• HOME
  • »
  • NEWS
  • »
  • life
  • »
  • Buttermilk | സംഭാരത്തിന് ആരോഗ്യ ഗുണങ്ങളേറേ; ഒപ്പം പാർശ്വഫലങ്ങളും; കൂടുതലറിയാം

Buttermilk | സംഭാരത്തിന് ആരോഗ്യ ഗുണങ്ങളേറേ; ഒപ്പം പാർശ്വഫലങ്ങളും; കൂടുതലറിയാം

സംഭാരത്തിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും ഈ കൂളിംഗ് ഡ്രിങ്ക് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പലര്‍ക്കും അറിയില്ല.

  • Share this:
    ഈ വര്‍ഷത്തെ വേനല്‍ക്കാലം കഴിഞ്ഞ വർഷങ്ങളേക്കാൾ ചൂടേറിയതാണ്. അതിനാല്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ശരീരത്തിലെ ജലാംശം കുറയുന്നത് നിര്‍ജ്ജലീകരണത്തിന് ഇടയാക്കും. ഈ സമയത്ത് ഫ്രൂട്ട് ജ്യൂസുകള്‍, സോഡകള്‍, ബോട്ടില്‍ പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന പാനീയങ്ങളിലൊന്നാണ് സംഭാരം (buttermilk).

    പാലില്‍ നിന്നുണ്ടാക്കുന്ന ഒരു ഉല്‍പ്പന്നമാണ് തൈര്. ഇതിലേക്ക് വെള്ളവും എരിവുമൊക്കെ ചേർത്താണ് സംഭാരം ഉണ്ടാക്കുന്നത്. പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയുടെ മികച്ച ഉറവിടമാണിത്. ഇതിന് പ്രോബയോട്ടിക് (probiotic) സ്വഭാവമുള്ളതിനാല്‍ ദഹനത്തിനും മലവിസര്‍ജ്ജനത്തിനും വളരെയധികം സഹായകരമാണ്. ആരോഗ്യ ഗുണങ്ങൾ ഉള്ളതുപോലെ തന്നെ സംഭാരത്തിന് ചില ദോഷവശങ്ങളും ഉണ്ട്. അതേക്കുറിച്ച് കൂടുതലറിയാം.

    സംഭാരത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

    - സംഭാരത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ നിങ്ങളുടെ കാഴ്ചശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ഹൃദയം, ശ്വാസകോശം, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

    - സംഭാരത്തിൽ അവശേഷിക്കുന്ന ബാക്ടീരിയകള്‍ ലാക്ടോസിനെ ലാക്റ്റിക് ആസിഡാക്കി മാറ്റാന്‍ സഹായിക്കുന്നു. ഇത് ലാക്ടോസ് പ്രശ്‌നമുള്ള ആളുകള്‍ക്ക് ദഹനം എളുപ്പമാക്കുന്നു.

    - സംഭാരത്തിലെ റൈബോഫ്‌ലേവിന്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നു. ഇത് അമിനോ ആസിഡുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ഉണ്ടാക്കാന്‍ അമിനോ ആസിഡുകള്‍ അത്യാവശ്യമാണ്.

    - പൊണ്ണത്തടിയും പ്രമേഹവും ഉള്ളവര്‍ക്ക് സംഭാരം കുടിക്കാവുന്നതാണ്. ഇത് ഒരു പ്രോബയോട്ടിക് ആയതിനാല്‍ മൂത്ര നാളിയിലെ അണുബാധയും വജൈനല്‍ ഇന്‍ഫക്ഷനും തടയും. അള്‍സര്‍ അകറ്റാനും നെഞ്ചെരിച്ചില്‍ തടയാനും സംഭാരം സഹായിക്കും.

    - ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംഭാരം ശീലമാക്കാം. വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയെല്ലാം ലഭിക്കാന്‍ സംഭാരം കുടിക്കാവുന്നതാണ്.

    സംഭാരം കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മാത്രമല്ല. ചര്‍മ്മ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായകരമാണ്.

    സംഭാരത്തിന്റെ പാര്‍ശ്വഫലങ്ങള്‍

    സംഭാരത്തിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും ഈ കൂളിംഗ് ഡ്രിങ്ക് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പലര്‍ക്കും അറിയില്ല. നിങ്ങള്‍ ദിവസവും സംഭാരം കുടിക്കുന്ന ആളാണെങ്കില്‍ ഈ പാര്‍ശ്വഫലങ്ങളെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം. അവ ഏതൊക്കെയാണെന്ന് നോക്കാം.

    - സംഭാരത്തിൽ ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് വൃക്ക തകരാറുകള്‍ ഉള്ള രോഗികള്‍ക്ക് നല്ലതല്ല. നിങ്ങള്‍ വൃക്കരോഗമുള്ള ഒരാളാണെങ്കില്‍ സംഭാരം കുടിക്കുന്നത് ഒഴിവാക്കുക.

    - ജലദോഷം ഉള്ള സമയത്ത് സംഭാരം കുടിച്ചാല്‍ നിങ്ങളുടെ ആരോഗ്യസ്ഥിതി മോശമാകും. പനി, ജലദോഷം, ചെടികളില്‍ നിന്നോ പൂമ്പൊടികളില്‍ നിന്നോ ഉള്ള അലര്‍ജി എന്നിവയുള്ളവർ രാത്രി സംഭാരം കുടിക്കുന്നത് നല്ലതല്ല.

    Travel | ലോകം ചുറ്റുന്ന ദമ്പതികൾ; ഒപ്പം മൂന്ന് മക്കളും; പഠനവും ജോലിയും യാത്രയ്ക്കിടെ

    - ദിവസങ്ങള്‍ എടുത്താണ് പാലില്‍ നിന്ന് തൈര് വേര്‍തിരിച്ചെടുക്കുന്നത്. ഇത് കുട്ടികള്‍ക്ക് ഹാനികരമായേക്കാവുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ ഇടയാക്കും. ഈ ബാക്ടീരിയകള്‍ കുട്ടികളില്‍ ജലദോഷത്തിനും തൊണ്ടയിലെ അണുബാധയ്ക്കും കാരണമാകും.
    Published by:Jayashankar Av
    First published: