നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Benefits of Exercise | പ്രമേഹരോഗികൾ വ്യായാമം ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ; രോഗങ്ങളെ അകറ്റി നിർത്താൻ വ്യായാമം ശീലമാക്കാം

  Benefits of Exercise | പ്രമേഹരോഗികൾ വ്യായാമം ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ; രോഗങ്ങളെ അകറ്റി നിർത്താൻ വ്യായാമം ശീലമാക്കാം

  ശരീരത്തെ വിവിധ അസുഖങ്ങളിലേക്ക് എത്തിക്കുന്നത് തടയാൻ വ്യായാമത്തിനു കഴിയും

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   വ്യായാമം (Exercise) ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ആരോഗ്യകരമായ ഒരു ശരീരം നേടിയെടുക്കാൻ വ്യായാമം ശീലമാക്കിയേ മതിയാകൂ. ശരീരത്തെ വിവിധ അസുഖങ്ങളിലേക്ക് എത്തിക്കുന്നത് തടയാൻ വ്യായാമത്തിനു കഴിയും. നിത്യേന വ്യായാമം ചെയ്യുന്നത് അസുഖങ്ങളെ പടിക്കു പുറത്തു നിർത്താൻ സഹായിക്കുന്നു.

   ശരീരത്തെ ആരോഗ്യപൂർണമാക്കി നിർത്തുന്നതോടൊപ്പം ടൈപ്പ് 2 പ്രമേഹം (type 2 diabetes), കാൻസർ (cancer), ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ജീവൻ അപകടപ്പെടുത്തുന്ന വിവിധ രോഗങ്ങളെ നിയന്ത്രിക്കുന്നതിൻ സഹായിക്കുമെന്ന് തെളിയിക്കുകയും ചെയ്യുന്നു. നിങ്ങൾ പതിവായി ശാരീരിക വ്യായാമം ചെയ്യുന്ന വ്യക്തിയാണെങ്കിൽ തീർച്ചയായും അവ നിങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വ്യായാമങ്ങൾ ദീർഘകാലത്തേക്ക് നിങ്ങളുടെ ശരീരത്തെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്ന കവചം പോലെ നിലനിൽക്കുന്നു.

   നിങ്ങൾ വ്യായാമം ചെയ്യുന്നതിലൂടെ അവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്നും ഇൻസുലിനോടുള്ള ശരീരത്തിന്റെ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും പ്രമേഹ രോഗ വിദഗ്ദനായ ഡോക്ടർ അഭിജിത് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പ്രമേഹം പലരുടെയും ജീവിതത്തിൽ ഒരു വില്ലനായിട്ടാണ് കടന്നു വരാറുള്ളത്. എല്ലാത്തരം വ്യായാമങ്ങളും എയ്റോബിക് വ്യായാമങ്ങളും പ്രമേഹമുള്ളവർക്ക് ഒരുപോലെ നല്ലതാണ്. കാരണം അവ ശരീരത്തിലെ HbA1c മൂല്യങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

   പ്രമേഹരോഗികളിൽ കണ്ടുവരുന്ന ഹൃദയ രോഗങ്ങൾ തടയാൻ വ്യായാമം ഒരു മികച്ച ഉപാധിയാണ്. പ്രമേഹരോഗികൾക്ക് ഹൃദയാഘാതം ഉണ്ടാകാതിരിക്കാൻ നിത്യേനയുള്ള വ്യായാമം സഹായിക്കും. ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും നടക്കുന്നത് പ്രമേഹ രോഗികളിൽ ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്നും അഭിജിത് പറയുന്നു. കൂടാതെ ആഴ്‌ചയിൽ മൂന്നോ നാലോ മണിക്കൂർ വ്യായാമം ചെയ്യുന്ന പ്രമേഹ രോഗമുള്ള വ്യക്തികളിൽ ഹൃദയാഘാത സാധ്യത കുറവാണു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

   വ്യായാമം ശീലമാക്കാത്ത വ്യക്തികൾ പ്രായമാകുമ്പോൾ അവരുടെ ശരീരത്തിന്റെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിന് എയറോബിക് വ്യായാമം ഗുണം ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. എയറോബിക് വ്യായാമത്തിനൊപ്പം പ്രതിരോധ പരിശീലനവും സംയോജിപ്പിക്കാൻ സാധിച്ചാൽ അത് മികച്ച റിസൾട്ട് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. “രണ്ട് തരം വ്യായാമങ്ങൾ സംയോജിപ്പിക്കുന്നത് കൂടുതൽ പ്രയോജനകരമാണെന്ന് പഠനങ്ങളിൽ തെളിഞ്ഞതായി ഡോക്ടർ അഭിജിത് കൂട്ടിച്ചേർത്തു.

   പ്രായമായ പ്രമേഹ രോഗികളിൽ സ്ട്രെച്ചിംഗ്, ബാലൻസ് തുടങ്ങിയ വ്യായാമ രീതിയുടെ ഗുണങ്ങളെ കുറിച്ച് ഡോക്ടർ വിശദീകരിക്കുന്നു. സ്ട്രെച്ചിംഗ് സന്ധികൾക്ക് ചുറ്റുമുള്ള ചലനത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിന്റെ വഴക്കം മെച്ചപ്പെടുത്തുന്നു.

   പ്രമേഹമുള്ള സ്ത്രീകൾ വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേത്തു. പ്രമേഹമുള്ള സ്ത്രീകൾ ആഴ്ചയിൽ കുറഞ്ഞത് നാല് മണിക്കൂറെങ്കിലും മിതമായ വ്യായാമം നിർബന്ധമായും ചെയ്തിരിക്കണം. എന്നാണ് ഡോക്ടർ അഭിജിത്തിന്റെ അഭിപ്രായം. വ്യായാമങ്ങളിൽ നടത്തം ഉൾപ്പെടുത്തണം. വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് വ്യായാമം ചെയ്യുന്ന സ്ത്രീകളിൽ ഹൃദ്രോഗം വരാനുള്ള സാധ്യത 40% കുറവാണെന്നു അദ്ദേഹം വ്യക്തമാക്കുന്നു.
   Published by:Karthika M
   First published:
   )}