• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആസ്പിരിന്‍ എന്ന വില്ലൻ

news18
Updated: April 2, 2018, 10:17 PM IST
ആസ്പിരിന്‍ എന്ന വില്ലൻ
news18
Updated: April 2, 2018, 10:17 PM IST
പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ആസ്പിരിന്‍. സാലിസൈക്ലിക് ആസിഡ് അടങ്ങിയ ഈ മരുന്നു പനി, തലവേദന, വയറുവേദന തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഉപയോഗിക്കുന്നു. സാധാരണയായി ഇതൊരു പെയിന്‍ കില്ലര്‍ എന്നാണ് അറിയപ്പെടുന്നത്. ആസ്പിരിന്‍ ശീലമാക്കുന്നവരുണ്ട്. എന്തു വേദനയ്ക്കും ഇതെടുത്തു കഴിക്കുന്നവരുമുണ്ട്. ഈ മരുന്നു കൂടുതലായി കഴിക്കുന്നവരിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം.

ആസ്പിരിന്‍ ഡോസ് അധികമാകുന്നതുകൊണ്ടുള്ള ചില ദോഷങ്ങള് ഇങ്ങനെ‍:

ആസ്പിരിന്‍ ഡോസ് അധികമാകുന്നത് വയറുവേദനയ്ക്ക് ഇട വരുത്താറുണ്ട്. ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റൈനല്‍ ബ്ലീഡിംഗിനും ഇത് ചിലപ്പോള്‍ ഇടയാക്കും. ഇത് അധികമായാല്‍ തളര്‍ച്ച, പനി തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ഹൃദയമിടിപ്പു കൂടുക, വേഗത്തിലുള്ള ശ്വാസോച്ഛാസം, തുടങ്ങിയവ ഇതിന്റെ മറ്റു ദോഷങ്ങളാണ്.

മനംപുരട്ടല്‍, ഛര്‍ദി, എന്നിവയ്ക്കും ആസ്പിരിന്‍ ഓവര്‍ഡോസ് ഇടയാക്കാറുണ്ട്. തലചുറ്റലും ആസ്പിരിന്‍ ഓവര്‍ ഡോസിന്റെ മറ്റൊരു ലക്ഷണമാണ്. ആസ്പിരിന്‍ ഓവര്‍ഡോസ് കഴിച്ചാൽ തലയ്ക്കു മന്ദത അനുഭവപ്പെടാം. എപ്പിലെപ്‌സി പോലുള്ള അവസ്ഥകളും ആസ്പിരിന്‍ ഓവര്‍ഡോസ് കൊണ്ടുണ്ടാകാം.

അസ്വസ്ഥതയും പെരുമാറ്റവൈകല്യങ്ങളും സൃഷ്ടിയ്ക്കാം. കേള്‍വി ശക്തി ആസ്പിരിന്‍ ഡോസ് അധികമായാല്‍ തല്‍ക്കാലത്തേയ്ക്കു കേള്‍വി ശക്തി നഷ്ടപ്പെട്ടതായി തോന്നാം. കോമ വളരെ ചുരുക്കമെങ്കിലും സ്ഥിരമായി ഇത് കഴിയ്ക്കുന്നതും ഓവര്‍ഡോസുമെല്ലാം കോമ പോലുള്ള അവസ്ഥയിലും കൊണ്ടെത്തിക്കുന്നു.
First published: March 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍