• HOME
  • »
  • NEWS
  • »
  • life
  • »
  • Spinach Health Benefits | ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു; എല്ലുകൾക്ക് ബലം നൽകുന്നു; ചീരയുടെ ആരോഗ്യ ഗുണങ്ങൾ

Spinach Health Benefits | ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു; എല്ലുകൾക്ക് ബലം നൽകുന്നു; ചീരയുടെ ആരോഗ്യ ഗുണങ്ങൾ

ചീര  നിങ്ങളുടെ ചര്‍മ്മം, മുടി, എല്ലുകൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ചീര ഗുണം ചെയ്യും.

  • Share this:
എല്ലാ വ്യക്തികളും പതിവായി ആരോഗ്യകരമായ ഭക്ഷണങ്ങൾ (Healthy Foods) കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ചീര (Spinach). അതില്‍ ധാരാളം പോഷകങ്ങള്‍ (Nutrients) അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഇത് പല വിധത്തിൽ കഴിക്കാവുന്നതാണ്. സാലഡില്‍ ചേർത്തോ പയറുവര്‍ഗ്ഗങ്ങൾക്കൊപ്പമോ സൂപ്പ് ഉണ്ടാക്കിയോ മറ്റ് പച്ചക്കറികള്‍ക്കൊപ്പം പല ഭക്ഷണ വിഭവങ്ങളിലും ഉൾപ്പെടുത്തിയോ ചീര കഴിക്കാം.

ചീര  നിങ്ങളുടെ ചര്‍മ്മം, മുടി, എല്ലുകൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ചീര ഗുണം ചെയ്യും. ദിവസവും ചീര കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിൽ (Health) ബഹുമുഖമായ സ്വാധീനം ചെലുത്തും. എന്നാല്‍ അമിതമായി കഴിച്ചാൽ എന്ത് ഭക്ഷ്യവസ്തുവും ദോഷം ചെയ്യുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, അതിനാല്‍ മിതമായ അളവില്‍ വേണം ചീര കഴിക്കേണ്ടത്.

ദിവസവും ചീര കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍:

- മെച്ചപ്പെട്ട ഹൃദയാരോഗ്യം

ചീരയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് (Iron) നിങ്ങളുടെ ഹൃദയത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇരുമ്പ് ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്തുകയും വിളര്‍ച്ച തടയുകയും ചെയ്യുന്നു. ചീരയില്‍ അടങ്ങിയിരിക്കുന്ന നൈട്രിക് ഓക്സൈഡ് അതീറോക്‌ളീറോസിസ് എന്ന അവസ്ഥ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. രക്തസമ്മര്‍ദ്ദം നിലനിര്‍ത്താൻ സഹായിക്കുന്ന നൈട്രേറ്റുകളും ചീരയിലുണ്ട്.

- ബലമുള്ള അസ്ഥികള്‍

ദിവസവും ചീര കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എല്ലുകള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്ന വിറ്റാമിന്‍ കെ, കാല്‍സ്യം എന്നിവയുടെ പ്രധാന ഉറവിടമാണ് ചീര.

- മെച്ചപ്പെട്ട കാഴ്ചശക്തി

ലുട്ടീന്‍, സീയാക്‌സാന്തിന്‍ തുടങ്ങി നേത്രവുമായി ബന്ധപ്പെട്ട പോഷകങ്ങളാല്‍ സമ്പന്നമാണ് ചീര. നാമെല്ലാവരും എല്ലാ ദിവസവും 9 മണി മുതല്‍ 5 വരെ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നവരാണ്. ഇത് കണ്ണുകള്‍ക്ക് ആയാസമുണ്ടാക്കുന്നു. പക്ഷേ ചീരയുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഈ പ്രശ്‌നം ഇല്ലാതാക്കാം.

- രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ചീരയില്‍ ധാരാളമുണ്ട്. മഗ്‌നീഷ്യം, നാരുകള്‍ എന്നിവ ചീരയില്‍ ധാരാളമായി കാണപ്പെടുന്നു, ഇവ രണ്ടും പ്രമേഹ സാധ്യത കുറയ്ക്കുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

- ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം

ചീര കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ തിളക്കവും ഘടനയും ഇലാസ്തികതയും നിലനിര്‍ത്തുന്ന പ്രോട്ടീനാണ്.

- ആമാശയത്തെ ശുദ്ധീകരിക്കുന്നു

വയറ്റിലെ അള്‍സറിനുള്ള ഉത്തമ പ്രതിവിധിയാണ് ചീര. ഇത് ആമാശയത്തെ ശുദ്ധീകരിക്കുകയും ദഹന പ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു.

- ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങൾ

ശരീരത്തിലുണ്ടാകുന്ന ഏത് തരത്തിലുള്ള വീക്കവും കുറയ്ക്കാന്‍ ചീരയ്ക്ക് കഴിയും.
Published by:Jayashankar Av
First published: