നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Health Tips | നിങ്ങളുടെ കണ്ണുകളെ ഈ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ? തീര്‍ച്ചയായും പരീക്ഷിക്കേണ്ട ചില ആയുര്‍വേദ ടിപ്സ് ഇതാ

  Health Tips | നിങ്ങളുടെ കണ്ണുകളെ ഈ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ? തീര്‍ച്ചയായും പരീക്ഷിക്കേണ്ട ചില ആയുര്‍വേദ ടിപ്സ് ഇതാ

  നിങ്ങളുടെ ജോലിയോ പഠനമോ ഒഴിവാക്കാതെ കണ്ണുകളെ എങ്ങനെ ആരോഗ്യപൂര്‍വ്വം സംരക്ഷിക്കണമെന്നാണ് ആയുര്‍വേദ ഡോക്ടര്‍ നിതിക കൊഹ്ലി പറയുന്നത്

  • Share this:
   ലോകത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇടവിട്ടുള്ള ലോക്ക്ഡൗണുകള്‍ നമ്മുടെ ആരോഗ്യത്തെ ഒരു പരിധി വരെ മോശമായി ബാധിച്ചിട്ടുണ്ട്. പല ട്രോളുകളിലും പറയാറുണ്ട്, ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ നല്ലൊരു കണ്ണ് ഡോക്ടറെ കാണണം എന്ന്. അതിന് തക്കതായി കാരണവും ഉണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് ഭൂരിഭാഗം ആളുകള്‍ക്കും വര്‍ക്ക് ഫ്രം ഹോം ആണ് സ്ഥാപനങ്ങള്‍ നിര്‍ദേശിച്ചിരുന്നത്. ഇപ്പോള്‍ പല ഓഫീസുകളും തുറന്നെങ്കിലും ഒരു വിഭാഗം ജീവനക്കാർ വീട്ടിലിരുന്ന് തന്നെ ജോലി തുടരുന്നു.


   ജോലി ചെയ്യുന്നവര്‍ മാത്രമല്ല, വിദ്യാര്‍ത്ഥികളും ഇപ്പോള്‍ പഠിക്കുന്നത് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ്. അതുകൊണ്ടുതന്നെ വളരെയധികം നേരം കമ്പ്യൂട്ടറിന്റെയോ മൊബൈല്‍ ഫോണിന്റെയോ സ്‌ക്രീനില്‍ നോക്കിയിരിക്കാറുണ്ട്. ഇത്തരത്തില്‍ സ്‌ക്രീനില്‍ നോക്കുന്നത് വിവിധ നേത്ര രോഗങ്ങള്‍ക്കും മറ്റു പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തിയേക്കും. സ്‌ക്രീനില്‍ നിന്ന് വരുന്ന രശ്മികള്‍ കണ്ണില്‍ തട്ടുമ്പോള്‍ തലവേദന, കണ്ണുകളില്‍ വരള്‍ച്ച, ഇരുട്ട് എന്നിവയും അനുഭവപ്പെടാറുണ്ട്. കാഴ്ചശക്തി കുറയുന്നതും ഇന്ന് ഒരു പൊതുപ്രശ്‌നമാണ്.


   നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ ജോലിയോ പഠനമോ ഒഴിവാക്കാതെ കണ്ണുകളെ എങ്ങനെ ആരോഗ്യപൂര്‍വ്വം സംരക്ഷിക്കണമെന്നാണ് ആയുര്‍വേദ ഡോക്ടര്‍ നിതിക കൊഹ്ലി പറയുന്നത്.


   പൊടിക്കൈകൾ എന്തൊക്കെയെന്ന് നോക്കാം:


   1. എല്ലാ ദിവസവും രാവിലെ എണീച്ചതിനു ശേഷം, കണ്ണുകള്‍ അടച്ചുകൊണ്ട് വായയില്‍ കുറച്ച് സെക്കന്‍ഡ് സമയത്തേക്ക് വെള്ളം പിടിക്കുക. പിന്നീട് വെള്ളം തുപ്പിക്കളഞ്ഞതിനു ശേഷം രണ്ടോ മൂന്നോ തവണ കൂടി ഈപ്രക്രിയ തുടരുക.

   2. ത്രിഫല വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുക. അല്ലെങ്കില്‍ ഐവാഷ് കപ്പുകള്‍ ഉപയോഗിക്കുക. ഇത് കണ്ണുകള്‍ക്ക് ഗുണം ചെയ്യും.

   3. ഷത്കര്‍മ: വരണ്ട കണ്ണുകള്‍ക്കുള്ള ഏറ്റവും നല്ല ആയുര്‍വേദ വ്യായാമങ്ങളാണ് നേതിയും ത്രതകും. ഇത് കണ്ണിന്റെ ആരോഗ്യം ഉറപ്പു നല്‍കുന്നു.

   4. വെള്ളം ഉപയോഗിച്ച് 10-15 മിനിറ്റ് കണ്ണും മുഖവും കഴുകുക. രാവിലെയും വൈകുന്നേരവും ഇങ്ങനെ ചെയ്യുന്നത് കണ്ണിന് ഉത്തമമാണ്.

   5. കണ്ണുകള്‍ ഒരിക്കലും ചൂടു വെള്ളമോ ഐസ് വാട്ടര്‍ ഉപയോഗിച്ചോ കഴുകരുത്. ഉദാഹരണത്തിന്, നിങ്ങളുടെ ശരീരം ചൂടുള്ളതും വിയര്‍ത്തുമാണെങ്കില്‍ 10-15 മിനിറ്റുകള്‍ക്ക് ശേഷമേ കഴുകാവൂ. കണ്ണിലേക്കോ മുഖത്തേക്കോ ഒരിക്കലും വെള്ളം നേരിട്ട് തെറിപ്പിച്ച് കഴുകരുത്.


   ഇവയ്‌ക്കെല്ലാം പുറമെ മതിയായ ഉറക്കം കണ്ണിന് ഗുണം ചെയ്യും. എപ്പോഴും ഇരുണ്ട മുറിയില്‍ ഉറങ്ങാന്‍ ശ്രദ്ധിക്കണം. കണ്ണുകള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ എ നിറഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിയ്ക്കാനും പരമാവധി ശ്രദ്ധിക്കണം. പച്ച ഇലക്കറികള്‍, കാരറ്റ്, തക്കാളി, ഉഷ്ണമേഖലാ പഴങ്ങള്‍, മത്സ്യംതുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളിലെല്ലാം വിറ്റാമിന്‍ എ സമ്പുഷ്ടമാണ്.


   കോവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ ജോലിയില്‍ നിന്ന് ഇടവേള എടുക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ നടക്കുന്നതുംകണ്ണുകള്‍ ചിമ്മുന്നതും നന്നായി ശ്വാസം എടുക്കുന്നതും കണ്ണിനും ശരീരത്തിനും ആശ്വാസം പകരും.   Published by:Karthika M
   First published:
   )}