മലപ്പുറത്ത് വെസ്റ്റ് നൈല്‍: എന്താണ് ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗം?

മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്

news18india
Updated: March 18, 2019, 12:10 PM IST
മലപ്പുറത്ത് വെസ്റ്റ് നൈല്‍: എന്താണ് ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗം?
മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്
  • Share this:
വെസ്റ്റ് നൈൽ രോഗത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രിയും ആരോഗ്യ വിദഗ്ധരും.സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനിക്ക് ചികിത്സയിലിരുന്ന ആറ് വയസുകാരൻ മരിച്ച സാഹചര്യത്തിലാണ് പ്രതികരണം.കൊതുകുകളിൽ നിന്ന് പകരുന്ന രോഗത്തെ പ്രതിരോധിക്കാനായി അടിയന്തിര മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും ആരോഗ്യ വകുപ്പും തദ്ദേശഭരണകൂടവും അറിയിച്ചിട്ടുണ്ട്.രോഗം മറ്റൊരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അടിയന്തിര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ ജില്ലയിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശവും നല്‍കി കഴിഞ്ഞു.

എന്താണ് വെസ്റ്റ് നൈല്‍ രോഗം?

വെസ്റ്റ്‌ നൈൽ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്. 1937 ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ആദ്യമായി വെസ്റ്റ് നൈല്‍ വൈറസ് കണ്ടെത്തിയത്. 2011ലാണ് കേരളത്തില്‍ ആദ്യമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്

രോഗലക്ഷണങ്ങൾ

തലവേദന, പനി, പേശിവേദന, ശരീരത്തിൽ തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പ്രതിരോധ ശേഷിയെയാണ് വൈറസ് ബാധിക്കുന്നത്. രോഗബാധയുണ്ടാകുന്ന 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. 20%ത്തോളം പേർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം എന്നും പഠനങ്ങൾ പറയുന്നു.

വെല്ലുവിളി

വെസ്റ്റ്‌ നൈൽ പനിക്ക് പ്രത്യേക വാക്സിനുകളോ ആൻറിവൈറസ് ചികിത്സകളോ കണ്ടെത്തിയിട്ടില്ല എന്നതാണ് രോഗത്തിന്റെ പ്രധാന വെല്ലുവിളി. രോഗലക്ഷണങ്ങൾ പ്രകടമാവാത്തത് മറ്റൊരു വെല്ലുവിളിയാണ്. ചികിത്സ യഥാസമയത്ത് നടത്താനാവാതെ രോഗം വഷളാകാൻ ഇത് കാരണമാകും.

എങ്ങനെ പ്രതിരോധിക്കാം?

വൈറസ് പകരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ആദ്യ ഘട്ടം. കൊതുക് നിർമാർജനത്തിന് ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കുന്നതിനൊപ്പം കൊതുകുകടി ഏൽക്കാതിരിക്കാനും ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക.

First published: March 18, 2019, 12:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading