നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഗർഭിണികൾക്ക് ധൈര്യമായി കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് അമേരിക്കൻ പ്രസവാരോഗ്യ വിദഗ്ദ സംഘടനകൾ

  ഗർഭിണികൾക്ക് ധൈര്യമായി കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് അമേരിക്കൻ പ്രസവാരോഗ്യ വിദഗ്ദ സംഘടനകൾ

  ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കന്‍ സാധിക്കുമോ? ഈ വിഷയത്തില്‍ ഗര്‍ഭിണികള്‍ കുത്തിവയ്പ്പ് എടുക്കണമെന്നും എടുക്കണ്ട എന്നും രണ്ടഭിപ്രായങ്ങള്‍ വാക്‌സിന്‍ കണ്ടെത്തിയ കാലം മൂലംമുതല്‍ നിരന്തരം കേട്ടു കൊണ്ടിരിക്കുന്നതാണ്.

  • Share this:
   ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കന്‍ സാധിക്കുമോ? ഈ വിഷയത്തില്‍ ഗര്‍ഭിണികള്‍ കുത്തിവയ്പ്പ് എടുക്കണമെന്നും എടുക്കണ്ട എന്നും രണ്ടഭിപ്രായങ്ങള്‍ വാക്‌സിന്‍ കണ്ടെത്തിയ കാലം മുതല്‍ നിരന്തരം കേട്ടു കൊണ്ടിരിക്കുന്നതാണ്. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാം എന്ന് പറയുമ്പോഴും പലരും ഭയം മൂലം എടുക്കാന്‍ വിസമ്മതിക്കുന്നുണ്ട്.

   ഈ സാഹചര്യത്തിലാണ് രണ്ട് പ്രസവാരോഗ്യ വിദഗ്ദ സംഘങ്ങള്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഇതിന്‍ പ്രകാരം, ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് ധൈര്യമായി സ്വീകരിക്കാം. കോവിഡ് രോഗികളുടെ എണ്ണത്തില്‍ വരുന്ന വര്‍ദ്ധനവും പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ എണ്ണത്തില്‍ വരുന്ന കുറവും കണക്കിലെടുത്താണ് സംഘം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

   അമേരിക്കന്‍ കോളജ് ഓഫ് ഒബ്സ്ട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റും സൊസൈറ്റി ഫോര്‍ മെറ്റേണല്‍-ഫീറ്റല്‍ മെഡിസിനും ആണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. വൈദ്യ സംഘങ്ങള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗര്‍ഭിണികളില്‍ പ്രതിരോധ മരുന്ന് നല്‍കി പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. ഇങ്ങനെ ആയിരക്കണക്കിന് ഗര്‍ഭിണികളിലാണ് വാക്സിന്‍ പരീക്ഷണം നടത്തിയതെന്ന് സംഘം പറയുന്നു. ഈ പരീക്ഷണങ്ങളിലെല്ലാം ഗര്‍ഭ കാലത്ത് പ്രതിരോധ മരുന്ന് ഉള്ളില്‍ എത്തുന്നത് മൂലം അമ്മയ്ക്കോ കുഞ്ഞിനോ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ഗര്‍ഭിണികളില്‍ പ്രതിരോധ മരുന്ന് നല്‍കുന്നത് സുരക്ഷിതമാണ് എന്ന നിഗമനത്തിലാണ് വൈദ്യ സംഘം എത്തിയിരിക്കുന്നത്.

   കോവിഡ് സാധാരണക്കാരില്‍ എന്ന പോലെ അല്ലെങ്കില്‍ അതിലും ഉയര്‍ന്ന തോതിലുള്ള ആരോഗ്യ ഭീഷണികളാണ് ഗര്‍ഭിണികളില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഗര്‍ഭിണികളില്‍ ഒട്ടേറെ ആരോഗ്യ സങ്കീര്‍ണ്ണകള്‍ക്കും ഗര്‍ഭകാലം തികയാതെയുള്ള കുട്ടിയുടെ ജനനത്തിനുമെല്ലാം കോവിഡ് കാരണമായേക്കാം.

   അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ആകെ ഉള്ളവരില്‍ 16 ശതമാസം ഗര്‍ഭിണികള്‍ മാത്രമാണ് ആദ്യ ഡോസോ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് പൂര്‍ണമായോ സ്വീകരിച്ചിട്ടുള്ളത്. ഈ ആരോഗ്യ സംഘടകള്‍ മുമ്പും ഗര്‍ഭിണികള്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതില്‍ നിന്ന് വിട്ട് മാറി നില്‍ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

   ഡോക്ടര്‍മാര്‍ തങ്ങളുടെ ഗര്‍ഭിണികളായ രോഗികളെ പ്രതിരോധ മരുന്ന് എടുക്കാന്‍ പ്രേരിപ്പിക്കണമെന്ന് OB-GYN ഗ്രൂപ്പിന്റെ പ്രസിഡന്റായ ഡോക്ടര്‍ മാര്‍ട്ടിന്‍ ടക്കര്‍ പറഞ്ഞു.

   വൈദ്യ സംഘത്തിന്റെ പുതിയ അറിയിപ്പില്‍, ഗര്‍ഭിണികളായ സ്ത്രീകള്‍ ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുമെന്നും, കൂടുതല്‍ പേര്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ മുന്നോട്ട് വരുമെന്നും പ്രതീക്ഷിക്കുന്നതായി ഷിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്റെ പ്രസവാരോഗ്യ ഡിപ്പാര്‍ട്ട്മെന്റിന്റെ മേലാധികാരിയായ ഡോക്ടര്‍ എമിലി മില്ലര്‍ പറഞ്ഞു.

   പ്രതിരോധ മരുന്നിന്റെ അടിയന്തിര വിതരണത്തില്‍ ഗര്‍ഭിണികളെ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. എന്നാല്‍ ഫെഡറല്‍ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിദഗ്ദര്‍ ഗര്‍ഭിണികളിലെ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നിരുത്സാഹപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ ആശ്വാസം നല്‍കുന്നതാണ് എന്ന് ഇവര്‍ പ്രതികരിച്ചു.
   Published by:Jayashankar AV
   First published:
   )}