ലോകാരോഗ്യ സംഘടനയുടെ (WHO) കണ്ടെത്തൽ അനുസരിച്ച് അന്ധത, ഹൃദയാഘാതം, വൃക്ക തകരാറുകള്‍, പക്ഷാഘാതം എന്നിവയുടെ കാരണമാണ് പ്രമേഹം (Diabetes). ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കനുസരിച്ച്, ലോകത്ത് ഏകദേശം 1.1 മില്യണ്‍ കുട്ടികളെയും കൗമാര പ്രായക്കാരെയും ടൈപ്പ് 1 പ്രമേഹം ബാധിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും 1,32,000-ലധികം കുട്ടികള്‍ ടൈപ്പ് 1 പ്രമേഹരോഗികളായി മാറുന്നുണ്ട്. വർഷം തോറും ഈ കണക്ക് ഉയർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.
താഴെപ്പറയുന്നവയാണ് കുട്ടികളില്‍ കണ്ടുവരുന്ന പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍:
മുറിവുകള്‍ ഉണങ്ങാനുള്ള കാലതാമസം (Slow healing wounds)
കുട്ടികളില്‍ മുറിവ് ഉണങ്ങാന്‍ സാധാരണ സമയത്തേക്കാള്‍ കൂടുതല്‍ സമയമെടുക്കുന്നുണ്ടെങ്കില്‍ അത്ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണമാകാം. ഡയബറ്റിക് ന്യൂറോപ്പതി, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ്, രക്തചംക്രമണം കുറയല്‍ തുടങ്ങിയവയും ഇതിനു കാരണമാകാം.
ശരീരഭാരം കുറയുന്നത് (Weight Loss)
കൗമാര പ്രായത്തില്‍ കുട്ടികളുടെ ശരീര ഭാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാറുണ്ട്. അത് അവരുടെ മാറിക്കൊണ്ടിരിക്കുന്ന ശീലങ്ങള്‍ കൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ പ്രമേഹം ഉള്ള കുട്ടികളിൽ ശരീരഭാരം കുറയുന്നത് വളരെ സാധാരണമാണ്. ഇത്
തരിപ്പ് (Tingling)
രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കാരണം ഡയബറ്റിക് ന്യൂറോപ്പതി ഉണ്ടാകാം. നാഡികളെയാണ് ഇത് ബാധിക്കുക. ഇത് പല തരത്തില്‍ അനുഭവപ്പെടാം. ചിലപ്പോള്‍ നിങ്ങളുടെ കൈകളിലോ കാലുകളിലോ ഒരു സൂചി കുത്തുന്നത് പോലെ തോന്നിയേക്കാം.
തലചുറ്റല്‍ (Dizziness)
കുട്ടികൾക്ക് തലകറക്കം അനുഭവപ്പെടുന്നതും ഉറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതും ചെയ്യുന്നത് പ്രമേഹത്തിന്റെ സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ്.
ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍ (Frequent Urination)
സാധാരണയായി, ധാരാളം വെള്ളം കുടിക്കുമ്പോളാണ് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത്. ദാഹം വര്‍ധിക്കുന്നതിനു പിന്നിലെ കാരണം ചിലപ്പോൾ പ്രമേഹമാകാം.
വിശപ്പ് കൂടുന്നു (Extreme hunger)
പ്രമേഹമുണ്ടെങ്കിൽ ഭക്ഷണം കഴിച്ചാലും വിശപ്പ് മാറില്ല. ഇവര്‍ക്ക് ഭക്ഷണം കഴിച്ചതിനു ശേഷവും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം.
ക്ഷീണം (Fatigue)
ശരീരത്തിലെ പഞ്ചസാരയുടെ കുറവ് കാരണം, കുട്ടികള്‍ക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം. അത് അവരുടെ ജീവിതശൈലിയെയും ദൈനം ദിന പ്രവർത്തനങ്ങളെയും ബാധിക്കും.
കാഴ്ചാ പ്രശ്നങ്ങൾ (Eye damage)
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് മൂലം കഠിനമായ തലവേദന, തളര്‍ച്ച, കാഴ്ച മങ്ങല്‍ എന്നിവ ചിലര്‍ക്ക് അനുഭവപ്പെടാറുണ്ട്. കണ്ണുകളിലെ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ കാഴ്ചശക്തി നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്.
മെഡിക്കല്‍ ജേര്‍ണലായ ജമാ ഒഫ്താല്‍മോളജിയില്‍ 2021 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം, ടൈപ്പ് 2 പ്രമേഹമുള്ള കുട്ടികള്‍ക്ക് നേത്രരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 22 വയസോ അതില്‍ താഴെയോ പ്രായമുള്ള 525 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ടൈപ്പ് 1 പ്രമേഹത്തേക്കാള്‍ ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ ഡയബറ്റിക് റെറ്റിനോപ്പതിയുടെ സാധ്യത 88 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.