ഇന്ത്യയിലെ ഒട്ടുമിക്ക വീടുകളിലും ഉള്ളി (Onion) ഒരു ആവശ്യ വസ്തുവാണ്. അല്ലിയം (Allium) എന്ന ജനുസ്സില്‍പ്പെടുന്ന സസ്യങ്ങളെയാണ് പൊതുവെ ഉള്ളി എന്നു വിളിക്കുന്നത്. പാചകത്തിനും ഔഷധത്തിനും ഉള്ളിയുടെ കാണ്ഡമാണ് പ്രാധാനമായും ഉപയോഗിക്കുന്നത്. മിക്കയാളുകളും ഉള്ളിയുടെ പുറന്തൊലി (Onion Peel) ഉപയോഗശൂന്യമായി കണക്കാക്കി ഉള്ളിലുള്ള ഭാഗമാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ നിസ്സാരമെന്ന് കരുതുന്ന ആ പുറന്തൊലി പല തരത്തിലും ഉപയോഗപ്രദമാക്കാൻ കഴിയുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത്, സീറോ വേസ്റ്റ് കുക്കിംഗ് എന്ന ആശയത്തെക്കുറിച്ച് ആളുകള്‍ ബോധവാന്മാരാണ്. അതിനാല്‍ ഉള്ളി തൊലിയുടെ ചില ഗുണങ്ങള്‍ നമുക്ക് പരിചയപ്പെടാം.
ചായ കുടി ശീലമുള്ളവര്‍ക്ക് ഉള്ളി തൊലികള്‍ കൂടി ചേര്‍ത്ത് ഈ പാനീയം തയ്യാറാക്കാം. ഉള്ളി തൊലി കൊണ്ടുള്ള ചായയില്‍ കലോറി കുറവായിരിക്കും. ഉയര്‍ന്ന കലോറി അടങ്ങിയിട്ടുള്ള പാനീയങ്ങളെ അപേക്ഷിച്ച് ഉള്ളി തൊലി കൊണ്ട് ഉണ്ടാക്കുന്ന ചായ കൂടുതല്‍ ഗുണം ചെയ്യും.
ധാരാളം പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ഉള്ളി തൊലി. അവയില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് കാഴ്ചശക്തിയ്ക്ക് വളരെ നല്ലതാണ്. ചര്‍മ്മത്തിന് ഗുണകരമാകുന്ന വിറ്റാമിന്‍ സി, ഇ എന്നിവയും അവയില്‍ അടങ്ങിയിട്ടുണ്ട്.
Also Read-
Jogging | ട്രെഡ്മിൽ അല്ലെങ്കിൽ റോഡ്? ഒരു ഓട്ടത്തിന് പോകാനുള്ള മികച്ച ഓപ്ഷൻ ഏതാണ്?ത്വക്കിൽ ചൊറിച്ചില്‍ അല്ലെങ്കില്‍ ചുണങ്ങുകള്‍ ഉണ്ടാകുന്നുണ്ടോ? എങ്കില്‍ ഉള്ളി തൊലി ചായ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പാനീയമായിരിക്കും. കാരണം ഇതിന് ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. ഈ പാനീയം ചര്‍മ്മപ്രശ്നങ്ങള്‍ക്ക് ഉത്തമമായ പ്രതിവിധിയാണ്. എന്നാല്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകൾ ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
നിങ്ങള്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ മൂലമുള്ള പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍, ഉള്ളിയുടെ തൊലി നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഫ്ലേവനോയിഡുകളുടെ സമ്പന്നമായ ഉറവിടമാണ് ഉള്ളി തൊലി. ഫ്ലേവനോയ്ഡുകള്‍ പോളിഫെനോളിക് സംയുക്തങ്ങളാണ്. ചില പഠനങ്ങള്‍ അനുസരിച്ച് പോളിഫെനോളിക് സംയുക്തങ്ങള്‍ക്ക് കൊളസ്‌ട്രോളിന്റെ അളവിനെ സ്വാധീനിക്കാന്‍ കഴിയും.
Also Read-
Positive Vision | ജീവിതത്തോട് പോസിറ്റീവായ ഉൾക്കാഴ്ച വളർത്തിയെടുക്കാൻ അഞ്ച് വഴികൾഒരു പഠനമനുസരിച്ച്, അമിതവണ്ണമുള്ളവരില്‍ ഫ്ലേവനോയ്ഡുകള്‍ക്ക് ചീത്ത കൊളസ്‌ട്രോളിന്റെയോ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്റെയോ നില മെച്ചപ്പെടുത്താന്‍ കഴിയും. അമിതവണ്ണമുള്ള ആളുകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഫ്ലേവനോയിഡിനെ ക്വെര്‍സെറ്റിന്‍ എന്നും വിളിക്കുന്നു. ഇവ നല്ല കൊളസ്ട്രോളിനെ ബാധിക്കില്ല.
ജലദോഷം, ചുമ, പനി എന്നിവയുടെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങളും ഉള്ളി തൊലിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉള്ളിതൊലി സീസണല്‍ അണുബാധകളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.