• HOME
 • »
 • NEWS
 • »
 • life
 • »
 • മധുരപ്രിയർ സൂക്ഷിക്കുക; ഭക്ഷണത്തിലെ കൃത്രിമ മധുരം ചെറുകുടലിനെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

മധുരപ്രിയർ സൂക്ഷിക്കുക; ഭക്ഷണത്തിലെ കൃത്രിമ മധുരം ചെറുകുടലിനെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

കൃത്രിമ മധുരം കഴിക്കുന്നത് സംബന്ധിച്ച ആശങ്ക വർദ്ധിക്കുകയാണ്. ചെറുകുടലിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ബാക്റ്റീരിയകളെ ഇവ ബാധിക്കുന്നതായി പഠനത്തിൽ തെളിഞ്ഞിരിക്കുന്നു"

IANS image.

IANS image.

 • Share this:
  മധുര പലഹാരങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ചെറുകുടലിലെ സ്വാഭാവിക ബാക്റ്റീരിയകളെ നശിപ്പിക്കുമെന്നും അത് ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്നും പുതിയ ഗവേഷണങ്ങൾ. സാക്കറിൻ, സുക്രലോസ്, അസ്പാർടൈം തുടങ്ങിയ പ്രധാന കൃത്രിമ മധുരകാരികൾ ചെറുകുടലിലെ ഇ. കോളി, ഇ. ഫെക്കാലിസ് എന്നീ ബാക്റ്റീരിയകളിലുണ്ടാക്കുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെ വിശദീകരിക്കുന്ന ഈ പഠനം ഇന്റർനാഷണൽ ജേർണൽ ഓഫ് മോളിക്യൂലാർ സയൻസസിലാണ് പ്രസിദ്ധീകരിച്ചത്.

  കൃത്രിമ മധുരം ചെറുകുടലിലെ ബാക്റ്റീരിയകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ സംബന്ധിച്ച് മുമ്പും പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും അവയ്ക്ക് ഈ ബാക്റ്റീരിയകളെ രോഗകാരികളാക്കി മാറ്റാനുള്ള ശേഷിയുമുണ്ടെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. രോഗകാരികളായി മാറുന്ന ഈ ബാക്റ്റീരിയകൾക്ക് കുടലിന്റെ ഭിത്തിയിലെ എപ്പിത്തീലിയൽ കോശങ്ങളായ കാക്കോ-2 കോശങ്ങളെ നശിപ്പിക്കാൻ കഴിയും.

  "കൃത്രിമ മധുരം കഴിക്കുന്നത് സംബന്ധിച്ച ആശങ്ക വർദ്ധിക്കുകയാണ്. ചെറുകുടലിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ബാക്റ്റീരിയകളെ ഇവ ബാധിക്കുന്നതായി പഠനത്തിൽ തെളിഞ്ഞിരിക്കുന്നു".  എ ആർ യുവിലെ ബയോമെഡിക്കൽ സയൻസസ് വിഭാഗത്തിലെ ഹാവോവി ചിച്ഗർ പറയുന്നു. "ഈ ബാക്റ്റീരിയകളിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ കുടലിനെ ദോഷകരമായി ബാധിക്കാൻ ഇടയാക്കുന്നു. അത് അണുബാധ, സെപ്സിസ്, അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ എന്നിവയ്ക്ക് കാരണമായേക്കാം".  അദ്ദേഹം കൂട്ടിച്ചേർത്തു.

  Also Read-ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

  കുടൽഭിത്തി ഭേദിച്ച് പുറത്തുകടക്കുന്ന ബാക്റ്റീരിയകൾ രക്തത്തിലേക്ക് പ്രവേശിക്കുകയും ലിംഫ് നോഡുകൾ, കരൾ, പ്ലീഹ എന്നിവിടങ്ങളിൽ ഒന്നിച്ചുകൂടുകയും അത് സെപ്റ്റിസീമിയ ഉൾപ്പെടെയുള്ള ഗുരുതരമായ നിരവധി അണുബാധകൾക്ക് കാരണമാവുകയും ചെയ്യും.

  സോഫ്റ്റ് ഡ്രിങ്കുകളിലും മറ്റും അടങ്ങിയിട്ടുള്ള കൃത്രിമ മധുരം ഇ. കോളി, ഇ. ഫേക്കലിസ് എന്നീ ബാക്റ്റീരിയകളെ കാക്കോ-2 കോശങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നതായി ഈ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ബയോഫിലിമുകളുടെ രൂപീകരണവും വർദ്ധിക്കുന്നു.

  ബയോഫിലിമുകളിൽ വളരുന്ന ബാക്റ്റീരിയകൾക്ക് ആന്റി മൈക്രോബിയൽ ചികിത്സയോടുള്ള പ്രതികരണം കുറവായിരിക്കും. അതിനാൽ അവ വിഷവസ്തുക്കളെയും രോഗകാരികളായ മറ്റു ഘടകങ്ങളെയും പുറന്തള്ളുന്നു. ഈ തന്മാത്രകൾക്ക് മനുഷ്യശരീരത്തിൽ രോഗമുണ്ടാക്കാൻ കഴിയും.

  Also Read- ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് കുട്ടികൾ അമിതവണ്ണമായോ? ഇത്തരം കുട്ടികളിൽ കോവി‍ഡ് മൂന്നാംതരംഗത്തിന്റെ അപകട സാധ്യത കൂടുതൽ

  മുകളിൽ പറഞ്ഞ മൂന്ന് കൃത്രിമ മധുരങ്ങളുടെയും പ്രവർത്തനഫലമായി ഈ ബാക്റ്റീരിയകൾ കുടൽഭിത്തിയിൽ കാണപ്പെടുന്ന കാക്കോ-2 കോശങ്ങളെ ആക്രമിക്കുമെങ്കിലും ഇ. കോളി ബാക്റ്റീരിയയെ രോഗകാരിയാക്കി മാറ്റുന്നതിൽ സാക്കറിന് നിർണായകമായ പങ്കില്ല എന്നതാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ശീതളപാനീയങ്ങൾ, കാൻഡി, മിഠായി, മരുന്നുകൾ എന്നിവയ്ക്ക് മധുരം നൽകാൻ ഉപയോഗിക്കുന്ന സാക്കറിന് സൂക്രോസിനെ അപേക്ഷിച്ച് നാനൂറ് മടങ്ങ് വരെ കൂടുതൽ മധുരം നൽകാനുള്ള ശേഷിയുണ്ട്. 1879ൽ, കോൺസ്റ്റാന്റിൻ ഫാൽബെർഗ് എന്ന രസതന്ത്രജ്ഞനാണ് സാക്കറിൻ ആദ്യമായി നിർമ്മിച്ചത്.
  Published by:Asha Sulfiker
  First published: