HOME » NEWS » Life » HEALTH ALL YOU NEED TO KNOW ABOUT WORLD BLOOD DONATION DAY MM

ഇന്ന് ലോക രക്തദാന ദിനം: കോവിഡ് കാലത്ത് രക്തം ദാനം ചെയ്യുന്നത് സുരക്ഷിതമാണോ? തീ‍ർച്ചയായും അറിയേണ്ട കാര്യങ്ങൾ

ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2005 മുതൽ എല്ലാ വർഷവും ജൂൺ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നത്

News18 Malayalam | news18-malayalam
Updated: June 14, 2021, 10:07 AM IST
ഇന്ന് ലോക രക്തദാന ദിനം: കോവിഡ് കാലത്ത് രക്തം ദാനം ചെയ്യുന്നത് സുരക്ഷിതമാണോ? തീ‍ർച്ചയായും അറിയേണ്ട കാര്യങ്ങൾ
(പ്രതീകാത്മക ചിത്രം)
  • Share this:


ഇന്ന് ലോക രക്തദാന ദിനം. ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2005 മുതൽ എല്ലാ വർഷവും ജൂൺ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നത്. കൂടാതെ ഈ ദിനം ആചരിക്കുന്നതിലൂടെ കൂടുതൽ ആളുകളെ രക്തം ദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ കൊറോണ വൈറസ് മഹാമാരിയ്ക്കിടയിൽ ആളുകൾ സ്വമേധയാ രക്തദാനം ചെയ്യുന്നത് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. കോവി‍ഡിന്റെ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനമാണ് ഇതിന് കാരണം. കഴിഞ്ഞ വർഷം, അതായത് 2020 ഏപ്രിലിൽ കോവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി ഒരു മാസം പിന്നിട്ടപ്പോൾ സ്വമേധയാ രക്തം ദാനം ചെയ്യുന്ന ആളുകളുടെ എണ്ണം 100 ശതമാനം കുറഞ്ഞുവെന്ന് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി അറിയിച്ചിരുന്നു.

എന്നാൽ കോവിഡ് കാലത്തും രക്തം ദാനം ചെയ്യാൻ ഒരു ദാതാവിന് അർഹതയുണ്ടെന്ന് സർക്കാർ 2020 മാർച്ച് 25 ന് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ്-19 സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് രക്തം ദാനം ചെയ്യുന്നതിൽ നിന്ന് ‘അപകടസാധ്യതയുള്ള ദാതാക്കളെ’ മാത്രമാണ് ഇന്ത്യൻ സർക്കാർ വിലക്കിയിട്ടുള്ളത്.



രക്തം ദാനം ചെയ്യുന്ന ദിവസത്തിന് 28 ദിവസം മുമ്പ് വരെ രക്ത ദാതാവ് ആഭ്യന്തര അല്ലെങ്കിൽ അന്തർദ്ദേശീയ യാത്രകൾ ചെയ്തിട്ടുണ്ടാകരുത്. രക്തദാന ദിവസത്തിൽ ഒരു കോവി‍ഡ് രോഗിയുമായി സമ്പർക്കം പുലർത്തുകയോ അല്ലെങ്കിൽ സ്വയം രോഗബാധിതനാകുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്.

രക്തദാന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതിനായി പ്രത്യേക പ്രോട്ടോക്കോളും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. രക്തദാന സ്ഥലത്ത് സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം കൈകളുടെ ശുചിത്വം, ചുമയ്ക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ, കോവിഡ് സ്ഥിരീകരിച്ചതോ സംശയിക്കപ്പെടുന്നതോ ആയ ഏതെങ്കിലും വ്യക്തികളുമായി അടുത്ത ബന്ധം, ഉപയോഗിച്ച കൈയ്യുറകൾ, മാസ്കുകൾ, ഷീൽഡുകൾ എന്നിവ സുരക്ഷിതമായി നീക്കം ചെയ്യേണ്ട വിധം തുടങ്ങിയ കാര്യങ്ങൾ മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൈമാറ്റം ചെയ്യപ്പെട്ട രക്തത്തിൽ കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താൻ, രക്തവും രക്ത ഘടകങ്ങളും കൈമാറ്റം ചെയ്യുന്നതിന് മുമ്പ് വിവിധ പരിശോധനകൾ നടത്തുന്നതും നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ നിർബന്ധമാക്കിയിട്ടുണ്ട്.

നാം കഴിക്കുന്നതും ശ്വസിക്കുന്നതുമായ വിഷപദാർഥങ്ങൾ രക്തത്തിൽ കലരുന്നത് അതിവേഗത്തിലാണ്. പലതരം ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകാറുണ്ട്. അതിനാൽ ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും കുറഞ്ഞത് അരമണിക്കൂർ വീതം വ്യായമം ചെയ്യുന്നത് രക്തം ശുദ്ധീകരിക്കാൻ ഏറ്റവും ഉചിതമായ മാർഗമാണ്.

പ്രാണായാമം പോലെയുള്ള യോഗ ശ്വസനാരോഗ്യം മെച്ചപ്പെടുത്തി രക്തം ശുദ്ധീകരിക്കാൻ സഹായിക്കും. പ്രതിദിനം കുറഞ്ഞത് 12-15 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് രക്തം ശുദ്ധീകരിക്കാൻ ഏറ്റവും ഉചിതമായ മാർഗമാണ്. കോളിഫ്ലവർ, ബ്രോക്കോളി, കാബേജ് തുടങ്ങിയ പച്ചക്കറികളും രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നതാണ്.

Summary: Everything you need to know about the significance of World Blood Donation Day

Published by: user_57
First published: June 14, 2021, 10:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories