• HOME
 • »
 • NEWS
 • »
 • life
 • »
 • Ayurvedic Tips for Pets | വേനൽക്കാലത്ത് വളർത്തുമൃഗങ്ങളുടെ പരിചരണത്തിന് ആയുർവേദം; ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കൂ..

Ayurvedic Tips for Pets | വേനൽക്കാലത്ത് വളർത്തുമൃഗങ്ങളുടെ പരിചരണത്തിന് ആയുർവേദം; ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കൂ..

വേനല്‍ക്കാലത്ത് നമ്മുടെ വളര്‍ത്തുമൃഗങ്ങളെ ചെള്ളുകളും കീടങ്ങളും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

 • Share this:
  നമ്മളില്‍ പലരും വളര്‍ത്തുമൃഗങ്ങളുമായി (Pets) ഒരു പ്രത്യേക ബന്ധം പുലർത്തുന്നവരാകും. അതിന് കാരണം അവര്‍ നമ്മളെ വളരെ സത്യസന്ധമായും നിഷ്‌കളങ്കമായും സ്‌നേഹിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ അവര്‍ക്കാവശ്യമായ ഏറ്റവും മികച്ച പരിചരണം നല്‍കാന്‍ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോള്‍ വേനല്‍ക്കാലം ആരംഭിച്ചിരിക്കുകയാണ്. പല വളര്‍ത്തുമൃഗങ്ങള്‍ക്കും ഈ സമയം അല്‍പ്പം ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. വേനല്‍ക്കാലത്ത് നമ്മുടെ വളര്‍ത്തുമൃഗങ്ങളെ ചെള്ളുകളും കീടങ്ങളും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഉയരുന്ന താപനിലയും ചുട്ടുപൊള്ളുന്ന ചൂടും ഈ മൃഗങ്ങളില്‍ ഹീറ്റ് സ്‌ട്രോക്കിനും സൂര്യതാപത്തിനും കാരണമാകും. കൂടാതെ, വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണവും സംഭവിക്കാം.

  ഔഷധങ്ങളും മറ്റ് ആയുർവേദ സമ്പ്രദായങ്ങളും അനുസരിച്ചുള്ള പരിചരണം മൃഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ഗുണപ്രദമായിരിക്കും. അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല. പല ആയുര്‍വേദ ഗ്രന്ഥങ്ങളിലും നിരവധി മൃഗപരിചരണ ചികിത്സകളും മരുന്നുകളും ശുശ്രൂഷകളും പരാമര്‍ശിച്ചിട്ടുണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കായി ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ ആയുര്‍വേദ പരിചരണരീതികൾ മനസ്സിലാക്കാം.

  വേനല്‍ക്കാലത്ത് കുളിപ്പിക്കൽ നിര്‍ബന്ധമാണ്

  നിങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ 10-15 ദിവസത്തിലൊരിക്കലെങ്കിലും വൃത്തിയായി കുളിപ്പിക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്കായിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലർത്തണം. ദോഷകരമായ രാസവസ്തുക്കള്‍ ഇല്ലാത്തതും മൃദുവും വിഷരഹിതവുമായ ഉല്‍പ്പന്നങ്ങളായിരിക്കണം അവരില്‍ ഉപയോഗിക്കേണ്ടത്.

  വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുള്ള ഔഷധസസ്യങ്ങള്‍

  നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയുന്ന ചില ഔഷധസസ്യങ്ങളുണ്ട്. അത് ആ മൃഗങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയും മികച്ച ആരോഗ്യം നല്‍കുകയും അണുബാധകള്‍ തടയുകയും ചെയ്യുന്നു. അശ്വഗന്ധ, സ്പിരുലിന, ഗുഡൂച്ചി, ജിലോയ്, നെല്ലിമരം, ഹല്‍ഡി എന്നിവ വളര്‍ത്തുമൃഗങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും നിരവധി അധിക ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. നെല്ലിക്ക, തുളസി, ശതാവരി പോലുള്ള പച്ചമരുന്നുകള്‍ നിങ്ങളുടെ വളര്‍ത്തുമൃഗത്തിന്റെ ശരീരഭാരം അനുയോജ്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല ആ മരുന്നുകള്‍ അവയെ ഊര്‍ജസ്വലതയോടെ നിലനിർത്തുകയും ചെയ്യുന്നു.

  ഭക്ഷണവും വ്യായാമവും

  നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ദഹിക്കാന്‍ എളുപ്പമുള്ള ലഘുഭക്ഷണം നല്‍കാന്‍ ശ്രമിക്കുക. തൈര്, തണ്ണിമത്തന്‍, കുക്കുമ്പര്‍, തേങ്ങാ വെള്ളം എന്നിവ വേനല്‍ക്കാലത്ത് അനുയോജ്യമായ ഭക്ഷണ ഉല്‍പ്പന്നങ്ങളാണ്. നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശുദ്ധജലം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഒരു നീണ്ട നടത്തത്തിനും ഓട്ടത്തിനും നിര്‍ബന്ധമായും കൊണ്ടുപോകണം. അതിരാവിലെയുള്ള നടത്തം വളര്‍ത്തുമൃഗങ്ങള്‍ക്കും ഗുണകരമാണ്. മനുഷ്യരെപ്പോലെ തന്നെ നല്ല ഭക്ഷണവും ആവശ്യത്തിന് വ്യായാമവും വളര്‍ത്തുമൃഗങ്ങള്‍ക്കും പ്രധാനമാണ്.

  വേനല്‍ക്കാലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് എളുപ്പത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കും. അതിനാല്‍ അവയുടെ അടുത്ത് എപ്പോഴും കുടിവെള്ളം കരുതിവെയ്‌ക്കേണ്ടത് പ്രധാനമാണ്. അതിലൂടെ മൃഗങ്ങള്‍ക്ക് ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയും. അതുപോലെ തന്നെ ഹീറ്റ് സ്‌ട്രോക്ക് സംഭവിക്കാതിരിക്കാനുള്ള ഒരു മാര്‍ഗ്ഗം ഈ മൃഗങ്ങളെ നേരിട്ട് വെയില്‍ ഏല്‍ക്കാത്ത സ്ഥലങ്ങളിലോ തണല്‍ ഉളള ഭാഗങ്ങളിലോ കഴിയാന്‍ അനുവദിക്കുക എന്നതാണ്.
  Published by:Jayesh Krishnan
  First published: