നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Healthy Kidney | വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഈ അഞ്ച് കാര്യങ്ങൾ പൂർണമായും ഒഴിവാക്കുക

  Healthy Kidney | വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഈ അഞ്ച് കാര്യങ്ങൾ പൂർണമായും ഒഴിവാക്കുക

  നിങ്ങളുടെ വൃക്കകള്‍ ആരോഗ്യപരമായി സംരക്ഷിക്കാന്‍ ഈ അഞ്ച് കാര്യങ്ങള്‍ ഒഴിവാക്കണം.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   നമ്മുടെ ശരീരത്തിലെ എല്ലാ അവയങ്ങളും (Human Organs) ഒരുപോലെ പ്രധാനപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ, ശരീരത്തിലെ എല്ലാ അവയവങ്ങളും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഏതെങ്കിലും ഒരു അവയവത്തിന്റെ പ്രവര്‍ത്തനം തകരാറിലായാല്‍ അത് വിവിധ രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും (Health Issues) കാരണമാകും. വൃക്ക (Kidney) വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ്.

   ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയില്‍ നിന്നും ആവശ്യമുള്ള പോഷകങ്ങള്‍ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും പുറന്തള്ളി ശരീരത്തെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്. 120-150 ക്വാര്‍ട്‌സ് രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് വൃക്കയ്ക്കുണ്ട്.

   വൃക്ക പ്രവര്‍ത്തനരഹിതമായാൽ ശരീരം പല വിധത്തിലാണ് അതിനോട് പ്രതികരിക്കുക. വൃക്കയുടെ തകരാര്‍ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടും. എല്ലുകളുടെ ബലക്കുറവ്, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്ക് ഇത് കാരണമാകും. നിങ്ങളുടെ വൃക്കകള്‍ ആരോഗ്യപരമായി സംരക്ഷിക്കാന്‍ ഈ അഞ്ച് കാര്യങ്ങള്‍ ഒഴിവാക്കണം.

   Also Read-Viagra For Cancer Treatment | ക്യാൻസർ ഭേദമാക്കാൻ വയാഗ്ര ഉപയോഗിക്കാമെന്ന് പഠനം

   അമിത ഉപ്പ്
   ശരീരത്തിന് അത്യാവശ്യമുള്ള ഒരു ഘടകമാണ് ഉപ്പ്. എന്നാല്‍ അതിന്റെ അളവ് കൂടുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. അതിനാല്‍ വളരെ കുറച്ച് അളവില്‍ ഉപ്പ് ഉപയോഗിക്കുക.

   ചുവന്ന മാംസം
   ചുവന്ന മാസം വളരെ മിതമായ അളവില്‍ കഴിക്കണം. അതും ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രം. അമിതമായ അളവില്‍ ചുവന്ന മാംസം കഴിക്കുകയാണെങ്കില്‍ അത് മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ, വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കും.

   കൃത്രിമ മധുരം
   നിങ്ങള്‍ ധാരാളം മധുര പലഹാരങ്ങളും കുക്കീസും ശീതള പാനീയങ്ങളും ഉപയോഗിക്കുന്ന ആളാണെങ്കില്‍ അത് ഒഴിവാക്കണം. ഇത്തരം മധുരപലഹാരങ്ങളിലെല്ലാം കൃത്രിമ മധുരം ചേര്‍ക്കുന്നുണ്ട്. അത് നിങ്ങളുടെ വൃക്കകളെ പ്രതികൂലമായി ബാധിക്കും.

   മദ്യം
   ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് മദ്യം ഒഴിവാക്കുന്നത് വളരെയധികം പ്രയോജനകരമാണ്. മദ്യം നിങ്ങളുടെ കരളിന്റെ പ്രവര്‍ത്തനത്തെ എന്ന പോലെ വൃക്കകളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കും.

   കാപ്പി
   അമിതമായി കാപ്പി കഴിക്കുന്നത് വൃക്കകള്‍ക്ക് ദോഷം ചെയ്യും. അതില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകൾക്ക് ദോഷകരമാണ്. നിങ്ങളുടെ വൃക്കകള്‍ക്ക് തകരാറുണ്ടെങ്കില്‍ കാപ്പിയുടെ ഉപയോഗം കുറയ്‌ക്കേണ്ടതുണ്ട്.

   കുടുംബത്തില്‍ ആര്‍ക്കെങ്കിലും പാരമ്പര്യമായി വൃക്കരോഗമുണ്ടെങ്കില്‍ രോഗം വരാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ പുലർത്തണം. പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ്, ചിലതരം നെഫ്രൈറ്റിസ്, ഐ.ജി.ഐ. നെഫ്രോപ്പതി തുടങ്ങിയവ പാരമ്പര്യമായി വരാന്‍ സാധ്യതയുള്ള വൃക്കരോഗങ്ങളാണ്. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍, സ്‌കൂള്‍ഘട്ടം മുതല്‍ അവര്‍ പരിശോധന നടത്തണം.
   Published by:Jayesh Krishnan
   First published: