HOME » NEWS » Life » HEALTH ANDREA JEREMIAH S FIVE FAVOURITE HEALTHY JUICE RECIPES

ആരോഗ്യത്തോടെ ഇരിക്കണോ? ആൻഡ്രിയ ജെറിമിയ പരിചയപ്പെടുത്തിയ വ്യത്യസ്ത ജ്യൂസുകൾ കഴിക്കൂ

ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് ജ്യൂസുകളുടെ റെസിപ്പീയാണ് താരം പങ്കുവെച്ചത്

News18 Malayalam | news18-malayalam
Updated: June 8, 2021, 5:00 PM IST
ആരോഗ്യത്തോടെ ഇരിക്കണോ? ആൻഡ്രിയ ജെറിമിയ പരിചയപ്പെടുത്തിയ വ്യത്യസ്ത ജ്യൂസുകൾ കഴിക്കൂ
Andrea Jeremiah/Instagram
  • Share this:
കോവിഡ് കാലമാണ്, ആരോഗ്യത്തിനും ശരീരത്തിന്റ രോഗപ്രതിരോധശേഷിക്കും മറ്റെന്തിനേക്കാളും പ്രത്യേകം ശ്രദ്ധ നൽകേണ്ട സമയം. വിറ്റാമിനും പ്രോട്ടീനും ആവശ്യത്തിന് ലഭിക്കുന്ന ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.

തെന്നിന്ത്യൻ താരം ആൻഡ്രിയ ജെറിമിയ അടുത്തിടെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച തന്റെ ഇഷ്ടപാനീയങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ആരോഗ്യവും ഒപ്പം രുചിയും നിറഞ്ഞ താൻ പരീക്ഷിച്ച അഞ്ച് ജ്യൂസുകളാണ് ആൻഡ്രിയ ആരാധകരുമായി പങ്കുവെച്ചത്.


ഓരോ ജ്യൂസിന്റേയും ചിത്രങ്ങളും പ്രത്യേകതയും തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നടി കുറിച്ചിരുന്നു. തന്റെ ഇഷ്ട ജ്യൂസുകളും അതിന്റെ റെസ്സിപ്പിയും ആരാധകർക്കായി പങ്കുവെക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. രാവിലെ കഴിക്കുന്ന ഈ ജ്യൂസുകളാണ് നടിയുടെ ഊർജം. മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന പഴങ്ങൾ തന്നെയാണ് ആൻഡ്രിയ പങ്കുവെച്ചിരിക്കുന്നത്.

ക്യാരറ്റ്, ഓറഞ്ച്, ഇഞ്ചി, മഞ്ഞൾ എന്നിവ അടങ്ങിയതാണ് ആൻഡ്രിയയുടെ ഗുഡ് ലിസ്റ്റിൽ കയറിയ ആദ്യ ജ്യൂസ്. എല്ലാം ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്ക് വളരെ പ്രധാനപ്പെട്ടത് തന്നെ. ഈ മിക്സഡ് ജ്യൂസ് വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണെന്നും ജലദോഷം പോലുള്ള അസുഖങ്ങൾക്ക് ഏറ്റവും ഉചിതമാണെന്നും നടി സാക്ഷ്യപ്പെടുത്തുന്നു.



കുക്കുമ്പർ/ഗ്രീൻ ആപ്പിൾ, സെലെറി എന്നിവ മിക്സ് ചെയ്തതാണ് അടുത്ത ജ്യൂസ്. രാത്രിയിൽ ജങ്ക് ഫുഡൊക്കെ കഴിച്ചാൽ ശരീരം ക്ലീൻ ചെയ്യാൻ ഈ ജ്യൂസ് ഉത്തമമാണെന്ന് ആൻഡ്രിയയുടെ ഉറപ്പ്.

ബ്ലൂബെറി, വേ പ്രോട്ടീൻ(Whey protein), ചിയ സീഡ്സ് (chia seeds) തുടങ്ങിയവ അടങ്ങിയതാണ് അടുത്തത്. ജ്യൂസ് എന്നതിനേക്കാൽ ഷെയ്ക്ക് എന്നാകും ഇതിനെ വിളിക്കാനാകുക. വർക്ക്ഔട്ടിന് ശേഷമുള്ള ആൻഡ്രിയയുടെ സ്ഥിരം പാനീയമാണിത്.



പപ്പായ, ഡ്രാഗൺഫ്രൂട്ട്, മാതളം എന്നിവ മിക്സ് ചെയ്തതാണ് അടുത്തത്.

ശുദ്ധമായ സ്വീറ്റ്മെലൺ ജ്യൂസാണ് ആൻഡ്രിയയുടെ വീക്കെന്റ് പാനീയം. നിരവധി പഴങ്ങൾ അടങ്ങിയ ഫ്രൂട്ട്സ് ഉണ്ടാക്കാൻ മടിയുള്ള ദിവസങ്ങളിൽ സ്വീറ്റ്മെലൺ മാത്രം ബ്ലെന്റ് ചെയ്തെടുത്ത് കുടിക്കുമെന്ന് താരം പറയുന്നു. വേനൽ കാലത്ത് തണുപ്പിച്ച് കുടിക്കാൻ ഇത് ബെസ്റ്റാണെന്നും ആൻഡ്രിയയുടെ ഉറപ്പ്.
Published by: Naseeba TC
First published: June 8, 2021, 5:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories