HOME » NEWS » Life » HEALTH ALL YOU NEED TO KNOW ABOUT NO SMOKING DAY GH

No Smoking Day 2021| പുകവലിക്കാരുടെ പ്രായപരിധി ഓരോ രാജ്യത്തും; അറിയാം പുകവലി വിരുദ്ധ ദിനത്തെ കുറിച്ച്

ലോകത്തെമ്പാടും വിവിധ സർക്കാരുകൾ പുകയിലയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി നിരവധി നിയമങ്ങളും മറ്റു നടപടികളുമൊക്കെ സ്വീകരിച്ചിട്ടുണ്ട്. അവയിൽ ചിലത് നോക്കാം.

News18 Malayalam | news18-malayalam
Updated: March 10, 2021, 1:52 PM IST
No Smoking Day 2021| പുകവലിക്കാരുടെ പ്രായപരിധി ഓരോ രാജ്യത്തും; അറിയാം പുകവലി വിരുദ്ധ ദിനത്തെ കുറിച്ച്
No Smoking
  • Share this:
എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാം ബുധനാഴ്ചയാണ് പുകവലി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ലോകത്തിലെ പുകവലിക്കാരായ വ്യക്തികളെ അതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള സഹായവും പിന്തുണയും നൽകുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. സിഗരറ്റിന്റെയും മറ്റ് പുകയില ഉത്പന്നങ്ങളുടെയും ഉപയോഗത്തിലൂടെ ഉണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നതും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു.

ആദ്യത്തെ പുകവലി വിരുദ്ധ ദിനം ആചരിച്ചത് 1984-ൽ യു കെ-യിലായിരുന്നു. അതിനുശേഷം എല്ലാ വർഷവും ഈ ദിവസം ആഘോഷിക്കാൻ തുടങ്ങി. ഈ വർഷം മാർച്ച് 10-നാണ് പുകവലി വിരുദ്ധ ദിനം.

ലോകത്തെമ്പാടും വിവിധ സർക്കാരുകൾ പുകയിലയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി നിരവധി നിയമങ്ങളും മറ്റു നടപടികളുമൊക്കെ സ്വീകരിച്ചിട്ടുണ്ട്. അവയിൽ ചിലത് നോക്കാം.

ഇന്ത്യയിൽ, 1975-ൽ പ്രാബല്യത്തിൽ വന്ന സിഗരറ്റിന്റെ ഉൽപ്പാദനവും വിതരണവും നിയന്ത്രിച്ചുകൊണ്ടുള്ള നിയമം അനുശാസിക്കുന്നതു പ്രകാരം, എല്ലാ സിഗരറ്റ് പായ്ക്കുകളിലും പരസ്യങ്ങളിലും കാർട്ടൂണുകളിലുമൊക്കെ 'പുകവലി ആരോഗ്യത്തിന് ഹാനികരമാണ്' എന്ന നിയമപരമായ മുന്നറിയിപ്പ് നിർബന്ധമായും നൽകണം. 21 വയസ് പൂർത്തിയായവർക്ക് മാത്രമേ നിയമപരമായി പുകവലിയ്ക്കാൻ അനുവാദം നൽകാവൂ എന്ന നിർദേശവും കേന്ദ്ര ഗവണ്മെന്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിൽ 18 വയസു തികഞ്ഞവർക്ക് നിയമപ്രകാരം ഇന്ത്യയിൽ പുകവലിയ്ക്കാവുന്നതാണ്.

Also Read-മൂന്നാം വാർഷികം ഗംഭീരമാക്കി പബ്ജി മൊബൈൽ; പുതിയ അപ്ഡേറ്റും ഫീച്ചറുകളും എത്തി

സിംഗപ്പൂരിലും സമാനമായ നിയമങ്ങൾ നിലവിലുണ്ട്. പുകയില ഉത്പന്നങ്ങളുടെ വാങ്ങൽ, ഉപയോഗം, വിൽപ്പന, വിതരണം തുടങ്ങിയവ നിയമപരമായി ചെയ്യാവുന്നവരുടെ കുറഞ്ഞ പ്രായം 2020 ജനുവരി ഒന്നിന് 20-ൽ നിന്ന് 21-ലേക്ക് ഉയർത്തിക്കൊണ്ട് സിംഗപ്പൂർ ഗവൺമെൻറ് നിയമം പാസാക്കി.

സിംഗപ്പൂർ മാത്രമല്ല പ്രായപരിധി 21 ആക്കി നിശ്ചയിച്ച ഏക രാജ്യം. ഹോണ്ടുറാസ്, കുവൈറ്റ്, ഉഗാണ്ട, ശ്രീലങ്ക, സമോവ തുടങ്ങിയ രാജ്യങ്ങളിലും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാവുന്നവരുടെ കുറഞ്ഞ പ്രായം 21 വയസാണ്.

അമേരിക്കയിൽ ചില സംസ്ഥാനങ്ങളും നഗരങ്ങളും പുകയില ഉത്പ്പന്നങ്ങൾ വാങ്ങാനുള്ള പ്രായപരിധി 21 വയസായി ഉയർത്തിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ ഇപ്പോഴും 18-നും 19-നും ഇടയിലാണ് ഈ പ്രായപരിധി.
Also Read-Gold Price Today| ചാഞ്ചാടി സ്വർണവില; ഇന്ന് വില കൂടി; നിരക്കുകൾ അറിയാം

ലോകത്തിലെ മിക്കവാറും രാജ്യങ്ങളിലും പുകയില ഉത്പ്പന്നങ്ങൾ വാങ്ങാവുന്നതിന്റെ കുറഞ്ഞ പ്രായമായി 18 വയസാണ് നിജപ്പെടുത്തിയിട്ടുള്ളത്. പക്ഷേ, മിക്കവാറും രാജ്യങ്ങളിൽ ഈ പ്രായപരിധി പുകയില ഉത്പന്നങ്ങൾ കൈവശം വെയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ബാധകമല്ല. ഓസ്ട്രേലിയ, ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ഇക്കൂട്ടത്തിൽപ്പെടും.

ജർമനിയിൽ പുകവലിയ്ക്കാനുള്ള കുറഞ്ഞ പ്രായം 16-ൽ നിന്ന് 18 ആയി ഉയർത്തിയിട്ടുണ്ട്. ഉക്രയിനിൽ 14 വയസ് തികഞ്ഞാൽ പുകവലിക്കുന്നത് നിയമപരമാണ്. എന്നാൽ, പുകയില ഉത്പ്പന്നങ്ങൾ വാങ്ങണമെങ്കിൽ 18 വയസ് തികയണമെന്ന് മാത്രം.

ആന്റിഗ്വ, ബാബുഡ, ബെലീസ്, ഗാംബിയ തുടങ്ങിയ രാജ്യങ്ങളിൽ അങ്ങനൊരു നിയമപരമായ പ്രായപരിധി നിലവിലില്ല. എന്നാൽ, ഭൂട്ടാനിലാവട്ടെ പ്രായമെത്രയായാലും പുകവലിയ്ക്കുന്നത് നിയമവിരുദ്ധമാണ്.
Published by: Naseeba TC
First published: March 10, 2021, 1:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories