Justin Bieber | തനിക്കുമുണ്ടായിരുന്നു, ആത്മഹത്യയെ കുറിച്ച് ചിന്തിച്ച ദിനങ്ങൾ; മാനസികാരോഗ്യത്തെ കുറിച്ച് ജസ്റ്റിൻ ബീബർ

'ജസ്റ്റിൻ ബീബർ: നെക്സ്റ്റ് ചാപ്റ്റർ' എന്ന തന്റെ പുതിയ യൂട്യൂബ് ഡോക്യുമെന്ററിയിലാണ് കടന്നു വന്ന കഠിനകാലത്തെ കുറിച്ച് താരം പറയുന്നത്.

News18 Malayalam | news18-malayalam
Updated: October 31, 2020, 6:24 PM IST
Justin Bieber | തനിക്കുമുണ്ടായിരുന്നു, ആത്മഹത്യയെ കുറിച്ച് ചിന്തിച്ച ദിനങ്ങൾ; മാനസികാരോഗ്യത്തെ കുറിച്ച് ജസ്റ്റിൻ ബീബർ
Justin Bieber
  • Share this:
മാനസികാരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുന്ന കാലമാണ്. കടുത്ത മാനസിക സമ്മർദ്ദങ്ങളും വിഷാദരോഗവും പിടിപെടുന്നവരിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നവർ മുതൽ സാധാരണക്കാർ വരെ ഉണ്ട്. തനിക്കും അങ്ങനെയൊരു കാലമുണ്ടെന്ന് തുറന്നു പറയുകയാണ് പോപ്പ് താരം ജസ്റ്റിൻ ബീബർ.

ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ച നാളുകളെ കുറിച്ചാണ് ബീബർ തുറന്നു പറഞ്ഞിരിക്കുന്നത്. 'ജസ്റ്റിൻ ബീബർ: നെക്സ്റ്റ് ചാപ്റ്റർ' എന്ന തന്റെ പുതിയ യൂട്യൂബ് ഡോക്യുമെന്ററിയിലാണ് കടന്നു വന്ന കഠിനകാലത്തെ കുറിച്ച് താരം പറയുന്നത്.

വേദനകൾ കടിച്ചമർത്തിയ കാലം, ആത്മഹത്യയെ കുറിച്ച് ഗൗരവമായി ആലോചിച്ചു തുടങ്ങിയെന്ന് ബീബർ പറയുന്നു. അതിൽ നിന്നും മറികടക്കുക കഠിനമായിരുന്നു. എങ്കിലും ആത്മബലത്തിൽ താൻ അതിൽ നിന്നും പുറത്തുകടന്നു. 26 കാരനായ പോപ്പ് താരം പറയുന്നു.








View this post on Instagram





The last 8 months have been a time for growth. Happy and healthy. #JBNextChapter out now on @youtube


A post shared by Justin Bieber (@justinbieber) on





ജീവിതം കൊടുങ്കാറ്റു പോലെയാകുമെന്ന് തനിക്ക് അറിയില്ലായിരുന്നു. ഇതിൽ കുടുങ്ങിക്കിടക്കുമോ എന്നും മനസ്സിലാകാത്ത അവസ്ഥ. എന്നാൽ ആത്മവിശ്വാസം കൈവിടാതെ അതെല്ലാം താൻ അതിജീവിച്ചു. ജീവിതത്തിൽ ഒറ്റപ്പെടലും ഏകാന്തത അനുഭവപ്പെടുന്നെങ്കിൽ അത് മറ്റുള്ളവരുമായി തുറന്നു പറയണമെന്ന് ബീബർ തന്റെ ആരാധകരോടും ആവശ്യപ്പെടുന്നു.

ഉള്ളിൽ അനുഭവിക്കുന്നത് ഉറക്കെ പറയുക, അതിൽ നിന്നും നിങ്ങൾക്ക് മോചനം ലഭിക്കും. അങ്ങനെ ചെയ്തിരുന്നെങ്കിൽ അനുഭവിച്ച വേദനയിൽ നിന്നും തനിക്കും നേരത്തേ മോചനം നേടാമായിരുന്നുവെന്നും ബീബർ. കഴിഞ്ഞ എട്ട് മാസങ്ങൾ കൂടുതൽ മെച്ചപ്പെടാൻ സഹായിച്ചെന്നും ഡോക്യമെന്ററിയിൽ താരം പറയുന്നു. കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ ഡോക്യുമെന്ററി റിലീസ് ചെയ്തത്.

2010 - ലെയും 2012-ലെയും അമേരിക്കൻ സംഗീത പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ താരമാണ് ജസ്റ്റിൻ ബീബർ. 2011, 2012, 2013 വർഷങ്ങളിൽ ഫോർബ്സ് മാസിക പുറത്തിറക്കിയ ലോകത്തിലെ പത്ത് മുൻനിര സെലിബ്രിറ്റികളുടെ പട്ടികയിൽ ബീബറും ഉൾപ്പെട്ടിട്ടുണ്ട്.

Disclaimer: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Naseeba TC
First published: October 31, 2020, 6:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading