• HOME
 • »
 • NEWS
 • »
 • life
 • »
 • Ayurveda Day 2021 | ഇന്ന് ആയുർവേദ ദിനം: കോവിഡ് കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ചില ആയുർവേദ വിധികൾ

Ayurveda Day 2021 | ഇന്ന് ആയുർവേദ ദിനം: കോവിഡ് കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ചില ആയുർവേദ വിധികൾ

ആയുര്‍വ്വേദ വിധി പ്രകാരം, നിങ്ങളുടെ പ്രതിരോധ ശേഷി ഉയര്‍ത്താന്‍ സാധിക്കുന്ന ചില പ്രതിവിധികള്‍ അറിയാം

Ayurveda Day 2021

Ayurveda Day 2021

 • Share this:
  എല്ലാ വർഷവും ധന്തേരാസ് (Dhanteras) എന്ന ശുഭദിനത്തിൽ ഇന്ത്യ ആയുർവേദ ദിനം (Ayurveda Day) ആഘോഷിക്കുന്നു. 2016 മുതൽ എല്ലാ വർഷവും ധന്വന്തരി ജയന്തി (Dhanwantri Jayanti) ദിനത്തിലാണ് ഈ ദിനം ആചരിക്കുന്നത്. ഈ വർഷത്തിൽ, ധൻതേരാസ് നവംബർ മാസത്തിലെ രണ്ടാം ദിവസമായ ഇന്നാണ് ആഘോഷിക്കുന്നത്. അതിനാൽ 2021 ലെ ആയുർവേദ ദിനവും ഇന്നു തന്നെയാണ് ആഘോഷിക്കപ്പെടുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ആയുർവേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

  കൂടാതെ, ആയുർവേദത്തിന്റെ ശക്തിയിലും അതിന്റെ തനതായ ചികിത്സാ തത്വങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യവും ദേശീയ ആയുർവേദ ദിനാചരണത്തിലൂടെ ഉന്നം വെയ്ക്കുന്നു. ആയുർവേദത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി രോഗങ്ങൾ ഉണ്ടാകുന്നത്കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാർ ആഗ്രഹിക്കുകയും ചെയ്യുന്നു.

  ആയുർവേദ ഔഷധങ്ങളുടെ ആചാര്യനായി കരുതി പോരുന്നത് ധന്വന്തരി ദേവനെയാണ്. ഒരാളുടെ കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ ക്ഷേമമാണ് ധന്തേരസ് എന്ന ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഭഗവാൻ ധന്വന്തരിയെ എല്ലാ രോഗങ്ങളും ശമിപ്പിക്കുന്നവനായാണ് വിശ്വസിക്കപ്പെടുന്നത്. ഹൈന്ദവ പുരാണമനുസരിച്ച്, ദേവന്മാരുടെ വൈദ്യനായ ധന്വന്തരി, ദേവന്മാർക്കും അസുരന്മാർക്കും മുന്നിൽ പ്രത്യക്ഷപ്പെട്ടത് അമൃതിനായുള്ള പാലാഴി മഥനത്തിനിടെയിലാണ്. പാലാഴി മഥനത്തിൽ ഉയർന്നു വന്ന ധന്വന്തരിയുടെ കൈയിൽ അമൃത കുംഭവും ഉണ്ടായിരുന്നതായാണ് പുരാണങ്ങളിൽ പറയുന്നത്. അനശ്വരതയുടെ പാനപാത്രമായാണ് അമൃത കുംഭത്തെ കുറിച്ച് പുരാണങ്ങളിൽ വിവരിക്കുന്നത്.

  അമൃതം പാനം ചെയ്ത് അനശ്വരരാകാൻ മോഹിച്ചവരായിരുന്നു ദേവന്മാരും അസുരന്മാരും എന്ന് പുരാണങ്ങളിൽ പറയുന്നു. അതിനാൽ അമൃതുമായി ഉയർന്നു വന്ന ധന്വന്തരി ഇരു സംഘങ്ങളെയും പോരാട്ടത്തിലേക്ക് നയിച്ചത്രേ. പലപ്പോഴും കഴുകനെപ്പോലെയുള്ള ഒരു വലിയ പക്ഷിയായി അല്ലെങ്കിൽ പകുതി മനുഷ്യനും, പകുതി പക്ഷിയുമായി പുരാണങ്ങളിൽ ചിത്രീകരിക്കപ്പെടുന്ന ഇതിഹാസങ്ങളിലെ ഗരുഡനായിരുന്നു അസുരന്മാരിൽ നിന്ന് അമൃത കുംഭത്തെ സംരക്ഷിച്ചിരുന്നതെന്നാണ് പുരാണങ്ങൾ പറയുന്നത്.

  ആയുർവേദത്തിന്റെ പ്രാധാന്യം

  പൗരാണിക കാലം മുതല്‍ക്ക് ഇന്ത്യയില്‍ ആയുര്‍വേദ ചര്യകള്‍ പിന്തുടരുന്നതായാണ് കണക്കാക്കുന്നത്. രോഗ പ്രതിരോധ ശേഷികളെ സംബന്ധിച്ചുള്ള പലതരം ആശയങ്ങള്‍ ആയുര്‍വേദത്തില്‍ അടങ്ങുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് കരുതപ്പെടുന്നത് മൂന്ന് ആശയങ്ങളാണ്. ബല - ശക്തിയെക്കുറിച്ചുള്ള ആശയം, വ്യാധി ക്ഷമത്വ - ശരീരത്തില്‍ രോഗം വികാസം പ്രാപിക്കുന്നതിനെരിരെയുള്ള പ്രതിരോധമെന്ന ആശയം, ഓജസ് - അഥവാ പരമോന്നതമായ പ്രതിരോധത്തിനെ കുറിയ്ക്കുന്ന ആശയം, എന്നിവയാണ് അവ. ഉയര്‍ന്ന പ്രതിരോധ ശേഷി എന്ന ആശയത്തെ മുന്‍നിര്‍ത്തി കോവിഡ് 19 മഹാമാരിയ്‌ക്കെതിരായ പ്രതിരോധത്തിനും പോരാട്ടത്തിനുമായി ആയുര്‍വ്വേദത്തിലേക്ക് തിരിഞ്ഞവരും നമ്മുടെ സമൂഹത്തില്‍ ഉണ്ട്.

  ആയുര്‍വ്വേദ വിധി പ്രകാരം, നിങ്ങളുടെ പ്രതിരോധ ശേഷി ഉയര്‍ത്താന്‍ സാധിക്കുന്ന ചില പ്രതിവിധികള്‍ ഇനി പറയുന്നവയാണ്:

  ആയുർവേദ വിധി പ്രകാരമുള്ള കഷായങ്ങൾ

  ഓരോ ഇന്ത്യക്കാരനും വീട്ടിൽ കഷായം എന്ന വാക്ക് പല ഭാഷകളിലായി കേട്ടിരിക്കണം. വിവിധ ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് പത്ത് മിനിറ്റിലധികം നേരം വെള്ളത്തിൽ തിളപ്പിച്ച് ഉണ്ടാക്കുന്ന ഒരു ആയുർവേദ മിശ്രിതമാണ് കഷായം. ഇതിൽ ഉപയോഗിക്കുന്ന ചേരുവകളുടെ വ്യത്യാസത്തിനനുസരിച്ച് ഇവയുടെ ഗുണവും ഉപയോഗവും മാറി കൊണ്ടിരിക്കും. തണുത്തതും വരണ്ടതുമായ സമയങ്ങളിൽ പ്രായമായവരുള്ള വീടുകളിൽ അല്ലെങ്കിൽ അവരിൽ നിന്ന് ഇതിന്റെ കൂട്ടു പഠിച്ചവരുടെ വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പല ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന കഷായങ്ങൾ. പ്രസ്തുത മിശ്രിതം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് ആയുർവേദ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

  തുളസി, കറുവപ്പട്ട, കുരുമുളക്, ഉണങ്ങിയ ഇഞ്ചി അഥവാ ചുക്ക്, ഉണക്കമുന്തിരി എന്നിവ വെള്ളത്തിൽ ചേർത്തുകൊണ്ട് ഈ ഔഷധക്കൂട്ട് ഉണ്ടാക്കാൻ സാധിക്കും. ആവശ്യമെങ്കിൽ ഈ മിശ്രിതത്തിലേക്ക് ശർക്കരയോ പ്രകൃതിദത്തമായ തേനോ ചേർക്കാവുന്നതാണന്ന് പറയപ്പെടുന്നു. 150 മില്ലി ചൂടുപാലിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കഴിക്കുന്നതും ശരീരത്തിന് നല്ലതാണന്ന് പറയപ്പെടുന്നു. ഈ മിശ്രിതങ്ങൾ ദിവസത്തിൽ ഒരിക്കൽ മാത്രമേ കഴിക്കാൻ പാടുള്ളു എന്നാണ് വിദഗ്ധർ പറയുന്നത് (ഏതെങ്കിലും തരത്തിലുള്ള അസുഖത്തിന് ചികിത്സയിലിരിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ചികിത്സകൾ നേടുക).

  ധ്യാനവും യോഗയും

  ആയുർവേദ വിധി പ്രകാരം, ശാരീരിക സമ്മർദ്ദം ഒഴിവാക്കാനും മനസ്സിനെ ശാന്തമാക്കാനും യോഗ ശരീരത്തിന് സഹായകമാണ്; അഥവാ ആവശ്യവുമാണ്. ദിവസവും ധ്യാനം ശീലമാക്കുന്നത് ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങൾ കുറയ്ക്കാൻ സഹായിക്കും. നിങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഇരുന്ന് ദിവസവും കുറഞ്ഞത് 10 മിനിറ്റെങ്കിലും ധ്യാനിച്ച് ഈ ശീലം ആരംഭിക്കാവുന്നതാണ്.

  നിങ്ങളുടെ നാഡീവ്യൂഹങ്ങളെയും ഹോർമോണുകളെ നിയന്ത്രിയ്ക്കുന്ന വ്യവസ്ഥകളെയും സന്തുലിതമായി നിലനിർത്താൻ യോഗ നിങ്ങളെ സഹായിക്കും. പ്രശസ്തവും ലളിതവുമായ യോഗാസനങ്ങളായ ശവാസന, സുഖാസന, സിദ്ധാസന എന്നിവ ദിവസവും 20 മിനിറ്റ് വീതം, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ശീലമാക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഈ മേഖലയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ നിങ്ങൾ ദിവസവും പ്രാണായാമം ശീലമാക്കുന്നതും അനുകൂല ഫലമുളവാക്കും എന്ന് അവർ കൂട്ടിച്ചേർക്കുന്നു.

  അടിസ്ഥാനപരമായ ആയുർവേദ പ്രക്രിയകൾ

  ആയുഷ് മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, കോവിഡ് 19 പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കെതിരെ നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ആയുർവേദ വിധി പ്രകാരമുള്ള ചില നടപടികൾക്ക് സാധിക്കുമത്രേ. പ്രതിമർശ് നസ്യ എന്നാണ് ഈ വിധി അറിയപ്പെടുന്നത്. ഇതിൻ പ്രകാരം രാവിലെയും വൈകുന്നേരവും രണ്ട് നാസാരന്ധ്രങ്ങളിലും എള്ളെണ്ണയോ വെളിച്ചെണ്ണയോ നെയ്യോ തുള്ളി വീതം ഒഴിക്കുന്നത് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു.

  മറ്റൊരു നടപടിക്രമം ഓയിൽ പുള്ളിംഗ് തെറാപ്പിയാണ്. ഇതിൻ പ്രകാരം നിങ്ങൾ ഒരു ടേബിൾസ്പൂൺ എള്ളോ വെളിച്ചെണ്ണയോ നിങ്ങളുടെ വായിൽ ഇട്ടു 2 മുതൽ 3 മിനിറ്റ് വരെ കുലുക്കി ഉഴിയുക. അതിന് ശേഷം അത് തുപ്പി കളയുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ വായ കഴുകുക, ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഈ തെറാപ്പി പരിശീലിക്കുന്നത് നല്ലതാണന്നാണ് ആയുർവേദ പക്ഷം.

  ആയുർവേദ വിധി പ്രകാരമുള്ള ഔഷധ സസ്യങ്ങൾ

  ആയുർവേദത്തിൽ വിധിച്ചിട്ടുള്ളതും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായ നിരവധി ഔഷധ സസ്യങ്ങളുണ്ട്. അവയിൽ ചില ഔഷധ സസ്യങ്ങൾ ഇനി പറയുന്നവയാണ്:

  കൽമേഘ്: ഉയർന്ന ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള കയ്പുള്ള ഒരു ചെടിയുടെ ഇലയാണ് കൽമേഗ്. ജലദോഷം, പനി, മറ്റ് ശ്വാസകോശ ലഘുലേഖ അണുബാധകൾ എന്നിവയ്‌ക്കെതിരെ പോരാടാൻ ഈ സസ്യം സഹായിക്കുന്നു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ അതിജീവിക്കാൻ കാൽമേഘ് സഹായകമാകുന്നു.

  ചിറ്റമൃത് (Guduchi-Giloy): ചിറ്റമൃതിൽ വീക്കങ്ങൾ തടയുന്ന ഗുണങ്ങൾ ഉണ്ടെന്ന് കരുതുന്നു; അതു പോലെ തന്നെ ജ്വരത്തെ നശിപ്പിക്കുന്ന ഗുണങ്ങളും. ഒപ്പം ആന്റിഓക്‌സിഡന്റുകളും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങളും ഇവയിലുണ്ടെന്ന് പറയപ്പെടുന്നു. പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കാൻ ത്രാണിയുള്ളതും പ്രകൃതി ദത്തമായ പനിയ്ക്കുള്ള മരുന്നായും ചിറ്റമൃതിനെ കരുതി പോരുന്നു.

  ചിരാതാ: ആസ്മ, ശ്വാസസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്‌ക്കെതിരായ ശക്തമായ ഗുണങ്ങൾ ഉള്ളതായി കരുതപ്പെടുന്ന ഒരു ആയുർവേദ സസ്യമാണ് ചിരാതാ. നെഞ്ചിൽ അനുഭവപ്പെടുന്ന ശ്വാസം മുട്ടൽ അകറ്റാൻ ചിരാതാ സഹായിക്കുന്നു.

  Also Read- Weight Loss Tips | നിങ്ങള്‍ക്ക് കുടവയര്‍ കുറയ്ക്കണോ? എങ്കിൽ ഈ 4 കാര്യങ്ങൾ ശ്രദ്ധിയ്ക്കുക
  Published by:Rajesh V
  First published: