• HOME
  • »
  • NEWS
  • »
  • life
  • »
  • World Asthma Day 2022 | ആസ്മ എങ്ങനെ നിയന്ത്രിക്കാം? രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

World Asthma Day 2022 | ആസ്മ എങ്ങനെ നിയന്ത്രിക്കാം? രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിട്ടുമാറാത്ത ഈ രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.

Image: Shutterstock

Image: Shutterstock

  • Share this:
    ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങള്‍ എല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് ലോക ആസ്മ ദിനം (world asthma day)ആചരിക്കുന്നത്. വിട്ടുമാറാത്ത ഈ രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാ വര്‍ഷവും ലോക ആസ്മ ദിനത്തില്‍ ഓരോ തീം പങ്കുവെയ്ക്കാറുണ്ട്. ''ആസ്തമ പരിചരണത്തിലെ വിടവുകള്‍ അടയ്ക്കാം'' എന്നതാണ് ഈ വര്‍ഷത്തെ തീം. ആസ്ത്മ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്മയാണ് (ജിഐഎന്‍എ) ഈ തീം (theme) പങ്കുവെച്ചത്. ഈ വര്‍ഷം ലോക ആസ്മ ദിനം ആചരിക്കുമ്പോള്‍, ആസ്മയെ എങ്ങനെ പ്രതിരോധിക്കാമെന്നും (prevention) നിയന്ത്രിക്കാമെന്നും നോക്കാം.

    ആസ്മയുടെ കാരണങ്ങള്‍ തിരിച്ചറിയുക

    ആസ്മയുണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്:

    വായു മലിനീകരണം: പൊടി, വാതകങ്ങൾ, പുക
    അലര്‍ജി
    തണുത്ത കാറ്റ്
    ജലദോഷം അല്ലെങ്കില്‍ ഫ്‌ലൂ വൈറസ്
    തെറ്റായ വ്യായാമങ്ങള്‍
    സൈനസൈറ്റിസ്
    ചില ഗന്ധങ്ങൾ

    Also Read-ലോകം ചുറ്റുന്ന ദമ്പതികൾ; ഒപ്പം മൂന്ന് മക്കളും; പഠനവും ജോലിയും യാത്രയ്ക്കിടെ

    ആസ്മ രോഗികള്‍ ചെയ്യേണ്ട കാര്യങ്ങള്‍:

    അലര്‍ജികളില്‍ നിന്നും പുകയില്‍ നിന്നും അകലം പാലിക്കുക

    അലര്‍ജികള്‍ ആസ്മയ്ക്ക് കാരണമാകുകയും ശ്വാസതടസ്സമുണ്ടാക്കുകയും ചെയ്യും. അതുപോലെ ചില തരത്തിലുള്ള പുക ശ്വസിക്കുന്നത് ആസ്മ രോഗികളിൽ ലക്ഷണങ്ങൾ വഷളാകാൻ കാരണമാകും. സിഗരറ്റിന്റെ പുക പോലും ചിലരില്‍ ആസ്മയ്ക്ക് കാരണമാകും.

    ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍

    ഏത് തരത്തിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ആസ്മയുള്ള ആളുകള്‍ക്ക് ദോഷം ചെയ്യും. ഇന്‍ഫ്‌ലുവന്‍സ അല്ലെങ്കില്‍ ജലദോഷം ശ്വസനപ്രക്രിയയെ തടസപ്പെടുത്തുകയും ആസ്മ രോഗികളിൽ ലക്ഷണങ്ങൾ കൂടുതല്‍ വഷളാക്കുകയും ചെയ്യും.

    Also Read-ഈ വീട്ടുജോലികൾ ചെയ്തും ഭാരം കുറക്കാം; അറിയാം ചില സിംപിൾ ടിപ്സ്

    ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക

    നിങ്ങള്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്ന സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക. ഇത് ആസ്മ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കുറയ്ക്കുന്നു.

    വാക്‌സിനേഷൻ

    ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളിലേക്ക് നയിക്കുന്ന എന്ത് രോഗത്തിനും വാക്‌സിനേഷന്‍ എടുക്കുന്നത് ആസ്ത്മയുള്ളവര്‍ക്ക് ഗുണം ചെയ്യും. ഫ്‌ലൂ, വൈറസ്, ന്യുമോണിയ എന്നിവയ്ക്കുള്ള വാക്സിനുകള്‍ ആസ്മ മൂലം പെട്ടെന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

    ഇമ്മ്യൂണോതെറാപ്പി അലര്‍ജി മരുന്നുകള്‍

    വിദഗ്ധരുടെ നിർദ്ദേശ പ്രകാരം ഇമ്മ്യൂണോതെറാപ്പി അലര്‍ജി മരുന്നുകൾ ഉപയോഗിക്കുന്നത് ആസ്മ ഗുരുതരമാകാതിരിക്കാൻ സഹായിക്കും.

    ആസ്മയ്ക്കുള്ള മരുന്നുകള്‍

    ആസ്മരോഗികള്‍ കൃത്യമായി മരുന്നുകള്‍ കഴിച്ചാല്‍ ഒരു പരിധി വരെ രോഗത്തിൽ നിന്നും മുക്തി നേടാം. ഉചിതമായ മരുന്നുകള്‍ കഴിക്കുക, പുറത്തുപോകുമ്പോള്‍ ഇന്‍ഹേലര്‍ കൊണ്ടുപോകുക, മെഡിക്കല്‍ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നിവ ചെയ്യേണ്ടതുണ്ട്.

    ഹോം പീക്ക് ഫ്‌ലോ മീറ്റര്‍ ഉപയോഗിക്കുക

    ഹോം പീക്ക് ഫ്‌ലോ മീറ്റര്‍ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ശ്വാസകോശങ്ങള്‍ക്ക് വായു പുറന്തള്ളാന്‍ എത്രത്തോളം കഴിയുമെന്ന് അളക്കുന്ന ഒരു ഉപകരണമാണ്
    Published by:Naseeba TC
    First published: