• HOME
  • »
  • NEWS
  • »
  • life
  • »
  • Ayurvedic Method | വേദനകൾക്ക് വേഗത്തിൽ ആശ്വാസം പകരുന്ന ആയുർവേദ ചികിത്സാരീതി

Ayurvedic Method | വേദനകൾക്ക് വേഗത്തിൽ ആശ്വാസം പകരുന്ന ആയുർവേദ ചികിത്സാരീതി

ആയുര്‍വേദ ചികിത്സ ശരീരത്തെ സുഖപ്പെടുത്താന്‍ മാത്രമല്ല, മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു.

  • Share this:
    പുരാതനകാലം മുതലുള്ള ആരോഗ്യ രഹസ്യങ്ങളും ചികിത്സാരീതികളും ആയുര്‍വേദത്തില്‍ (Ayurvedha) പരാമര്‍ശിച്ചിട്ടുണ്ട്. വേദിക് വൈദ്യശാസ്ത്രത്തില്‍ വിവിധ രോഗങ്ങള്‍ക്കുള്ള പ്രതിവിധികള്‍ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആയുര്‍വേദ ചികിത്സ ശരീരത്തെ (Body) സുഖപ്പെടുത്താന്‍ മാത്രമല്ല, മനസ്സിനെ (Mind) ശാന്തമാക്കാനും സഹായിക്കുന്നു. കേശസംരക്ഷണം മുതല്‍ ചര്‍മ്മസംരക്ഷണം വരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ആയുര്‍വേദത്തില്‍ പ്രതിവിധി ഉണ്ടെന്ന് പറയപ്പെടുന്നു. വളരെ പ്രസിദ്ധമായ അത്തരം ഒരു ആയുര്‍വേദ സമ്പ്രദായമാണ് പെചോതി രീതി. വേദന ശമിപ്പിക്കുന്നതിനായി ഒരു വ്യക്തിയുടെ പൊക്കിളിലൂടെ വേപ്പെണ്ണ, കടുകെണ്ണ, ഒലീവ് ഓയില്‍ തുടങ്ങിയ എണ്ണകള്‍ ആഗിരണം ചെയ്യിക്കുന്ന രീതിയാണിത്.

    ഈ ചികിത്സ രീതി ആരംഭിച്ചതും വികസിച്ചതും നവജാതശിശുവിന് പോഷകാഹാരം, രക്തം, ഓക്‌സിജന്‍ എന്നിവ നല്‍കുന്ന ശരീരത്തിന്റെ ഭാഗമാണ് പൊക്കിള്‍ എന്ന ആശയത്തിൽ നിന്നാണ്. മനുഷ്യശരീരത്തില്‍ പൊക്കിളിന് തൊട്ടുമുകളില്‍ ഒരു ഗ്രന്ഥി ഉണ്ടെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. ആ ഗ്രന്ഥിയ്ക്ക് പൊക്കിളിലൂടെ എണ്ണ ആഗിരണം ചെയ്യാന്‍ കഴിയും. അതിനാല്‍, ഈ ചികിത്സാരീതിയിലൂടെ മുഴുവന്‍ ശരീരത്തിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കാം.

    ആയുശക്തിയുടെ സഹസ്ഥാപകയായ ഡോ. സ്മിതാ നരം ദി ഇന്ത്യന്‍ എക്സ്പ്രസുമായുള്ള സംഭാഷണത്തില്‍ ഈ രീതിയെക്കുറിച്ച് വിശദമായി വ്യക്തമാക്കുന്നുണ്ട്. വ്യത്യസ്ത എണ്ണകളുടെ ഗുണങ്ങള്‍ ലഭിക്കുന്നതിന് വിവിധ എണ്ണകള്‍ കലര്‍ത്തിയാണ് ഈ രീതി നടത്തിയിരുന്നതെന്നും അവര്‍ പറഞ്ഞു. ആയുര്‍വേദത്തിൽ ശരീരത്തിലെ അവയവമായ പൊക്കിളിന്റെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ സംസാരിച്ചു. വളര്‍ച്ചയുടെയും പോഷണത്തിന്റെയും ഒരു പ്രധാന ഉറവിടമാണിത്. എന്നാൽ ഗര്‍ഭിണികള്‍ ഈ രീതി ഒഴിവാക്കാനും ഡോക്ടർ ശുപാര്‍ശ ചെയ്യുന്നു.

    എസൻഷ്യൽ ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെ പൊക്കിളിലൂടെ എണ്ണ ശരീരത്തിനുള്ളിലേയ്ക്ക് ആഗീരണം ചെയ്യപ്പെടും. അരമണിക്കൂറുക്കൊണ്ട് എണ്ണ പൂർണമായും ആഗിരണം ചെയ്യപ്പെടും. ഈ രീതി ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കും. മസാലകള്‍, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗത്തിൽ നിന്ന് വയറിന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം, ദഹനക്കേടിനും ആര്‍ത്തവസമയത്തും ഇത് നല്ല ഫലങ്ങള്‍ നല്‍കുന്നു.

    പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും കൊണ്ട് ശരീരത്തില്‍ മുഴുവനായും നല്ല ചില മാറ്റങ്ങള്‍ കൊണ്ടുവരാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പൊക്കിളില്‍ എണ്ണ മസാജ് ചെയ്യുന്നതുക്കൊണ്ട് ശരീരത്തില്‍ വിഷാംശം ഇല്ലാതാക്കുക മാത്രമല്ല പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മികച്ച ഫലങ്ങള്‍ നല്‍കും. ഡ്രൈ ഐ സിന്‍ഡ്രോമിന് പരിഹാരം, സന്ധി വേദനയ്ക്ക് ആശ്വാസം, പ്രത്യുല്‍പാദന ആരോഗ്യം മെച്ചപ്പെടുത്തുക, ദഹന ശേഷി വര്‍ദ്ധിപ്പിക്കുക, ആര്‍ത്തവ അസ്വസ്ഥതകള്‍ ഇല്ലാതാക്കുക, മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുക തുടങ്ങി നിരവധി ഗുണങ്ങളാണ് ഈ ചികിത്സാരീതിയ്ക്കുള്ളത്. കൂടാതെ ചര്‍മം മൃദുവാക്കുകയും തിളക്കം നല്‍കുകയും ചെയ്യുന്നു. മുഖക്കുരു, മുഖത്തെ പാടുകൾ, ചുണ്ട് വിണ്ടുകീറല്‍, വരണ്ട ചര്‍മം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും തലമുടിയ്ക്ക് തിളക്കവും ബലവും നല്‍കാനും ഈ രീതി ഗുണം ചെയ്യും.
    Published by:Jayesh Krishnan
    First published: