ജീവിതശൈലി രോഗങ്ങള്‍ കൂടുതലായുള്ള ഇക്കാലത്ത് ആരോഗ്യകരമായ ഭക്ഷണക്രമമാണ് ഡോക്ടര്‍മാര്‍ പോലും നിര്‍ദേശിക്കുന്ന പ്രതിവിധി. അസുഖങ്ങളില്ലാതെ ഏറെക്കാലം ജീവിക്കുക എന്നതാണ് എല്ലാവരും ഇഷ്ടപ്പെടുന്ന ജീവിതക്രമം. ഇതിനായി ചെറുപ്പം മുതല്‍ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടതുണ്ട്.
ദിവസവും സസ്യാഹാരങ്ങള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമക്കുന്നത് ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കും. രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും അടക്കമുള്ള അസുഖങ്ങള്‍ നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും ഇവ സഹായിക്കും. വെജിറ്റെറിയന്‍ ഭക്ഷണം ജീവതക്രമത്തിന്റെ ഭാഗമാക്കുന്നതിന്റെ ഗുണങ്ങള്‍.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു:സസ്യാധിഷ്ഠിത ഭക്ഷണക്രമം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സസ്യഭക്ഷണങ്ങളിൽ ആടങ്ങിയിട്ടുള്ള നാരിന്റെ അംശമാണ് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നത്.
ശരീരത്തിലെ ഊര്‍ജം നിലനിർത്തുന്നു: ശരീരത്തിലെ ഊര്‍ജം നിലനിര്‍ത്താന്‍ സസ്യാഹാരങ്ങള്‍ സഹായിക്കുന്നു. കായിക താരങ്ങള്‍ ഉള്‍പ്പെടെ സസ്യാഹാരങ്ങളാണ് പിന്തുടരുന്നുത്. എഫ് 1 റേസര്‍ ലൂയിസ് ഹാമില്ട്ടണ് ഉള്‍പ്പെടെ വെജിറ്റേറിയന്‍ ഡയറ്റാണ് പിന്തുടരുന്നതെന്ന് നമുക്കറിയാം.
ചര്‍മ്മ പരിചരണം: ദിവസവും സസ്യാഹാരങ്ങള്‍ കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പുന്നു. സസ്യാഹാരങ്ങള്‍ നമ്മുടെ ശരീരത്തിലെ ആന്റിഓക്സിഡന്റുകളുടെ എണ്ണം വര്‍ധിക്കുന്നതിന് സഹായിക്കുന്നു.ചീര അടക്കമുള്ള ഇലക്കറികള്‍ ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യുന്നു.
ഇലവര്ഗങ്ങള്(ചീര, പാലക്, മുരിങ്ങ, മത്തന്‍), പയര്‍ വര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, കുമ്പളങ്ങ, മത്തന്‍ തുടങ്ങിയ പച്ചക്കറികളില്‍ മൂന്നെണ്ണം ദിവസവും കഴിക്കണം. അതിനൊപ്പം വാഴപ്പഴം, ഓറഞ്ച്, ആപ്പിള്‍, മുന്തിരി, പാഷന് ഫ്രൂട്ട്, കിവി, മാതളം തുടങ്ങിയവയില്‍ ഏതെങ്കിലും രണ്ടെണ്ണം ദിവസവും കഴിക്കുക. ചീര, ഉള്‍പ്പെടെയുള്ള പച്ച ഇലക്കറികളും, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും, സിട്രസ് പഴങ്ങള്‍, കാരറ്റ് എന്നിവ ഏറെ ഗുണം ചെയ്യും.
ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു: സസ്യാഹാരങ്ങള്‍ നാരുകളാല്‍ സമ്പന്നമാണ്. ശരീരത്തിലെ ഭാരം കുറയ്ക്കുന്നതിന് ഇവ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും പച്ചകറികളും ഇലക്കറികളും സഹായിക്കും.
Also Read-
രാത്രിയിൽ നിങ്ങൾ ധാരാളം വിയർക്കുന്നുണ്ടോ? എങ്കിൽ ഈ അസുഖങ്ങളുടെ ലക്ഷണമായിരിക്കും
നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു: സസ്യാഹാരങ്ങള്‍ കഴിക്കുന്നത് ഒരു പരിധി വരെ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ മുഴുവനായിട്ടുള്ള പ്രവര്‍ത്തനങ്ങളെ സുഖമായ തരത്തില്‍ കൊണ്ടു പോകുന്നതിന് ഇവ സഹായിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.