• HOME
  • »
  • NEWS
  • »
  • life
  • »
  • നിപ: കൃത്യമായ വിവരം ലഭിക്കുന്നത് ഈ മൂന്നു പേജുകൾ വഴി

നിപ: കൃത്യമായ വിവരം ലഭിക്കുന്നത് ഈ മൂന്നു പേജുകൾ വഴി

നിരീക്ഷണത്തിലുള്ള രോഗിക്ക് അസുഖം സ്ഥിരീകരിച്ചിട്ടില്ല. ഇനി അസുഖം ഉണ്ടെങ്കിൽത്തന്നെ അതിനെ നേരിടാനുള്ള എല്ലാ സംവിധാനവും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പേജിൽ പറയുന്നു

arogya jagratha

arogya jagratha

  • News18
  • Last Updated :
  • Share this:
    സംസ്ഥാനം വീണ്ടും നിപ ആശങ്കയിലായതോടെ വിശദീകരണവുമായി ആരോഗ്യവകുപ്പ്. നിപ സ്ഥിരീകരിച്ചുവെന്ന തരത്തിൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് ആരോഗ്യജാഗ്രത ഫേസ്ബുക്ക് പേജിലൂടെ അധികൃതർ അറിയിച്ചു. നിരീക്ഷണത്തിലുള്ള രോഗിക്ക് അസുഖം സ്ഥിരീകരിച്ചിട്ടില്ല. ഇനി അസുഖം ഉണ്ടെങ്കിൽത്തന്നെ അതിനെ നേരിടാനുള്ള എല്ലാ സംവിധാനവും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പേജിൽ പറയുന്നു. ആരോഗ്യ ജാഗ്രത, ആരോഗ്യമന്ത്രി, എറണാകുളം ജില്ലാ കളക്ടർ എന്നീ മൂന്ന് ഫേസ്ബുക്ക് പേജുകളിലൂടെ മാത്രമായിരിക്കും നിപ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുകയെന്നും അധികൃതർ അറിയിച്ചു.

    നിപാ സംശയം: മുൻ കരുതലുകൾ ശക്തമാക്കി ആരോഗ്യവകുപ്പ്

    ആരോഗ്യ ജാഗ്രത ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ചു എന്ന രീതിയിൽ വ്യാപകമായി മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. നിലവിൽ ആരോഗ്യവകുപ്പ് സ്ഥിരീകരണം നടത്തിയിട്ടില്ല.രോഗിക്ക് നിപ ഉണ്ടോ എന്ന് സംശയം ഉള്ളതായി മാത്രമാണ് ആരോഗ്യവകുപ്പ് പറഞ്ഞിരിക്കുന്നത്. സ്ഥിരീകരണം നടത്തണമെങ്കിൽ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ട് കിട്ടണം.

    ഇനി രോഗം ഉണെങ്കിൽ തന്നെ അതിനെ നേരിടാനുള്ള എല്ലാ സംവിധാനവും സർക്കാര് സ്വീകരിച്ചിട്ടുണ്ട്.
    മാധ്യമങ്ങൾ റേറ്റിംഗ് കൂട്ടാനും ആളുകളെ പരിഭ്രാന്തിയിൽ നിർത്താനും വേണ്ടി വാർത്തകൾ പടച്ചു വിടുകയാണ്. അത്തരം വാർത്തകൾ വിശ്വസിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.

    നിപയെ കുറിച്ചുള്ള എല്ലാ വാർത്തകളും താഴെ കാണുന്ന പേജുകളിൽ വരുന്നതായിരിക്കും.ഇതിൽ നിന്നല്ലാതെ വരുന്ന വാർത്തകളെ അവഗണിക്കണം എന്നും അഭ്യർഥിക്കുന്നു..

    ആരോഗ്യ ജാഗ്രത :

    https://www.facebook.com/arogyajagratha/

    ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ :

    https://www.facebook.com/kkshailaja/

    ജില്ലാ കളക്ടർ - എറണാകുളം :

    https://www.facebook.com/dcekm/

    First published: