിഡ് 19
Published by:
user_57
First published:
April 5, 2021, 12:45 PM IST