• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഡിഎൻഎ പരിശോധനയിലെ ഫലം: പിതൃത്വം കൃത്യമായിരിക്കുമോ ?

അത്ര സാധാരണമല്ലാത്ത ഒന്നാണ് ഡിഎൻഎ (ഡിഓക്സി റൈബോന്യുക്ലിക്ക് ആസിഡ്) പരിശോധന. എന്നാൽ അത്ര ബുദ്ധിമുട്ടേറിയ കാര്യവുമല്ല. കുട്ടി തന്റേതു തന്നെയാണോ എന്നറിയാനും കുട്ടിയ്ക്ക് തന്റെ പിതാവാരെന്നറിയാനും അനാഥരായവർക്ക് തങ്ങളുടെ ശരിക്കുള്ള മാതാപിതാക്കളെ കണ്ടെത്താനുമൊക്കെയാണ് ഡിഎൻഎ വഴിയുള്ള പിതൃത്വ പരിശോധന നടത്തുന്നത്.

news18
Updated: July 30, 2019, 1:28 PM IST
ഡിഎൻഎ പരിശോധനയിലെ ഫലം: പിതൃത്വം കൃത്യമായിരിക്കുമോ ?
DNA
  • News18
  • Last Updated: July 30, 2019, 1:28 PM IST IST
  • Share this:
മാതാപിതാക്കളുമായുള്ള ജനിതകബന്ധം തിരിച്ചറിയാന്‍ പര്യാപ്തമാണെങ്കിലും മക്കളും പിതാവും തമ്മിലുള്ള ബന്ധമാണ് ഡിഎൻഎ പരിശോധന വഴി കൂടുതലായി അനാവരണം ചെയ്യപ്പെടുന്നത്. പുരുഷന്മാര്‍ കുട്ടികളുടെ പിതൃത്വം നിഷേധിക്കുമ്പോഴാണ് പലപ്പോഴും ഡിഎന്‍എ പരിശോധന വേണ്ടിവരുന്നത്. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ കാര്യത്തിലാണ് ഡിഎന്‍എ പരിശോധന നടത്തുക.

ഉത്തരം കൃത്യമായിരിക്കുമോ?

കുട്ടിയുടെ പിതാവാരെന്നറിയാൻ ഏറ്റവും കൃത്യമായി നടത്തുന്ന പരിശോധന ഡിഎൻഎ പരിശോധനയാണ്. 99.9% കൃത്യത ഈ പരിശോധനയ്ക്കുണ്ട്.

എന്താണ് പിതൃത്വ പരിശോധനയുടെ ലോജിക്?

ഒരു ഗോവണി പോലെയാണ് ഡിഎൻഎ. ഗോവണിയുടെ ഇരുവശത്തെയും നീളമുള്ള പലകകളിൽ ഒന്ന് പിതാവിൽ നിന്നും രണ്ടാമത്തേത് മാതാവിൽ നിന്നുമുള്ളതാണ്. അതായത് ഒരു കുട്ടിയുടെ ജൈവ അടയാളങ്ങളിൽ പാതി മാതാവിന്റേതാണെങ്കിൽ മറുപാതി പിതാവിന്റേതായിരിക്കും.

എങ്ങനെ ?അമ്മയുടേയും കുട്ടിയുടേയും ആരോപിതനായ പിതാവിന്റെയും ഡിഎൻഎ പ്രൊഫൈലുകളിൽ ഓരോ അടയാളങ്ങളും യോജിച്ചുവന്നാൽ പിതൃത്വത്തിനുള്ള സാധ്യത 99.9% ആണ്. അതേസമയം ആരോപിതനായ പിതാവ് രണ്ടോ അതിലധികമോ ഡിഎൻഎ അടയാളങ്ങളിൽ യോജിക്കുന്നില്ലെങ്കിൽ അയാളല്ല പിതാവെന്ന കാര്യം 100% ഉറപ്പിക്കാനാകും.

പരിശോധനകൾ ഏതൊക്കെവിധം?

1. പറ്റേണിറ്റി ടെസ്റ്റ് : കുട്ടിയിൽ നിന്നും ആരോപിതനായ പിതാവിൽ നിന്നും എടുക്കുന്ന രക്തസാംപിളുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കും. നിയമപരമായ ആവശ്യങ്ങളിലാണ് ഈ പരിശോധന സാധാരണയായി നടത്തപ്പെടുന്നത്.

2. മറ്റേണിറ്റി/ പറ്റേണിറ്റി ടെസ്റ്റ് : കുട്ടിയുടെ മാതൃത്വവും പിതൃത്വവും പരിശോധിക്കാനാണ് ഇതുപയോഗിക്കുന്നത്. കുട്ടിയുടേയും ആരോപിതരായ മാതാവിന്റേയും പിതാവിന്റേയും രക്തസാംപിളുകൾ ഇതിനായി ശേഖരിക്കുന്നു. ഒന്നു രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിന്റെയും ഫലം ലഭിക്കും.

3. നോൺ-ഇൻവാസീവ് പ്രീനേറ്റൽ പറ്റേണിറ്റി ടെസ്റ്റ്: ജനിക്കാനിരിക്കുന്ന കുട്ടിയുടെ പിതൃത്വം അറിയാനാണ് ഈ പരിശോധന. അമ്മയുടെ ശരീരത്തിൽ നിന്നെടുക്കുന്ന രക്തത്തിലേയും ആരോപിതനായ പിതാവിന്റെ വായ്ക്കുള്ളിലെ സ്രവങ്ങളിലേയും ഡിഎന്‍എ സാംപിളുകള്‍ പരിശോധിച്ചാണ് പിതൃത്വം നിർണയിക്കുന്നത്.

അമ്മയുടെ ഡിഎൻഎയിൽ നിന്ന് ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎയുടെ ബ്ലൂപ്രിന്റ് ഉണ്ടാക്കുന്നു. ഇതിനെ ആരോപിതനായ പിതാവിന്റെ ഡിഎൻഎയുമായി താരതമ്യം ചെയ്യുന്നു. ഗർഭം ധരിച്ച് ഒൻപതു മാസം തികയും മുൻപേ ചെയ്യുന്ന ഈ പരിശോധനയുടെ ഫലം രണ്ടുമൂന്നാഴ്ചകൾക്കുള്ളിൽ ലഭിക്കും.

Also Read-ഇവർ വെള്ളിത്തിരയിൽ അച്ഛനമ്മമാരെ തേടിയിറങ്ങിയ മക്കൾ

പരിശോധനാ മാർഗങ്ങൾ:

ഡിഎൻഎ പ്രൊഫൈൽ പരിശോധിക്കുന്നതിന് വ്യത്യസ്തമായ മാർഗങ്ങളുണ്ട്. ഏറ്റവും പുതിയ രീതിയായ പിസിആർ പരിശോധനയ്ക്ക് ഒറ്റ കോശമോ ഡിഎൻഎയുടെ ഒരു ഭാഗമോ മാത്രം മതി. നിലവിൽ ഡിഎൻഎ പരിശോധനയുടെ എല്ലാ നടപടിക്രമങ്ങള്‍ക്കുമുള്ള ഉപകരണങ്ങള്‍ ലഭ്യമാണ്.

കേരളത്തിൽ എവിടെയൊക്കെ ?

ഒട്ടേറെ സർക്കാർ അംഗീകൃത ലാബുകൾ പിതൃത്വ പരിശോധന നടത്തുന്നുണ്ട്. 13000 രൂപ മുതൽ 25000 രൂപ വരെയാണ് ഇതിന്റെ ചെലവ്.

*കടപ്പാട്:  IMAlive

Dr സിറിയക് ജോബ്  (പ്രൊഫസർ, ഹെഡ് ഓഫ് ഫോറൻസിക് മെഡിസിൻ- മഞ്ചേരി മെഡിക്കൽ കോളജ് )

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 30, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍