മുടിയുടെ ആരോഗ്യം (Hair) നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. എല്ലാവരും വളരെ മൃദുവായ, ഇടതൂർന്ന, തിളങ്ങുന്ന മുടി ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ എല്ലാവര്ക്കും ആ ഭാഗ്യം ഉണ്ടാകണമെന്നില്ല. പലരും മുടിയുമായി ബന്ധപ്പെട്ട പല ആരോഗ്യപ്രശ്നങ്ങളും (Health Issues) അഭിമുഖീകരിക്കുന്നുണ്ട്.
ഷാംപൂ ചെയ്യുമ്പോഴോ മുടി ചീകുമ്പോഴോ മുടിയില്‍ എണ്ണ തേക്കുമ്പോഴോ മുടി കൊഴിയുന്നവരും (Hair Fall) ധാരാളമാണ്. എന്നാല്‍ ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പ്ലാന്റാസ് (Plantas) സ്ഥാപകന്‍ ഗൗതം ധര് ഇ-ടൈംസിന് നല്കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ചുള്ള ചില വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ആന്തരികമായ കാരണങ്ങള്‍
- ശരിയല്ലാത്ത ഭക്ഷണക്രമം.- മുടിക്ക് ആവശ്യമായ ഇരുമ്പ്, ഫോളിക് ആസിഡ്, മറ്റ് പോഷകങ്ങള്‍ എന്നിവയുടെ കുറവ്.- മാനസിക സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന് കാരണമാകും.- ശരീരത്തിനുണ്ടാകുന്ന ഏത് രോഗവും അണുബാധയും മുടിയില്‍ സ്വാധീനം ചെലുത്തും.
ബാഹ്യ കാരണങ്ങള്‍
- ഇന്ന് വിപണിയില്‍ ധാരാളം മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളുണ്ട്. ഓരോരുത്തരും തങ്ങളുടെ മുടിക്ക് അനുയോജ്യമായ ഉത്പ്പന്നങ്ങൾ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
- തണുപ്പ്, കാറ്റ്, വരണ്ട കാലാവസ്ഥ എന്നിവ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കും.
- ആന്തരികവും ബാഹ്യവുമായ ഈ കാരണങ്ങൾ പരിഹരിക്കുകയാണെങ്കിൽ നിങ്ങളുടെ മുടി തിളക്കമുള്ളതും മിനുസമുള്ളതുമായി മാറും. വിദഗ്ധരുടെ അഭിപ്രായത്തില്‍, രാസവസ്തുക്കള്‍ ഒഴിവാക്കി യഥാര്‍ത്ഥ ജൈവ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്.
മനുഷ്യ ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ ഭക്ഷണം ആവശ്യമായതു പോലെ മുടിയുടെ വേരുകള്‍ ശക്തവും ആരോഗ്യകരവുമായി നിലനിര്‍ത്താനും ഭക്ഷണം ആവശ്യമാണ്. പോഷകങ്ങളുള്ള നല്ല ഹെയര്‍ ഓയിലുകൾ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. പോഷകസമ്പുഷ്ടമായ ഓര്‍ഗാനിക് ഓയിലുകള്‍ ഉപയോഗിക്കുന്നത് മുടിക്ക് ശക്തി നല്‍കും.
ഓരോ തവണ മുടി കഴുകിയതിനു ശേഷവും ശിരോചർമം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ദോഷകരമായ രാസവസ്തുക്കള്‍ ഇല്ലാത്ത ഒരു മോയ്സ്ചറൈസിംഗ് ഷാംപൂ ഉപയോഗിക്കുക.
ഇതോടൊപ്പം, ഒരു കണ്ടീഷണറും ഉപയോഗിക്കുക.
നിങ്ങളുടെ മുടി ഉണങ്ങിയ ശേഷം ഹെയര്‍ സെറം പുരട്ടുക. ഹെയര്‍ സെറം മുടിയുടെ മൃദുത്വവും തിളക്കവും നിലനിര്‍ത്തുകയും കാലാവസ്ഥ മൂലമുള്ള പ്രതികൂല ഫലങ്ങളില്‍ നിന്ന് മുടിയെ സംരക്ഷിക്കുകയും ചെയ്യും.
പോഷകങ്ങളുടെ അഭാവത്തെക്കുറിച്ച് കൃത്യമായി മനസിലാക്കുകയും അവ ശരിയായി കൈകാര്യം ചെയ്യുകയും ചെയ്യുക. മുടികൊഴിച്ചിലിനെ കുറിച്ചോർത്ത് കൂടുതല്‍ വിഷമിക്കേണ്ട. അത് മൂലമുണ്ടാകുന്ന മാനസിക സമ്മർദ്ദം പ്രശ്നം കൂടുതൽ വഷളാക്കിയേക്കാം.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.