നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 'ആസാദി കാ അമൃത് മഹോത്സവ്' പദ്ധതി: എച്ച്‌ഐവി,എയ്ഡ്‌സ് ,ടിബി ബോധവല്‍ക്കരണത്തിന് തുടക്കം

  'ആസാദി കാ അമൃത് മഹോത്സവ്' പദ്ധതി: എച്ച്‌ഐവി,എയ്ഡ്‌സ് ,ടിബി ബോധവല്‍ക്കരണത്തിന് തുടക്കം

  ഒന്നാം ഘട്ടത്തിന് കീഴില്‍ നടത്തിയ വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി നാകോ വികസിപ്പിച്ച ഒരു ഇ-ബുക്ക്ലെറ്റും ഡോ. ഭാരതി പ്രവീണ്‍ പവാര്‍ പ്രകാശനം ചെയ്തു.

  • Last Updated :
  • Share this:
   ന്യൂ ഡല്‍ഹി : ആസാദി കാ അമൃത് മഹോത്സവത്തിന് കീഴില്‍ എച്ച്‌ഐവി/എയ്ഡ്‌സ്, ടിബി എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്യാമ്പയ്നുകളുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഇന്ന് തുടക്കം കുറിച്ചു .രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളുമായി അവര്‍ ആശയവിനിമയം നടത്തുകയും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

   പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ ചിത്രരചന, വിപുലമായ സംവാദം, എച്ച്‌ഐവി/എയ്ഡ്‌സ്, ടിബി, രക്തദാനം എന്നിവയുടെ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട മാസ്‌ക് നിര്‍മ്മാണം എന്നിങ്ങനെ ഒരാഴ്ച നീളുന്ന പരിപാടികള്‍ എല്ലാ സംസ്ഥാനങ്ങളിലെയും 25 സ്‌കൂളുകളിലും 25 കോളേജുകളിലും സംഘടിപ്പിച്ചതില്‍ അവര്‍ സന്തോഷം രേഖപ്പെടുത്തി.ആഗസ്റ്റ് 12 ന് ഒന്നാം ഘട്ടം വിജയകരമായി ആരംഭിച്ചതിന് നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെയും (NACO) അവര്‍ അഭിനന്ദിച്ചു.

   ഒന്നാം ഘട്ടത്തിന് കീഴില്‍ നടത്തിയ വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി നാകോ വികസിപ്പിച്ച ഒരു ഇ-ബുക്ക്ലെറ്റും ഡോ. ഭാരതി പ്രവീണ്‍ പവാര്‍ പ്രകാശനം ചെയ്തു. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളമുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു ഗൈഡായി ഈ ബുക്ക്‌ലെറ്റ് പ്രവര്‍ത്തിക്കും

   പരിപാടിയുടെ സമയത്ത് പ്രദര്‍ശിപ്പിച്ച സിനിമയുടെ ലിങ്ക്: https://www.youtube.com/watch?v=MUWe7wj7ufE
   Published by:Jayashankar AV
   First published:
   )}